കട്ട കലിപ്പൻ മുതലാളിയെ വളച്ച സെയിൽസ് ഗേൾ
( രചന : വിജയ് സത്യ)
======================
അടഞ്ഞ ഗ്ലാസ് ഡോർ അല്പം തുറന്ന് ഷൈനി ചോദിച്ചു.
സാർ അകത്തു വന്നോട്ടെ..
സോഹൻ കൈകൊണ്ട് ആംഗ്യം കാണിച്ചു കടന്നു വരാൻ…
ഷൈനി മിർഷയെയും കൊണ്ട് ചെയർമാന്റെ ക്യാബിനിൽ ചെന്നു.
കറങ്ങുന്ന ചെയറിൽ എങ്ങോട്ടോ തിരിഞ്ഞ് ഇരുന്ന് ആരോടോ മൊബൈൽ ഫോണിൽ സംസാരിക്കുകയായിരുന്ന ആ ഹൈപ്പർ മാർക്കറ്റിന്റെ ചെയർമാൻ ആയ കുര്യാക്കോസ് സാറിന്റെ മകൻ സോഹൻ.. ആ ഹൈപ്പർമാർക്കറ്റിന്റെ MD ആണു അവൻ..
അപ്പോൾ വലിയ സാർ ഇന്ന് ഇല്ലേ.. മകൻ ചൂടൻ എംഡി ആണല്ലോ ഉള്ളിൽ…
കേബിനിലേക്ക് കയറവേ ഷൈനി മനസ്സിൽ പറഞ്ഞു…
ഫോൺ വെച്ചശേഷം ചെയർ ഡയറക്ഷൻ നേരെയാക്കി സോഹൻ മേശയ്ക്ക് അഭിമുഖമായിരുന്നു…
തന്റെ ഹൈപ്പർ മാർക്കറ്റിൽ ജോലി ചെയ്യുന്ന ഷൈനിയുടെ കൂടെ വന്ന ആ പെൺകുട്ടിയെ കണ്ടു സോഹൻ ഒരു നിമിഷം അമ്പരന്നു… ഒറ്റ നോട്ടത്തിൽ അവളുടെ മുഖത്ത് ശ്രീത്വം അവൻ തിരിച്ചറിഞ്ഞു
അവളുടെ മുഖത്ത് നിന്നും കണ്ണെടുക്കാതെ സോഹൻ ചോദിച്ചു..
ഷൈനി ഇത് ആരാണ്….
സോഹൻ സാർ…. ഇവൾ എന്റെ അയൽപക്കത്തുള്ള കുട്ടിയാണ്…ചെയർമാൻ കുര്യാക്കോസ് സാർ ഇന്ന് ഇവളെയും ഇന്ന് കൊണ്ട് വരാൻ പറഞ്ഞിരുന്നു..
ആണോ…. എന്താ കാര്യം…?
ഇവൾക്ക് നമ്മുടെ ഹൈപ്പർമാർക്കറ്റിൽ ജോലിയെടുക്കാൻ താല്പര്യം ഉണ്ട്..
ആ കാര്യം ഞാൻ സാറിനോട് പറഞ്ഞിരുന്നു.. അതുകൊണ്ട് അവളെ കൊണ്ടു വരാൻ പറഞ്ഞത്…
സോറി…ഷൈനി…ഇവിടെ സെലക്ഷൻ ഒക്കെ കഴിഞ്ഞല്ലോ…
അല്ല സോഹൻ സാർ… കുര്യാക്കോസ് സാർ പ്രത്യേകം പറഞ്ഞിരുന്നു…
സോറി…ഡാഡി ഇന്ന് ലീവ് ആണ്… രാവിലെ അർജന്റായി കാലിക്കറ്റ് പോയി…
അപ്പോൾ ഒന്നും പറഞ്ഞ് ഏൽപ്പിച്ചില്ലേ…
കുര്യക്കോസ് സാറ് ലീവ് ആണെങ്കിൽ അന്ന് ചെയ്യേണ്ട കാര്യങ്ങളൊക്കെ സോഹൻ സാറിനോട് പറയാറുണ്ടല്ലോ..
