വിവാഹം കഴിഞ്ഞിട്ടും റൊമാന്റിക് അല്ലാത്ത ഭർത്താവും സ്പർശനം കൊതിക്കുന്ന ഭാര്യയും
===================
(രചന വിജയ് സത്യ..)
രഘു ഓടിച്ചു വിടൂ….. ആ ലോറിയെ ഓവർടേക്ക് ചെയ്ത് നിർത്തുമോ?
കുറച്ചുസമയമായി തങ്ങളുടെ മുന്നിലുണ്ടായിരുന്നു ഗുഡ്സ് കരിയർ ലോറി ജിഎസ്ടി എന്ന തങ്ങളുടെ വണ്ടി കണ്ടപ്പോൾ തൊട്ട് വെപ്രാളത്തിൽ ഓടുന്നത് കണ്ടപ്പോൾ ജി എസ് ടി ഓഫീസർ സജിത്ത് തന്റെ വണ്ടിയുടെ ഡ്രൈവറോട് വിളിച്ചുപറഞ്ഞു..
കുറച്ചു നേരത്തെ ചേയ്സിങ്ങിന് ശേഷം രഘു ലോറിയെ ഓവർടേക്ക് ചെയ്തു തങ്ങളുടെ വാഹനം അതിനു കുറുകെ വച്ചു.
ലോറി നിർത്തി…
സജിത്ത് ചാടി ഇറങ്ങി ഡ്രൈവറോട് ഇറങ്ങി വരാൻ പറഞ്ഞു…
ജി എസ് ടി ടാക്സ് അടച്ച പേപ്പേഴ്സ് കൂടെ എടുത്തോ..
ഡ്രൈവർ കുറെ പേപ്പേഴ്സുമായി ലോറിയിൽ നിന്നും താഴെയിറങ്ങി വന്നു…
താൻ എന്താടോ ഞങ്ങളെ കണ്ടപ്പോൾ ഓടിയത്…
ഒന്നുമില്ല സർ… സൈഡ് എല്ലാവർക്കും കൊടുത്തു കൊടുത്തുപോകാ…മൂടിയത്… സാർ…. കൊഞ്ചും ടൈം ഡിലെയായി കോയമ്പത്തൂർക്ക് ഇന്ന് ഈവനിംഗിൽ എത്തണം… അതിനാൽ സ്പീഡിൽ പൊറേ…
അതും പറഞ്ഞുകൊണ്ട് ഡ്രൈവർ പേപ്പേഴ്സ് സജിത്തിന് നൽകി..
ബീഹാറിൽ നിന്നും വരുന്ന ബ്രാസ് കോയിൽസ് അടങ്ങിയ വാട്ടർ മോട്ടോർ പാർട്സുകൾ ആണ്… കോയമ്പത്തൂർ വർക്ക്ഷോപ്പിൽ വച്ച് അസംബ്ലി ചെയ്ത് വിൽക്കാനുള്ളത്….
സജിത്ത് പരിശോധിച്ചു.. സെൻട്രൽ ജി എസ് ടിയും സ്റ്റേറ്റ് ജി എസ് ടി ഒക്കെ കൃത്യമായി അടച്ചിട്ടുണ്ട്..
പിന്നെ ഇവനെന്തിനാ ഓടിയത്…
സജിത്തു ആലോചിച്ചു.
ഇപ്പോൾ കണ്ണൂരിലാ ഉള്ളത്… കണ്ണൂരിൽ നിന്നും കോയമ്പത്തൂരിലേക്ക് ഈവനെങ്ങിൽ എത്തണമെങ്കിൽ കുറച്ചു വേഗത്തിൽ പോണം…
പേപ്പേഴ്സ് തിരിച്ചുകൊടുത്ത് സജിത്ത് പറഞ്ഞു..
പൊയ്ക്കോ….
സാർ അതിനുള്ളിൽ വേറെ വല്ലതും ആണെങ്കിൽ…
രഘു ഡ്രൈവർ സംശയം പ്രകടിപ്പിച്ചു.
ഹാ.. ഹാ…എന്റെ രഘു,നമുക്ക് ഇവന്റെ കയ്യിൽ ഇന്ന് ഇതിലെ പാസാകുമ്പോൾ ആ ഡേറ്റിന് കണക്കായ ടാക്സ് അടച്ച പേപ്പർ ഉണ്ടോ എന്ന് നോക്കേണ്ട ആവശ്യമേ ഉള്ളൂ..
