(രചന: ഹേര)
അടുക്കളയിലെ പണി കഴിഞ്ഞു മായ മുറിയിലേക്ക് വരുമ്പോൾ സുധീർ കിടന്നിട്ടുണ്ടായിരുന്നില്ല. മൊബൈലിൽ എന്തൊക്കെയൊ കുത്തികൊണ്ട് അവൻ അവള് വരുന്നതും നോക്കി കിടക്കായിരുന്നു. അത് കണ്ടപ്പോൾ അവൾക്ക് കാര്യം മനസ്സിലായി.
എത്ര നേരായി മായേ ഞാൻ നിന്നെ നോക്കി ഇരിക്കുന്നു. നിനക്ക് ഇതിന് മാത്രം എന്ത് മല മറിക്കണ പണിയ അവിടെ ഉള്ളത്.
അവളെ കണ്ടതും അവൻ മുഷിച്ചിലോടെ ചോദിച്ചു.
നേരം വെളുത്താൽ ഇരുട്ടുന്നത് വരെ ഞാൻ ഇവിടെ കിടന്നു ചെയ്യുന്ന പണികളെ കുറിച്ചൊന്നും നിങ്ങൾക്കാർക്കും അറിയേണ്ടല്ലോ. ഒരു ദിവസം അതൊക്കെ ഒന്ന് വന്ന് ചെയ്തു നോക്ക്. അപ്പൊ അറിയാം എനിക്ക് ഇവിടെ എന്തൊക്കെ ജോലികൾ ഉണ്ടെന്ന്.
ദേഷ്യത്തോടെ പറഞ്ഞിട്ട് മായ കട്ടിലിന്റെ അറ്റത്ത് വന്ന് കിടന്നു.
നിനക്കൊന്ന് മേല് കഴുകിയിട്ട് വന്നൂടെ. വന്നു കിടന്നപ്പോൾ തന്നെ വിയർപ്പ് നാറുന്നുണ്ട്.
സുധീർ മുഖം ചുളിച്ചു.
നടുവൊടിഞ്ഞിരിക്കുമ്പോൾ എനിക്കിനി അതും കൂടി ചെയ്യാൻ വയ്യ. ഒന്ന് കിടന്നാൽ മതി എന്ന് വിചാരിച്ചാണ് റൂമിലേക്ക് വരുന്നത്. മേല് കഴുകിയില്ലെങ്കിലും ചത്തൊന്നും പോകില്ലല്ലോ.
അവൾ തിരിഞ്ഞു കിടന്നു.
നീയൊന്ന് ഇങ്ങോട്ട് നീങ്ങി കിടന്നേ. ഇത്രയും നേരം ഞാൻ ഉറങ്ങാതെ കാത്തിരുന്നത് നീ ഒന്ന് വരാൻ വേണ്ടിയിട്ടാണ്.
സുധീർ കൈ നീട്ടി മായയെ തന്റെ അടുത്തേക്ക് വലിച്ചടുപ്പിച്ചു
വിട് സുധിയേട്ടാ… എനിക്ക് പറ്റില്ല. നിങ്ങൾക്ക് തോന്നുമ്പോൾ കിടന്നു തരാൻ ഞാൻ വേശ്യ ഒന്നുമല്ല നിങ്ങളുടെ ഭാര്യയാണ്. അഞ്ചു മിനിറ്റിൽ കാര്യം സാധിച്ചു നിങ്ങൾ തിരിഞ്ഞു കിടന്ന് ഉറങ്ങുമ്പോൾ നഷ്ടപ്പെടുന്നത് എന്റെ ഉറക്കം ആണ്. ഞാനൊരു മനുഷ്യ സ്ത്രീയാണെന്നും എനിക്കും വികാരങ്ങളും വിചാരങ്ങളും ഉണ്ടെന്ന് നിങ്ങൾ ചിന്തിക്കാറില്ല. ജോലി കഴിഞ്ഞ് വന്ന് തളർന്നു കിടക്കുമ്പോൾ ഒരിക്കൽ പോലും നിങ്ങൾ എന്നെ ചേർത്ത് പിടിക്കുകയോ സമാധാന വാക്കുകൾ പറഞ്ഞു ആശ്വസിപ്പിക്കുകയോ ചെയ്തിട്ടില്ല. നിങ്ങൾക്കും മോനും നിങ്ങടെ അച്ഛനും അമ്മയ്ക്കും ഒക്കെ സമയം സമയം വച്ച് വിളമ്പുന്ന ഒരു വേലക്കാരി മാത്രമല്ലേ ഞാൻ നിങ്ങൾക്ക്. എന്തൊക്കെ ചെയ്തു കൊടുത്താലും നിങ്ങടെ തള്ളയുടെ വായിലിരിക്കണ ആട്ടും തുപ്പും മുഴുവൻ കേൾക്കുകയും വേണം. നിങ്ങൾ അതൊക്കെ കണ്ടാലും കണ്ടില്ലെന്നു നടിക്കും. എന്നിട്ട് രാത്രി ആകുമ്പോൾ ശരീരത്തിന് വേണ്ടി അടുത്തു വന്നോളും. എത്ര രാത്രികൾ ഞാൻ നിങ്ങളുടെ ഒരു തലോടൽ ആഗ്രഹിച്ചു അടുത്തുവന്ന് ചേർന്ന് കിടന്നിട്ടുണ്ട്. അന്നൊക്കെ നിങ്ങൾ എന്നെ നാറുന്നു എന്ന് പറഞ്ഞ് എന്നെ ആട്ടിപ്പായിച്ചിട്ടല്ലേ ഉള്ളൂ. ഇന്നും നിങ്ങൾ പറഞ്ഞു എന്നെ നാറുന്നുണ്ടെന്ന്. നിങ്ങളുടെ കാര്യസാധ്യത്തിന് ഇപ്പോൾ എന്റെ വിയർപ്പ് നാറ്റമൊന്നും നിങ്ങൾക്ക് ഒരു പ്രശ്നമല്ലല്ലോ അല്ലേ.