ഓ…മൈ ഗോഡ്.. .കറക്റ്റ്… ഫെർഗറ്റ്..ഇറ്റ്…ഡാഡി പറഞ്ഞിരുന്നു. എനിക്ക് ഓർമ്മ വന്നു….. ഒരു അപ്പോയിൻമെന്റ് ഉണ്ട് നോക്കിയിട്ട് എടുക്കണമെന്ന്…ഇതാണോ ഷൈനി പറഞ്ഞ ആ കാൻഡിഡേറ്റ്….?
അതെ സാർ..
എന്താ പേര്…
മിർഷ എന്നാണ് സാർ..
സ്റ്റോപ്പ്…..ഇറ്റ്…ഷൈനി നിന്നോട് ചോദിച്ചില്ല…
ഞാൻ ഇവളോടാണ് ചോദിച്ചത്… അവൾ പറയട്ടെ…. ഷൈനി അവൾക്ക് എന്റെ കേബിൻ കാണിച്ചു കൊടുത്തല്ലോ… അത്രേം മതി..ഇനി പൊയ്ക്കോളൂ…ഞാൻ ഈ കുട്ടിയെ ഒന്ന് ഇന്റർവ്യൂ ചെയ്യട്ടെ..
സോഹൻ അല്പം ശബ്ദം കടിപ്പിച്ചു പറഞ്ഞപ്പോൾ..ഷൈനി അതു കേട്ട് വേഗം പോകാൻ ഒരുങ്ങി..
മിർഷ അവളെ നോക്കി..
അവളുടെ കണ്ണുകളിൽ ഭയം കണ്ട ഷൈനി അവൾക്ക് കണ്ണുകൾ കൊണ്ട് ധൈര്യം നൽകി..
ഷൈനി ക്യാബിന്റെ ഡോർ തുറന്നു പുറത്തുപോയി..
അപ്പോൾ മിർഷാ എന്നാണ് പേരല്ലേ…
ഇരിക്കൂ മിർഷ…
വേണ്ട സർ ഞാൻ നിന്നോളം…
അതെന്താ ഇരിക്കുന്നതിൽ ശരീരത്തിനു വല്ല പ്രയാസവും ഉണ്ടോ…മിർഷയ്ക്ക്
ഇല്ല സർ…
അതുകേട്ട് അവൾ ചമ്മി കൊണ്ടു പറഞ്ഞു.
എങ്കിൽ അവിടെ ഇരിക്കൂ..
മിർഷ മുതലാളിയുടെ ടേബിളിലിന് മുന്നിലുള്ള ചെയറിൽ ഭവ്യതയോടെ ഇരുന്നു…
മിർഷ എത്ര വരെ പഠിച്ചു…
ഞാൻ ഡിഗ്രി കഴിഞ്ഞശേഷം ബി എഡും പീജിയും കഴിഞ്ഞിരിക്കുകയാണ് സാർ..
അവൾ അവളുടെ സർട്ടിഫിക്കറ്റും മറ്റുമുള്ള ഡോക്യുമെൻസ് ഫയൽ അവന് നൽകി…
സോഹൻ അതു വാങ്ങി ഒക്കെ ഓടിച്ചെന്ന് പരിശോധിച്ച ശേഷം പറഞ്ഞു…
ആഹാ കൊള്ളാമല്ലോ…. പഠിക്കാൻ മിടുക്കി ആണല്ലോ…എന്നിട്ട് എന്തിനാ ഈ ഹൈപ്പർമാർക്കറ്റിലെ ജോലിക്ക് വരുന്നത്… ശ്രമിച്ചാൽ ഒരുപക്ഷേ നല്ല സർക്കാർ ഉദ്യോഗം തന്നെ ലഭിക്കുമല്ലോ.. ഒന്നുമില്ലെങ്കിൽ ബി എഡും പഠിച്ചതല്ലേ. എവിടെയും ടീച്ചറായി ജോലി ലഭിക്കാനും എളുപ്പം…
അത് സാർ ഞാൻ ജോലിക്ക് ഒക്കെ ശ്രമിക്കുന്നുണ്ട്..എവിടെയും തരാമായില്ല…. കുഞ്ഞിലെ അച്ഛൻ നഷ്ടപ്പെട്ട എനിക്ക് അമ്മയായിരുന്നു തുണ… തൊഴിലുറപ്പിനും അന്യ വീടുകളിലെ അടുക്കള പണിചെയ്തുമൊക്കെയാണ് അമ്മ എന്നെ കഷ്ടപ്പെട്ട് വളർത്തിയതും പഠിപ്പിച്ചതും…ഇപ്പോൾ കുറച്ചുനാളായി അമ്മയ്ക്ക് വയ്യായ്ക കാരണം ജോലിക്ക് പോകാൻ പറ്റാത്തതു കൊണ്ടു വീട്ടിലെ സ്ഥിതി പരുങ്ങലിലാണ്..വേറെ വരുമാനമാർഗ്ഗം ഇല്ലാത്തതു കാരണം ഞാൻ എനിക്കൊരു ജോലി ആകും വരെ ഈ ജോലി ചെയ്യാം എന്ന് വിചാരിച്ചത്….