അതിനകത്ത് എന്താണെന്ന് ഒന്നും നമ്മൾ അന്വേഷിക്കേണ്ട ആവശ്യമില്ല… നമുക്ക് ഇവനെ തടഞ്ഞുനിർത്തി മാക്സിമം ഈ പേപ്പേഴ്സ് ഉണ്ടോ എന്ന് നോക്കുവാനെ പറ്റുള്ളൂ..
അങ്ങനെയാണെങ്കിൽ സജിത്ത് സാർ ഇതിലും വലിയ ജിഎസ്ടി ഉള്ള വസ്തുക്കളാണ് ഇതിൽ കടുത്തിയിട്ട് കൊണ്ടുപോകുന്നതും നമുക്ക് ഈ പേപ്പേഴ്സ് ആണ് കാണിക്കുന്നതെങ്കിലോ…
ഇവന്റെ വണ്ടി നമ്പറിൽ ഇന്നത്തെ ദിവസം ഇതിലൂടെ ഈ സമയത്ത് കൊണ്ടുപോകുന്ന വസ്തുക്കൾ ഇന്നതാണ് ഉള്ളത് എന്ന പേപ്പേഴ്സ് ആണ് ഇപ്പോൾ അവന്റെ കൈയിലുള്ളത്.. അതു നമ്മൾ വിശ്വസിക്കേണ്ടിവരും… കാരണം അത് ഇഷ്യൂ ചെയ്തത് ഒന്ന് സെൻട്രൽ ഗവൺമെന്റിന്റെ ടാക്സ് ഡിപ്പാർട്ട്മെന്റും. മറ്റത് സ്റ്റേറ്റ് ഗവൺമെന്റും..
ഓ അത് ശരി…
രഘുവിനു കാര്യങ്ങൾ മനസ്സിലായി തുടങ്ങി…
ആ… രഘു… പിന്നെ ഒരു കാര്യം നമുക്ക് സംശയം തോന്നിയാൽ പോലീസിനെ വിളിച്ച് ചെക്ക് ചെയ്യിപ്പിക്കാം…കേട്ടോ..
സജിത്ത് സാർ പറഞ്ഞു…
ഈ സമയം ലോറി എടുത്ത് ഡ്രൈവർ പോവാൻ തുടങ്ങിയിരുന്നു…
ആ ഡ്രൈവറുടെ വെപ്രാളവും പരുങ്ങലും കണ്ടപ്പോൾ എനിക്കൊരു സംശയം അതിനകത്ത് വേറെ എന്തോ ഉണ്ട് എന്ന്…
രഘു…വെറും ചെറിയൊരു സംശയത്തിന്റെ പേരിൽ പോലീസിനെ വിളിച്ച് ചെക്ക് നടത്തി വിടുമ്പോൾ കുറെ സമയം വൈകും.. ആ പാവത്തിനു അതിന്റെ ഇഫക്ട് ഉണ്ടാകും..
ആ നീ വണ്ടി എടുക്കു നമുക്ക് ഓഫീസിലേക്ക് പോകാം…
സജിത്ത് കല്യാണം കഴിഞ്ഞ് ഒരാഴ്ച ആയിട്ട് ഉള്ളൂ…
അന്ന് വൈകിട്ട് രഘു സജിത് സാറിനെ വീട്ടിൽ ഇറക്കുമ്പോൾ ഭാര്യ അഹന്യ സീറ്റ്ഔട്ടിൽ തന്നെ ഉണ്ടായിരുന്നു…
അനന്യ സജിത്ത് നടന്നു വീടിനുള്ളിലേക്കു വരുന്നതിനനുസരിച്ച് മുന്നിലേക്ക് നടന്നു സജിത്തിന്റെ ഓഫീസ് ബാഗ് വാങ്ങിക്കാൻ ശ്രമിച്ചു…
പുള്ളി കൊടുത്തില്ല കേട്ടോ…. അയാൾ നേരെ വീടിനകത്തേക്ക് കയറി…അവൾക്ക് ആകെ ചമ്മൽ ആയി എങ്കിലും അത് പുറമെ കാണിക്കാതെ അവൾ പിറകെ ചെന്നു ചോദിച്ചു…
സജിത്തേട്ടാ മറക്കല്ലേ നാളെ രാവിലെ ആണ് പോകേണ്ടത്…
ഓ….അറിയാം… ഡ്രസ്സ് ഒക്കെ പാക്ക് ആക്കി വെച്ചിട്ടുണ്ടോ..