അങ്ങനെ ഇപ്പോൾ നിങ്ങൾക്ക് തോന്നുമ്പോൾ മാത്രം എന്റെ ശരീരം നിങ്ങൾക്കു ഞാൻ തരാൻ ഉദ്ദേശിക്കുന്നില്ല. എന്റെ സമ്മതമില്ലാതെ എന്നെ തൊട്ടുപോകരുത്. എനിക്ക് സമാധാനമായി ഒന്ന് കിടന്നുറങ്ങണം. രാവിലെ അഞ്ചു മണിക്ക് എണീറ്റ് തുടങ്ങുന്ന പണിയാണ്. രാത്രി 11 മണിക്ക് ആണു എനിക്ക് കിടക്കാൻ സൗകര്യം കിട്ടുന്നത്. അതുകൊണ്ട് നിങ്ങൾക്ക് അത്രയ്ക്ക് കഴപ്പ് ആണെങ്കിൽ വല്ല തുണ്ട് പടവും കണ്ടുകൊണ്ട് വികാരം ശമിപ്പിക്കാൻ നോക്ക്.
ദേഷ്യത്തോടെ അത്രയും നാൾ മനസ്സിൽ അടക്കി വച്ചിരുന്നതൊക്കെ ഭർത്താവിന് നേരെ പറഞ്ഞിട്ട് അവൾ തിരിഞ്ഞു കിടന്നു. മായയുടെ അപ്രതീക്ഷിത പെരുമാറ്റത്തിൽ സുധീർ ഒന്ന് പകച്ചു പോയി. അവൾ വിളിച്ചു പറഞ്ഞത് കേട്ട് അയാൾക്ക് ദേഷ്യം അടക്കാനായില്ല. തിരിച്ച് എന്തൊക്കെയോ പറയാൻ നാവ് തരിച്ചു. മായയെ അങ്ങനെ അങ്ങ് വിടാൻ അവൻ ഒരുക്കമായിരുന്നില്ല.
നീ എന്റെ ഭാര്യയാണെന്ന കാര്യം മറക്കണ്ട. നിന്റെ കഴുത്തിൽ താലികെട്ടിയ പുരുഷനാണ് ഞാൻ. ഇന്ന് നിന്നെ ഞാൻ തൊട്ടില്ലെങ്കിൽ പിന്നെ ഞാനൊരു ആൺ അല്ലാതായിപ്പോവും. ഭർത്താക്കന്മാർക്ക് മൂട് തോന്നുമ്പോൾ ഉപയോഗിക്കാൻ തന്നെയാടി ഭാര്യമാര്. എന്റെ ചിലവിൽ ഉണ്ട് ഉറങ്ങി തടിച്ചു കൊഴുത്തിട്ട് എനിക്ക് വഴങ്ങി തരാൻ നിനക്ക് വയ്യ അല്ലേ. ഇനി ഇതിനും കൂടി പുറത്തു പോകാൻ എനിക്ക് സൗകര്യം ഇല്ല.
മായയുടെ പ്രതികരണത്തിൽ ആദ്യമൊന്ന് പകച്ചെങ്കിലും സുധീർ അവളെ വിടാൻ ഒരുക്കമായിരുന്നില്ല. ബെഡിന് ഓരം ചേർന്ന് കിടന്നവളെ അവൻ തന്റെ അടുത്തേക്ക് വലിച്ചു.