അത്യാവശ്യ കാര്യങ്ങൾ നടന്ന് പോകേണ്ടേ.. അങ്ങനെയാണ് സാർ ഞാൻ എവിടുത്തെ സെയിൽസ് ഗേൾ ആവാം എന്ന് വിചാരിച്ചിട്ട് ഷൈനി ചേച്ചിയോടൊപ്പം വന്നത്…
അത് നന്നായി.. ഏത് ജോലിയായാലും ആത്മാഭിമാനത്തോടെ ചെയ്യാനുള്ള സൗമനസ്മ്യം ഉണ്ടെങ്കിൽ തന്നെ നമ്മൾ നന്നാവും ജീവിതത്തിൽ .. ഒരുപാട് പഠിച്ചു എന്ന് കരുതി ചുമ്മാ വീട്ടിലിരിക്കുന്നവരാണ് നമുക്കിടയിൽ ഭൂരിഭാഗവും.. അങ്ങനെയുള്ള നാട്ടിൽ ജോലി ചെയ്യാൻ കുട്ടി കാണിക്കുന്ന ഉത്സാഹത്തിനെ ആദ്യം തന്നെ അഭിനന്ദിക്കുന്നു…നിന്റെ അക്കാദമി കോളിഫിക്കേഷനും ഡിഗ്രിക്കും പറ്റിയ ജോലി ഒന്നും ഇവിടെ ഇല്ല….ഇവിടുത്തെ അക്കൗണ്ട് സെക്ഷനിൽ ആണെങ്കിൽ വേറെ ആള് ഓൾറെഡി ഉണ്ട്…
അതും പറഞ്ഞ് സോഹൻ അവളുടെ സർട്ടിഫിക്കറ്റുകൾ തിരിച്ചു നൽകി..
സർട്ടിഫിക്കറ്റുകൾ വാങ്ങി അവൾ ആശങ്കയോടെ അവനെ നോക്കി…
പേടിക്കേണ്ട…മിർഷ ഒരു ജോലിയല്ലേ വേണ്ടത്… ഉദ്ദേശിച്ചു വന്നതുപോലെ ഇവിടെ സെയിൽസ് സെക്ഷനിൽ ജോലി ചെയ്യാം… അതിന് താല്പര്യമാണെങ്കിൽ നാളെത്തന്നെ വന്ന് ജോയിൻ ചെയ്തോളൂ..
ശരി സാർ വലിയ ഉപകാരം..
പട്ടണത്തിലെ പേരുകേട്ട വലിയ ഹൈപ്പർമാർക്കറ്റിൽ ജോലി അന്വേഷിച്ചു വന്നതായിരുന്നു ഷൈനിയുടെ കൂടെ മിർഷ…
ആ ഹൈപ്പർമാർക്കറ്റിൽ ജോലിക്കാരുടെ അപ്പോയിന്മെന്റ് ഒക്കെ കഴിഞ്ഞതാണ്… ഷൈനിക്കറിയാം താൻ പറഞ്ഞാൽ കുര്യാക്കോസ് മുതലാളി കേൾക്കും.. അയൽപക്കക്കാരിയായ പൊന്നമ്മ ചേച്ചിയെ ഷൈനിക്ക് ഏറെ ഇഷ്ടമാണ്.. കഴിഞ്ഞ ഒന്ന് രണ്ടാഴ്ചയായി അസുഖം ബാധിച്ച് കിടപ്പിലാണ്… അതോടെ വരുമാനം മുട്ടി..പഠിക്കാൻ മിടുക്കിയായ അവരുടെ മകൾ മിർഷ മോൾ വന്നിട്ട് ‘ഷൈനി ചേച്ചിയുടെ കടയിൽ ഒരു ജോലി തിരമാക്കി തരുമോ ‘ എന്ന് ചോദിച്ചപ്പോൾ ഷൈനിക്ക് സഹതാപം തോന്നി.. സുന്ദരിക്കുട്ടിയാണ് അവളെ കണ്ടിട്ടെങ്കിലും ചിലപ്പോൾ മാനേജ്മെന്റിന് എന്തെങ്കിലും താല്പര്യം ഉണ്ടെങ്കിലോ ഒന്ന് പരീക്ഷിച്ചു നോക്കാം എന്ന് കരുതിയാണ് ഷൈനി മിർഷയെയും കൊണ്ട് അങ്ങോട്ട് വന്നത്…
അന്ന് രാത്രി സോഹൻ ഡാഡിയോട് പറഞ്ഞു.. മിര്ഷ എന്ന പെൺകുട്ടിയെ കടയിൽ ജോലിക്ക് എടുത്തതായുള്ള വിവരം..