ഉണ്ട് സജിത്തേട്ടാ… അതൊക്കെ എപ്പോഴേ റെഡിയാക്കി…
അനന്യ ആകെ ത്രില്ലിലാണ്… നാളെ ശനിയും പിന്നെ ഞായറും കൂടി രണ്ടുദിവസത്തെ ടൂർ പാക്കേജ് ആണ്.. ചെറിയ ഒരു ഹണിമൂൺ ട്രിപ്പ്..
കൊച്ചിക്കാരിയായ അനന്യയ്ക്ക് കേരളത്തിലെ തന്നെ ചില വന മേഖലകളിലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാനാണ് ഇഷ്ടം… കണ്ണൂർ ടൗണിൽ താമസിച്ച സജിത്തിനും ഏറെക്കുറെ അതേ താൽപര്യം തന്നെ..
സജിത്തിന്റെ അച്ഛൻ കോളേജ് പ്രിൻസിപ്പൽ ആയിരുന്നു ഇപ്പോൾ റിട്ടയേഡ് ആയി… വീട്ടിലെ സാമ്പത്തിക സ്ഥിതി മോശമല്ലാത്തത് കാരണം വേറെ ബിസിനസ് പർപ്പസിനൊന്നും പോയിട്ടില്ല.. അമ്മ ശാന്തകുമാരിയും ഹെഡ്മിസ്ട്രസ് ആയിരുന്നു ജി എച്ച് എസ് എസ് ഇൽ… അവരും വീട്ടിൽ തന്നെയാണ്…. അനന്യയുടെ ഡാഡി ഗോപാൽ സി നായർ എക്സ് മിൽട്രി ആണ്… റിട്ടയർമെന്റ് നുശേഷം പക്ഷേ അയാൾ ബിസിനസ് മൈൻഡ് ഉണ്ടായിരുന്നതുകൊണ്ട് ആർട്ടിഫിഷൽ ആർച്ചറിയുടെ ഒരു ഷോറൂം നടത്തുന്നു… ഷൂട്ടിംഗ് ഒരുപാട് നടക്കുന്ന സ്ഥലം ആണല്ലോ കൊച്ചി.. ഫിലിം ഫീൽഡിലേക്ക് ആവശ്യമുള്ള കൃത്രിമ ആയുധങ്ങളുടെ കച്ചവടം ആണത്… ഒരുപാട് ഓർഡറുകളും ബിസിനസും ഉള്ളതുകൊണ്ട് ബിസിനസ്സ് നന്നായി പോകുന്നു..
അനന്യയുടെ അമ്മ ജാനകി പഴയ ഒരു മോഡൽ ആയിരുന്നു… അനന്യയുടെ ഡാഡി ഗോപാൽ പട്ടാളത്തിൽ ജാർഖണ്ഡിൽ ആയിരുന്നപ്പോൾ അവിടെയുള്ള ഒരു മലയാളി ഡോക്ടർ സോമൻ നായരുടെ മകളും മോഡലുമായ ഈ ജാനകിയുമായി പ്രണയത്തിലായിരുന്നു… ഒടുവിലത് കല്യാണത്തിൽ കലാശിക്കുകയായിരുന്നു..
ഡാഡി റിട്ടയേർഡ് ചെയ്യുമ്പോൾ അനന്യയ്ക്ക് എട്ടു വയസ്സായിരുന്നു പ്രായം.. അന്ന് തൊട്ട് എല്ലാവരും കൊച്ചിയിലാണ് താമസം…
ഡാഡിയുടെ മിലിട്ടറി ചിട്ടയിൽ നിന്നും വിവാഹം കഴിഞ്ഞ് എങ്കിലും അല്പം ആശ്വാസം ലഭിക്കുമെന്ന് കരുതിയതായിരുന്നു അനന്യ..
വന്നു കയറിയത് പുലിമടയിൽ ആണെന്ന് തോന്നി… പട്ടാള ചിട്ടയെക്കാൾ കേമമാണ് അധ്യാപകരുടെ ഡിസിപ്ലിൻ.. സജിത്ത് സാറിന്റെ മാതാപിതാക്കളുടെ വാക്കുകളും വർത്തമാനങ്ങളും കേട്ടാൽ പിന്നെ ഒരു തമാശ പറയാൻ പോലും ആവില്ല… സത്യത്തിൽ ഈ വന്നുകയറിയ ഈ ഒരാഴ്ചക്കുള്ളിൽ വീർപ്പുമുട്ടി തുടങ്ങി അവൾക്ക്..