രാവിലെ മുതൽ വിശ്രമമില്ലാതെ ജോലിചെയ്ത് അസഹ്യമായ നടുവേദനയാൽ നടു നിവർത്തി കിടക്കാൻ ആഗ്രഹിച്ചു വന്നതാണ് മായ. അതിനാൽ സുധീർ തന്നെ പിടിച്ചു വലിച്ചപ്പോൾ അവൾക്ക് നല്ല ദേഷ്യം വന്നു.
വിട് സുധിയേട്ടാ… നിങ്ങളുടെ മൂഡിന് അനുസരിച്ചു കിടന്നു തരാൻ എന്നെ കിട്ടില്ല.
അവൾ അവന്റെ പിടി വിടുവിക്കാൻ ശ്രമിച്ചു.
പക്ഷേ സുധീർ മായയെ പിടിച്ചുവെച്ച് ഒറ്റ വലിക്ക് അവളുടെ മാക്സി ഊരി കളഞ്ഞു. മായക്കും വാശിയായിരുന്നു. അതിനാൽ അവൾ തന്നെ കൊണ്ടാവും വിധം അവനോട് ചെറുത്തുനിന്ന്. പക്ഷേ സുധീറിന്റെ കൈ കരുത്തിന് മുമ്പിൽ അധികനേരം പിടിച്ചുനിൽക്കാൻ മായക്ക് കഴിഞ്ഞില്ല.
അവളുടെ നഗ്നമായ മാറിൽ അവൻ മുഖമമർത്തി. സുധിയുടെ കൈകൾ അവളുടെ മാറിടങ്ങളെ ഞെരിച്ചുടച്ചു. ഒരു മാസത്തോളം ആയി അവർക്കിടയിൽ ഒന്നും നടക്കാറില്ലായിരുന്നു. അല്ലെങ്കിലും ഒരു പ്രസവം കഴിഞ്ഞശേഷം സുധിക്ക് അവളിലുള്ള താല്പര്യം നഷ്ടപ്പെട്ടിരുന്നു. എപ്പോഴെങ്കിലും വല്ലാതെ മൂട് തോന്നിയാൽ മാത്രമേ അവളെ സമീപിക്കാറുള്ളൂ. അങ്ങനെ താൻ സമീപിക്കുമ്പോൾ എല്ലാം അവൾ തനിക്കൊപ്പം സഹകരിക്കണം എന്നാണ് അവന്റെ നിലപാട്. തന്റെ ഭാര്യക്ക് ഒരു മനസ്സുണ്ടെന്നോ അവളും ഒരു മനുഷ്യസ്ത്രീ ആണെന്നോ അവൻ ചിന്തിക്കാറു കൂടിയില്ല.
അവന്റെ കൈകൾ അവളുടെ മാറുകളെ ഞെരിച്ചപ്പോൾ മായയ്ക്ക് നന്നായി വേദനിച്ചു.
സുധിയേട്ടാ വേണ്ട പ്ലീസ് എനിക്ക് വേദനിക്കുന്നു.
വേദനകൊണ്ട് മായ കരഞ്ഞുപോയി.
സുധീർ അവളോടുള്ള ദേഷ്യം മുഴുവൻ അവളുടെ ശരീരത്തിൽ തീർത്തു. മായയുടെ ശരീരത്തിലേക്ക് പടർന്നു കയറുമ്പോൾ അവനെ ഭരിച്ചിരുന്നത് അവളോടുള്ള വാശിയും ദേഷ്യവും മാത്രമായിരുന്നു. തന്റെ ഭാര്യ തന്നോട് എതിർക്കുന്നത് അവന് ഉൾക്കൊള്ളാൻ കഴിയുന്ന കാര്യമായിരുന്നില്ല. പെണ്ണെന്നാൽ ഭർത്താവിന് കീഴിൽ അടങ്ങി ഒതുങ്ങി കിടക്കണം എന്നതാണ് അവന്റെ നിലപാട്.
എല്ലാം കഴിഞ്ഞ് സുധീർ തിരിഞ്ഞു കിടന്ന് ഉറങ്ങുമ്പോൾ ചതഞ്ഞരഞ്ഞ ശരീരത്തിലെ വേദനകൾ സഹിക്കാൻ വയ്യാതെ നിശബ്ദം കരഞ്ഞു. ആ രാത്രി മായയ്ക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.
പിറ്റേന്ന് ഞായറാഴ്ച ആയതിനാൽ വളരെ വൈകിയാണ് ഉണർത്തുന്നത്. ഉണർന്ന് നോക്കുമ്പോൾ അടുത്ത് പതിവുള്ള കോഫി ഉണ്ടായിരുന്നില്ല.
മായേ… മായേ…
പതിവ് കോഫി കിട്ടാത്ത ദേഷ്യത്തിൽ അവൻ അവളെ ഉച്ചത്തിൽ വിളിച്ചു. പക്ഷേ ആരും വിളി കേട്ടില്ല.