പിറ്റേന്ന് തൊട്ടു മിർഷ ഷൈനി ചേച്ചിയോടൊപ്പം ആ ഹൈപ്പർമാർക്കറ്റിൽ ജോലിക്ക് വന്നു.
അന്ന് ചെയർമാൻ കുര്യാക്കോസ് സാർ ഉണ്ടായിരുന്നു… ഷൈനി മിർഷായെ അദ്ദേഹത്തെ കൊണ്ട് കാണിച്ചു പരിചയപ്പെടുത്തി..
ചെയർമാൻ കുര്യാക്കോസ് സാറിന്റെ മകൻ സോഹന് എംഡി ആണെങ്കിലും ക്യാഷ് കൗണ്ടർ സെക്ഷനിലാണ് ഡ്യൂട്ടി ചെയ്യുന്നത്…
സോഹൻ മിർഷയെ അവൾക്ക് ചെയ്യാനുള്ള ജോലികൾ നിർദ്ദേശിച്ചു..
പുതുതായി വന്നുചേരുന്ന സാധനങ്ങൾ കാർട്ടൺ പൊട്ടിച്ച് ഓരോ കാറ്റഗറിയിൽ പെട്ട റാക്കുകളിൽ ഡിസ്പ്ലേ ചെയ്യുക.. അതായിരുന്നു അവളുടെ ജോലി..
അവളത് ഭംഗിയോടെ ചെയ്യുകയായിരുന്നു..
വേണ്ടപ്പെട്ട ഒരു കസ്റ്റമർ കടയിൽ വന്നപ്പോൾ സോഹൻ മിർഷയെ വിളിച്ചു അവരെ മാനേജ് ചെയ്യാൻ പറഞ്ഞു.. വൃദ്ധയായ ഒരു അമ്മുമ്മയായിരുന്നു അത്…
അവർ ഒരു മാസത്തേക്കുള്ള സാധനങ്ങൾ ഒന്നിച്ച് എടുത്തു കൊണ്ടുപോകും..
അവർ വന്നാൽ ട്രോളിയും കൊണ്ട് ആരെങ്കിലും ഒരാൾ അവരെ അനുഗമിക്കും.. അവർ വലിച്ചിടുന്ന സാധനങ്ങളൊക്കെ ആ ട്രോളിയിൽ നിറക്കും..
ഇപ്രാവശ്യം അവരുടെ ഒരു ട്രോളി തള്ളുകയും അവർക്ക് ആവശ്യമുള്ള സാധനങ്ങൾ ട്രോളിയിൽ എടുത്തിടുന്നത് മിർഷയാണ്.
ഒരു മാസത്തേക്ക് ആവശ്യമുള്ള സാധനങ്ങൾ ട്രോളിയിൽ നിറഞ്ഞു കവിഞ്ഞു..
മതി മോളെ.. ഇനി നമുക്ക് ബില്ല് പേ ചെയ്യാം..
ആ അമ്മൂമ്മ അങ്ങനെ പറഞ്ഞപ്പോൾ മിർഷ ട്രോളി നേരെ കൗണ്ടറിലേക്ക് ഉരുട്ടി കൊണ്ടുപോവുകയായിരുന്നു..
ഇനി അതൊക്കെ സ്കാൻ ചെയ്തു ബില്ലടിച്ചു കൊടുക്കണം
അപ്പോഴാണ് അവർക്ക് പാചക ഓയിലിന്റെയും വെളിച്ചെണ്ണയുടെയും കാര്യം ഓർമ്മ വന്നത്..