കളിയും തമാശയും ഒക്കെ ഉള്ള ഒരു ഫാമിലി ആയിരുന്നെങ്കിൽ അവൾ ആഗ്രഹിച്ചുപോയി….
അങ്ങനെയാണ് സജിത്ത് സാറിനെ കൊണ്ട് പറഞ്ഞു പറഞ്ഞ് പറഞ്ഞ് ഈ ഒരു ടൂർ പ്ലാൻ ചെയ്യിപ്പിച്ചത്…
പിറ്റേന്ന് രാവിലെ ശനിയാഴ്ച ടൂർ പോകാനായി പുറത്തിറങ്ങിയപ്പോൾ അനന്യയ്ക്ക് മനസ്സിലായി,സജിത് സാറിന്റെ ഓഫീസ് വാഹനത്തിന്റെ ഡ്രൈവറായ രഘു തന്നെയാണ് സ്വകാര്യ വാഹനത്തിന്റെയും ഡ്രൈവറായി വന്നിട്ടുള്ളത്…
അവൾ ചോദിച്ചു
രഘു വരണോ സജിത്തു സാർ ഡ്രൈവ് ചെയ്യൂലെ..
നെല്ലിയാമ്പതി,തേക്കടി,മൂന്നാർ ഒക്കെ കറങ്ങാൻ ഉള്ളതല്ലേ… അവൻ വരട്ടെ..
യാത്രയിലെ സ്വകാര്യത പോയി… അനന്യയ്ക്ക് തോന്നി…
ഇനി അവിടെ എത്തിയിട്ട് എങ്ങനെയാണ് ആവോ….
പറഞ്ഞതുപോലെ പല സ്ഥലങ്ങളിലും എത്തി… ഒരു മാരണം പോലെ എപ്പോഴും രഘു ഉണ്ടാകും സജിത്ത് സാറിന്റെ കൂടെ…
ഒരു സ്വകാര്യതയും ലഭിക്കുന്നില്ല.. ഇതെന്തു കഷ്ടം.. ഒന്നിച്ചിരുന്നു ഒന്ന് ഹൃദയം തുറന്നു മിണ്ടാൻ സാധിക്കുന്നില്ല… ചുരുക്കി പറഞ്ഞാൽ ഒന്നും ചേർന്ന് നിൽക്കാനോ പോലും പറ്റുന്നില്ല..
പലയിടങ്ങളിലും കാനന ഭംഗിയുടെയും ഏകാന്തതയുടെയും നല്ല സീനറികൾ കണ്ട് അതിനെ ബാഗ്രൗണ്ട് ആക്കി സജിത്തേട്ടനോടൊപ്പം ഫോട്ടോ എടുക്കാം എന്ന് വെച്ചാൽ വല്ലവിധേനെയും ഒന്ന് എവിടെയെങ്കിലും സ്പർശിച്ചാൽ അവിടെ മുട്ടല്ലേ ഇവിടെ മുട്ടല്ലേ എന്നൊക്കെ പറഞ്ഞു പുള്ളി അകന്നു നിൽക്കും…
എവിടെയും രഘു…. വർത്തമാനം പറയുന്നതും ഡിസ്കസ് ചെയ്യുന്നതും ഒക്കെ അവനോട്… അനന്യ വെറുതെ കൂടെ നടന്നു…
അന്ന് രാത്രി ഒരു റിവർ റിസോർട്ട് അവന്യുവിൽ റൂം എടുത്തു…
ഈ രഘുവും നമ്മുടെ കൂടെയാണോ രാത്രി ഉറങ്ങുന്നത്..
ദേഷ്യം പിടിച്ചുകൊണ്ട് തമാശ കണക്കെ പോലെ ചോദിച്ചു അവൾ…
അവളുടെ ചോദ്യത്തിലെ നിരാശയും ദേഷ്യവും സജിത്ത് കണ്ടില്ലെന്ന് നടിച്ചു.. എന്നിട്ട് പറഞ്ഞു..
ഏയ്യ്…അവനു വേറെ റൂം..ആണ്…
ഡിന്നർ ആ റിസോർട്ടിൽ നിന്ന് തന്നെ കഴിച്ചു..