കിടന്ന് കാറി പൊളിക്കണ്ട. മായ അവളെ വീട്ടിൽ പോയി. ഇനി അവളെ അന്വേഷിക്കണ്ടാ എന്ന് പറയാൻ പറഞ്ഞു. പിന്നെ നിന്റെ കൊച്ചിനെ ഇവിടെ ഇട്ടിട്ടാ നാശം പിടിച്ചവൾ പോയത്. എന്തൊക്കെ പറഞ്ഞാലും മായ ഇവിടുള്ളത് ഒരു ആശ്വാസം തന്നെയായിരുന്നു. എല്ലാ ജോലികളും കൃത്യ സമയത്ത് ചെയ്തു അടങ്ങി കിടക്കുമായിരുന്നു. ഇന്നലെ നീ അവളോട് കാണിച്ചതൊക്കെ അവൾ എന്നോട് പറഞ്ഞു. എല്ലാം അവൾ സഹിക്കുമായിരുന്നു പക്ഷേ ഇത് മാത്രം അവൾക്ക് സഹിക്കാൻ കഴിയുന്നില്ല എന്ന് പറഞ്ഞു. അതുകൊണ്ട് മായ ഇനി വീട്ടിലേക്ക് വരുന്നില്ല എന്ന് തീർത്ത് പറഞ്ഞിട്ട പോയത്. കണ്ടിട്ട് സീരിയസ് ആയി പറഞ്ഞതാണെന്ന് എനിക്ക് തോന്നി.
നിനക്ക് സമയത്തിന് ഓഫീസിൽ പോകണമെങ്കിൽ വന്ന് എന്നെ അടുക്കളയിൽ വല്ലതും സഹായിക്കാൻ നോക്ക്. പിന്നെ നിന്റെ കൊച്ചിനെ മര്യാദയ്ക്ക് ഒരിക്കൽ സ്കൂളിൽ വിട്ടോ. ആ ചെറുക്കന്റെ കാര്യം കൂടി നോക്കാൻ എനിക്ക് വയ്യ. ഓരോ തോന്ന്യാസം കാണിച്ച് ഭാര്യയെ ഓടിച്ചു വിട്ടിട്ട് കിടക്കുന്നത് കണ്ടില്ലേ.
സുധീറിന്റെ അമ്മ അത്രയും പറഞ്ഞതിനുശേഷം മുറിയിൽ നിന്ന് പുറത്തേക്ക് പോയി.
കേട്ടത് വിശ്വസിക്കാനാവാതെ അവൻ തരിച്ചിരുന്നു പോയി. മായ ഇറങ്ങിപ്പോയെന്ന് വിശ്വസിക്കാൻ അവന് കഴിഞ്ഞില്ല. വാശി കാരണം അവൻ പിന്നെ അവളെ വിളിക്കാൻ പോയില്ല. പക്ഷേ രാവിലെ എണീറ്റ് അമ്മയെ അടുക്കളയിൽ സഹായിക്കാനും കുഞ്ഞിനെ നോക്കാൻ തുടങ്ങിയപ്പോഴും ആണ് ഭാര്യയുടെ വില സുധീർ മനസ്സിലാക്കി തുടങ്ങിയത്.
ഗതികെട്ട് അവൻ വീട്ടിൽ ഒരു സർവെന്റിനെ വച്ചുകൊടുത്തു. അപ്പോഴേക്കും മഴ ഒരു ജോലി കണ്ടുപിടിച്ച് സ്വന്തം വീട്ടിൽ നിന്ന് ഹോസ്റ്റലിലേക്ക് മാറിയിരുന്നു. ആർക്കും താൻ ഒരു ഉപഹാരം ആകരുത് എന്ന് അവൾ ചിന്തിച്ചതു കൊണ്ടാണ് അങ്ങനെ ചെയ്തത്.
അധികം വൈകാതെ മായയും സുധീറും വേർപിരിഞ്ഞു. കുഞ്ഞിനെ മായയോടുള്ള വാശിക്ക് സുധീർ വിട്ടുകൊടുത്തില്ല. അവളുടെ മുന്നിൽ താഴ്ന്നു കൊടുക്കാൻ അവന്റെ ഈഗോ സമ്മതിച്ചില്ല. മായയ്യും സ്വന്തമായി ജീവിതം കെട്ടിപ്പടുക്കാനുള്ള തിരക്കിലായിരുന്നു. തന്നെ വേണ്ടാത്ത മകനെ തനിക്ക് വേണ്ട എന്നുള്ള നിലപാട് തന്നെ അവളും സ്വീകരിച്ചു. എന്നെങ്കിലും അമ്മയുടെ വില മനസ്സിലാക്കി അവൻ തേടി വന്നാൽ മാത്രം സ്വീകരിക്കാമെന്ന് ആയിരുന്നു അവളുടെ തീരുമാനം.
ഹേര