എണ്ണ പാക്കറ്റുകൾ രണ്ടും കൂടി എടുത്ത് ആ അമ്മുമ്മ ട്രോളിയുടെ മുകളിൽ വച്ചു..
മിർഷ ട്രോളി അങ്ങനെ ട്രോളി തള്ളുന്നതിനിടയിൽ മുകളിൽ വച്ചിരുന്ന എണ്ണ പാക്കറ്റുകൾ താഴെവീണു.. ഇടയിൽ ട്രോളിയുടെ വീലുകൾ അതിന്റെ മുകളിലൂടെ കയറിയിറങ്ങി.. അരി ചാക്കും മറ്റു കൊണ്ട് ഭാരമുള്ള ട്രോളി വീല് കയറി ഇറങ്ങിയപ്പോൾ എണ്ണ പാക്കറ്റ് പൊട്ടി ചിതറി…
പിറകിൽ നടന്നുവരികയായിരുന്ന അമ്മുമ്മ അതിൽ കാലു വച്ചപ്പോൾ തന്നെ വഴുതി പിന്നോട്ടു മറിഞ്ഞുവീണു…
അമ്മുമ്മ വീണ ശബ്ദം കേട്ട് സോഹൻ പെട്ടെന്ന് അങ്ങോട്ട് ഓടി വന്നു…
ഓടിവന്ന സോഹനും ആ എണ്ണയിൽവഴുതി വളരെ ദൂരം തെറിച്ചു വീണു…
ഓടിവന്ന വേഗത കാരണം എണ്ണയിൽ ചവിട്ടി സ്ലിപ്പായി റാക്കുകൾക്കിടയിലേക്ക് വലതു കൈയും തലയും അടിച്ചു വീണു…വീണുപോയ സോഹന്റെ വലത് കൈയും വീഴ്ചയിൽ ഒടിഞ്ഞു പോയി…
വീണുകിടക്കുന്ന അമ്മുമ്മയെ ആരൊക്കെ എടുത്ത് ഉയർത്താൻ ശ്രമിച്ചു…
അമ്മുമ്മയുടെ കാല് ഒടിഞ്ഞിരിക്കയാണ് വേദന കൊണ്ട് നിൽക്കാൻ പറ്റുന്നില്ല..
അയ്യോ എന്റെ അമ്മച്ചിയെ…. സോഹൻ കൊച്ചു കുഞ്ഞിനെപ്പോലെ നിലവിളിച്ചു പോയി..
സോഹൻ എങ്ങനെയോ ചാടി എണീറ്റു.
അവൻ കൊടുങ്കാറ്റ് പോലെ മിർഷായുടെ അടുത്ത് ചെന്ന് അലറി..
എടി കാലമാടി നീ എന്ത് പണിയാ ചെയ്തത്…
അവൻ ദേഷ്യം കൊണ്ട് അവൾക്ക് നേരെ കൈവീശി… പക്ഷേ ആ കൈ വേദന കാരണം അനങ്ങിയില്ല…
അയ്യോ…. ഹമ്മച്ചി..
പക്ഷേ ഒടിഞ്ഞ കൈ അവന്റെ വേദന കൂട്ടിയതേയുള്ളൂ…
നിനക്ക് ഞാൻ കാണിച്ചു തരുന്നുണ്ടു…
സംഭവം കണ്ടു എല്ലാവരും ഓടി വന്നു…
അപ്പോഴേക്കും ചെയർമാൻ കുര്യക്കോസും അവിടെ വന്നിരുന്നു..
സംഭവത്തിന്റെ സ്ഥിതിഗതികൾ മനസ്സിലാക്കി..
അമ്മുമ്മയെ താങ്ങിയെടുത്ത് ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ ഏർപ്പാടാക്കി… സോഹനേയും ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി..
എല്ലാത്തിനും കാരണക്കാരി താനാണെന്ന് ധരിച്ചിരിക്കുകയാണ് മിർഷ അപ്പോൾ…..
വിഷമിക്കേണ്ട… മോളെ… ഇതൊക്കെ സാധാരണയല്ലേ…
വിഷമിച്ചു നിൽക്കുന്ന മിർഷയെ ചെയർമാൻ കുര്യാക്കോസ് ആശ്വസിപ്പിച്ചു പറഞ്ഞു..