രാത്രി ഉറങ്ങാൻ കിടന്നു…
വിവാഹം കഴിഞ്ഞ ഈ ഒരാഴ്ച എങ്ങനെയാണാവോ സജിത്ത് ബെഡിൽ പെരുമാറിയിരുന്നത് അതേ പോലെ ബെഡിൽ തനിക്കെതിരെ കമിഴ്ന്നു കിടന്നു ഉറക്കം തുടങ്ങി…
ഇത് കണ്ടപ്പോൾ അനന്യയ്ക്ക് ദേഷ്യം വർദ്ധിച്ചു…
ഹണിമൂൺ ട്രിപ്പ് ആണെന്ന് പറഞ്ഞു പകൽ മുഴുവൻ ഡ്രൈവറുടെ കയ്യും പിടിച്ച് നടന്നിട്ട്
ഇപ്പോൾ ഏകാന്തതയിൽ ഒറ്റയ്ക്ക് കിട്ടിയപ്പോൾ ബെഡിൽ കിടന്ന് കള്ളനെ പോലെ ഉറങ്ങുകയാണ്..
അവൾ കണ്ണീരൊഴുക്കി ആ ബെഡിൽ ഒരു വശത്ത് കിടന്നു..
നേരം വെളുത്തപ്പോൾ എഴുന്നേറ്റ് ബ്രേക്ക് ഫാസ്റ്റ് കഴിച്ചു വീണ്ടും യാത്ര തുടർന്നു…
സമയവും സ്ഥലങ്ങളും മാറുന്നതല്ലാതെ സാഹചര്യം ഒന്നുതന്നെയാണ്…
ഇനി സജിത്തു സാറിനെ ഒന്നും പ്രതീക്ഷിച്ചിട്ട് കാര്യമില്ല..
അവൾ വിവാഹത്തിനുമുമ്പ് ഈ കാലം വരെ എങ്ങനെയാ സ്വയം എൻജോയ് ചെയ്തു നടന്നത് അതുപോലെ ക്യാമറയും തൂക്കി അവൾ ഒറ്റയ്ക്ക് പല കാഴ്ചകളും ക്യാമറയിൽ പകർത്തി നടന്നു..
മനസ്സ് ശരിയല്ലെങ്കിൽ ഏത് ലോകത്ത് ചെന്നാലും ഒരു കാര്യമില്ല എന്നതു അനന്യയ്ക്ക് മനസ്സിലായി..
രണ്ടുദിവസത്തെ ടൂർ പാക്കേജ് കഴിഞ്ഞവർ വീട്ടിലേക്ക് തിരിച്ചെത്തി…
പിറ്റേന്നു പതിവുപോലെ സജിത്ത് ഡ്യൂട്ടിക്കു പോയി..
വീട്ടിലെ ജോലികളൊക്കെ അമ്മയെ സഹായിച്ച് അവൾ ഉച്ചയ്ക്ക് ഭക്ഷണത്തിനുശേഷം ഒന്ന് മയങ്ങാൻ വേണ്ടി ബെഡ്റൂമിൽ വന്നു കിടന്നു..
അനന്യ ഇൻസ്റ്റയിലും ടെലഗ്രാമിലും ഒക്കെ കയറി… അക്കൗണ്ട് തുടങ്ങിയപ്പോൾ തൊട്ടുള്ള പല മെസ്സേജസും വന്നു നിൽക്കുന്നു… ഒന്നും നോക്കിയിട്ടോ റിപ്ലൈ ചെയ്തിട്ട് പോലുമില്ല..
അവൾ സാവകാശം ഓരോന്നും നോക്കി തുടങ്ങി..
അവൾ അറിയാതെ അവൾക്കിഷ്ടപ്പെട്ട ഏതോ ഒരു മെസ്സേജിന് അവൾ റിപ്ലൈ ചെയ്തു.
ഹായ്…
ഒരു നിമിഷം പോലും വൈകിയില്ല റിപ്ലൈ വന്നു…
എന്റെ അമ്മോ നോക്കിയോ…? എത്ര നാളായി…? ഒന്നു മിണ്ടാൻ കാക്കുന്നു..
അതിനെന്താ ഇനി മിണ്ടാല്ലോ…
അങ്ങനെ എഴുതിയിട്ട് അവൾ ഫോൺ ബെഡിൽ ഇട്ട് മേലോട്ട് നോക്കി ചിരിച്ചു…
.
.
.
രചന വിജയ് സത്യ..