ഒടിഞ്ഞ കൈക്ക് പ്ലാസ്റ്റർ ഇട്ട ശേഷം സോഹൻ കടയിൽ വന്നു… അമ്മുമ്മയുടെ കാലിനും പ്ലാസ്റ്റർ ഇടേണ്ടി വന്നു… അമ്മുമ്മയുടെ ആൾക്കാർ വേണ്ടെന്ന് പറഞ്ഞിട്ട് പോലും മെഡിക്കൽ ചിലവും മറ്റും വഹിച്ച് ഇനി തുടർന്ന് അങ്ങോട്ടുള്ള ചെലവും വഹിക്കാം എന്ന് പറഞ്ഞ് ചെയർമാൻ കുര്യാക്കോസ് അവരെ വീട്ടിൽ കൊണ്ടുപോയി വിടാൻ ഏർപ്പാടാക്കി…
അന്ന് വൈകിട്ടു ഹൈപ്പർമാർക്കറ്റിന്റെ ജോലിക്കാർക്ക് ഉള്ള മെസ്സിൽ നിന്നും ചായ കഴിക്കാനായിട്ട് സോഹൻ അങ്ങോട്ട് പോവുകയായിരുന്നു…
ചായ കുടി കഴിഞ്ഞു അല്പം വേഗത്തിൽ നടന്നുകൊണ്ട് ഹാളിന്റെ ഡോർ വഴി ഇടനാഴിലേക്ക് പ്രവേശിക്കുകയായിരുന്നു മിര്ഷാ അപ്പോൾ അങ്ങോട്ട് തിരിഞ്ഞ് വരികയായിരുന്നു സോഹനുമായി അവൾ പരസ്പരം കണ്ടുമുട്ടി..
എന്റെ അമ്മച്ചി എന്നെ കൊന്നെ…
അവളുടെ തലയും മുട്ടുകാലും അവന്റെ എവിടെയോ കൊണ്ടു…
അവൻ അറിയാതെ നിലവിളിച്ചു പോയി..
സോറി സാർ ഞാൻ കണ്ടില്ല..
ഇന്ന് ഒറ്റ ദിവസം കൊണ്ട് തന്നെ നീ എന്നെ കൊല്ലുമല്ലോ..
അതുകേട്ടു അവൾ പൊട്ടിച്ചിരിച്ചു…
മുത്ത് പൊഴിയുമ്പോലുള്ള ചിരിയിൽ അവന്റെ വേദന ശമിച്ചു അല്പം എങ്കിലും.. അത് പുറമേ കാണിക്കാതെ അവൻ ദേഷ്യപ്പെട്ടു..
എവിടുന്നു വന്നു ഇത്..മനുഷ്യനെ ഇങ്ങനെ വേദനിപ്പിച്ചു കൊല്ലാൻ ആയിട്ടു….എന്നിട്ട് ഇളിക്കുന്നത് കണ്ടില്ലേ അവൾ…
സോറി… സാർ..രാവിലെ ഇങ്ങനെയൊക്കെ സംഭവിച്ചതിൽ എനിക്ക് സങ്കടം ഉണ്ട്…
അവൾ സോഹന്റെ ഒടിഞ്ഞ പ്ലാസ്റ്റർ ഇട്ട കൈ നോക്കി പറഞ്ഞു..
മിർഷ ഒന്നുകൂടി സോറി പറഞ്ഞു കടയിലേക്ക് കടന്നുപോകാൻ ശ്രമിച്ചു..
പോകാൻ വരട്ടെ… ഞാൻ പറഞ്ഞില്ലേ നിനക്ക് പണിഷ്മെന്റ് ഉണ്ട്… കണ്ടില്ലേ എന്റെ വലതു കൈ ഒടിഞ്ഞിരിക്കുന്നത്… എന്റെ വിലയേറിയ എത്ര ദിവസങ്ങളാണ് ഇനി വെറുതെ പോകുന്നത് എന്ന് അറിയാമോ… ബിസിനസ് കാര്യങ്ങൾ പോകട്ടെ അറ്റ്ലീസ്റ്റ് എനിക്ക് എന്റെ തന്നെ കാര്യങ്ങൾ ചെയ്യാൻ പറ്റുമോ..? എനിക്ക് ഭക്ഷണം ഒന്നും കഴിക്കാൻ പറ്റില്ല… നീ ആണിതിനൊക്കെ കാരണം.. അതുകൊണ്ട് എനിക്ക് നീ കുറെ പേഴ്സണൽ സഹായങ്ങൾ ചെയ്തു തരണം…
അതാണ് നിനക്കുള്ള പണിഷ്മെന്റ്…
നീ വാ എനിക്ക് ചായ കഴിക്കാൻ എന്നെ സഹായിക്കു… ഒഴിച്ചു താ..
അത് സാർ…
വാ….മിണ്ടാതേ…
അവൻ നടന്നു… ഒരു നിമിഷം ആലോചിച്ച് ശേഷം പിറകെ അവളും…
മെസ്സിൽ നിന്നും എല്ലാവരും വൈകിട്ടത്തെ ചായ കഴിച്ചു അവരുടെ ജോലിക്ക് തിരിച്ചു പോയിരിക്കുന്നു…
അവിടുന്ന് ചായയും കടിയും എടുത്തിട്ടു വാ മിർഷാ…
അവൻ ഒരു ചെയറിലിരുന്ന് അവളോട് പറഞ്ഞു…
ചായയും ഉപ്പുമാവും അവൾ അവനു കൊണ്ടുപോയി കൊടുത്തു..
അപ്പോൾ അവൻ പറഞ്ഞു..
ചായ ഞാൻ ഇടതു കൈയിൽ എടുത്തു കഴിച്ചോളാം.. പക്ഷേ ഉപ്പ് മാവ് എനിക്ക് സ്പൂണിൽ കോരി താ…
അവൻ ചായ ഇടതു കൈകൊണ്ട് കുടിച്ചു…
മിർഷ ഉപ്പുമാവ് സ്പൂണിൽ കോരി അവന്റെ വായയിൽ വച്ചുകൊടുത്തു..
സോഹൻ കഴിച്ചോണ്ടിരുന്നു..
സാർ രാത്രിയിൽ വീട്ടിൽ നിന്ന് ചോറ് എങ്ങനെ കഴിക്കും..
അവൾ സംശയത്തോട് ചോദിച്ചു…
മിർഷാ വീട്ടിലേക്കും വാ ..
അതു കേട്ട് അവൾ ചിരിച്ചു…
എന്താ ചിരിക്കുന്നത് ഞാൻ കാര്യമായിട്ട് പറഞ്ഞതാ…
അയ്യോ എനിക്ക് വയ്യ…
വേണ്ടടോ…വീട്ടിൽ എനിക്ക് എന്റെ പൊന്ന് അമ്മച്ചി ഉണ്ട്…ഇവിടെയുള്ള സംഭവം ഒന്നും അറിഞ്ഞിട്ടില്ല പറയുമ്പോൾ ബഹളം വയ്ക്കും.. അതാ നേരിട്ട് തന്നെ പറയാം എന്ന് വിചാരിച്ചു…
സോഹൻ ചായ കഴിച്ചതിനുശേഷം ഇരുവരും കടയിലേക്ക് തിരിച്ചുപോയി..
ദിവസങ്ങൾ കടന്നുപോയി…എന്നും പകൽ
കടയിൽ ആയിരിക്കുമ്പോൾ ഭക്ഷണം കഴിക്കാൻ മിർഷ സോഹനെ സഹായിച്ചു കൊണ്ടിരുന്നു..
ദിവസങ്ങൾ കഴിയവേ സോഹന് അവളോട് അനുരാഗം വർദ്ധിച്ചു….
മിർഷയുടെ മനസ്സിലും സോഹനോട് സ്നേഹം പൊട്ടിമുളച്ചു…
മെസ്സിലും ഹൈപ്പർമാർക്കറ്റിന്റെ റാക്കുകൾക്കിടയിലും എന്തിനേറെ എംഡിയുടെ ക്യാബിനിൽ പോലും അവരുടെ പ്രണയം വളർന്നു പന്തലിച്ചു.
മാസങ്ങൾ കടന്നുപോയി..
ഇതിനിടെ ഒടിവ് ഭേദമായി സോഹന്റെ കൈയുടെ പ്ലാസ്റ്റർ എടുത്തു..
മകന് മിര്ഷയോട് ആഭിമുഖ്യം ഉണ്ടെന്നുള്ള കാര്യം ഡാഡി കുര്യാക്കോസും മനസ്സിലാക്കി..
ഇതിനിടെ മിർഷയ്ക്ക് ഹൈസ്കൂൾ ടീച്ചറായി ജോലി ലഭിച്ചു…
ഇനി ജോലിക്ക് വരാൻ പറ്റില്ലെന്ന് സങ്കടത്തോടെ അവൾ ഹൈപ്പർ മാർക്കറ്റിൽ ഉള്ള ജീവനക്കാരെ അറിയിച്ചപ്പോൾ എല്ലാവരും അവൾക്ക് ഗംഭീരമായ ഒരു യാത്രയയപ്പ് നൽകി…
മിർസ കടയിൽ നിന്നും പിരിഞ്ഞു പോകുന്നത് ഓർത്തപ്പോൾ സോഹന് അത് സഹിക്കാൻ ആയിരുന്നു..
അവൾ പോയതിനുശേഷം ഒന്ന് രണ്ട് ദിവസം സോഹൻ കടയിൽ വന്നതേയില്ല…
ചുറുചുറുക്കും എപ്പോഴും സ്മാർട്ട് ആയി പെരുമാറുന്ന മകന്റെ ആ മാറ്റം കുര്യാക്കോസ് മുതലാളിയെ വിഷമത്തിൽ ആക്കി…
കുരിയാച്ച നമ്മുടെ മോൻ ഭക്ഷണം പോലും നേരെ കഴിക്കുന്നില്ല.. അവന് എന്നാ പറ്റി… എന്നൊരു പിടിയുമില്ല…
എടി അവൾ പോയി ആ മിർഷ കൊച്ചു നമ്മുടെ കടയിൽ നിന്നും.. അവൾക്ക് ടീച്ചറായി ജോലി കിട്ടി…അവന് അവളോട് പ്രേമമാണ്..
അപ്പോൾ ഇച്ചായന് ഇതറിയാമോ.. അവന്റെ അമ്മച്ചിയായ എനിക്കറിയാമായിരുന്നു..ഞാൻ പേടിച്ചിട്ടാ ഇച്ചായനോട് ഈ വിവരം പറയാതിരുന്നത്..
അപ്പോൾ പിന്നെ അവന്റെ അപ്പച്ചനായ എനിക്കോ അറിയാൻ പറ്റാത്തത്…
അവരെ നമുക്ക് ഒന്നിപ്പിക്കാം അല്ലേഡി..
അതേപോലെ ഇച്ചായാ…
എങ്കിൽ നീ തന്നെ ചെന്ന് പറയു… അപ്പച്ചന് ഈ ബന്ധം ഇഷ്ടമാണെന്നും അവളുടെ വീട്ടുകാരോട് ഞങ്ങൾ അങ്ങോട്ട് പെണ്ണുങ്ങൾ വരുന്നുണ്ടെന്നും…
ശരി..
എന്റെ മോന്റെ വിഷമം ഇപ്പോൾ മാറിയില്ലേ…
അമ്മച്ചി അവന്റെ അടുത്ത് ചെന്ന് സന്തോഷത്തോടെ കാര്യങ്ങൾ അവതരിപ്പിച്ചു… മോന്റെ അപ്പച്ചനും ഈ കാര്യം അറിയാമായിരുന്നെന്നും അദ്ദേഹത്തിന് നിങ്ങളുടെ ഈ ബന്ധം സമ്മതമാണെന്നും എത്രയും പെട്ടെന്ന് മിന്നു കേട്ടാനുള്ള വഴി നോക്കണം എന്നും പറഞ്ഞു..
പാവപ്പെട്ട വീട്ടിലെ ഒരു പെൺകുട്ടി ആയിട്ടാണ് ഞാൻ അപ്പച്ച നോടും അമ്മച്ചിയോട് പറയാതിരുന്നത്.. നിങ്ങൾക്ക് അത് ഉൾക്കൊള്ളാൻ ആയില്ലെങ്കിലോ എന്ന് ഞാൻ കരുതി…
അതൊന്നും സാരമില്ലടാ അവൾ ഇപ്പോൾ ടീച്ചറല്ലേ…
നമ്മൾ അവളുടെ വീട്ടിൽ ചെല്ലുന്ന കാര്യം വിളിച്ചു പറയടാ ആ കൊച്ചിനോട്…
അവരുടെ പ്രണയത്തിനും തമ്മിലുള്ള വിവാഹത്തിനും വീട്ടുകാർ പച്ചക്കൊടി കാണിച്ച വിവരമറിഞ്ഞ് മിർഷ ഏറെ സന്തോഷിച്ചു….
.
.
രചന : വിജയ് സത്യ