കലിപ്പൻ ഓട്ടോക്കാരനെ പ്രണയിച്ച സിനിമാ താരം
======================
രചന : വിജയ് സത്യ
ചെമ്പു അടുപ്പിൽ കേറ്റി ആവശ്യമുള്ള വെള്ളം അതിൽ നിറച്ചു അടുപ്പിലെ വിറകു കൊള്ളികൾ നേരാംവണ്ണം കത്തിച്ചു തീ ആളിപ്പടർത്തി കൊച്ചു ഔത ഒന്ന് എഴുന്നേറ്റു നടു നിവർത്തി…
പഴയതുപോലെ ഇപ്പോൾ
കുത്തിയിരിക്കാൻ ഒന്നും പറ്റുന്നില്ല പ്രായമായില്ലേ…
എഴുന്നേറ്റുനിന്ന് അയാൾ രണ്ടുകയ്യും നടുവിന് ചേർത്തുപിടിച്ച് ആളിക്കത്തുന്നു തിരിച്ചു അലകളെ നോക്കി അങ്ങനെ സ്വയം പറഞ്ഞു.
കൊച്ചൌതച്ചേട്ടൻ വീട്ടിലിരുന്നാൽ പോരെ ഇതൊക്കെ ഞങ്ങൾ നോക്കൂലെ..
ചിക്കൻ കഴുകി വൃത്തിയാക്കുന്ന ഷൈജു പറഞ്ഞു..
എന്നിട്ട് വേണം ആ പ്രൊഡക്ഷൻ കൺട്രോൾ എന്തെങ്കിലും കുറ്റം കണ്ടുപിടിച്ച് പറയുന്ന തെറി ഞാൻ വീട്ടിലിരുന്ന് കേൾക്കാൻ…
ഞാനിവിടെ ഉണ്ടാകുമ്പോൾ കുറ്റമറ്റ രീതിയിൽ തന്നെ കാര്യങ്ങൾ മുന്നോട്ടു പോകും.. ഭക്ഷണത്തിലും പാകപ്പിഴ ഉണ്ടാകില്ല. അത് സെർവ് ചെയ്യുന്ന കാര്യത്തിലും അങ്ങനെ തന്നെ… ഈ കൊച്ചൗതയ്ക്ക് 40 വർഷത്തെ സിനിമ യൂണിറ്റുകളിലെ ഭക്ഷണനിർമ്മാണ വിതരണ പാരമ്പര്യമുണ്ട്.. അതു നീ മറക്കണ്ട ഷൈജു..
.
കൊച്ചൗത അത് പറഞ്ഞ് തന്റെ ചുണ്ടത്തിരിക്കുന്ന ബീഡി കുറ്റി ആഞ്ഞു വലിച്ച് അന്തരീക്ഷത്തിലേക്ക് പുകവിട്ടു… പിന്നീട് ആഞ്ഞുവലിക്കുമ്പോൾ പുക വരാത്തതുകൊണ്ട് അയാൾ ചുണ്ടിൽ നിന്നും എടുത്തു പുറത്തേക്ക് കളഞ്ഞു..
ഷൈജു ചിക്കൻ മുറിച്ചു കഴുകി കൊണ്ടുവന്നപ്പോൾ ഔത അടുത്ത നിർദ്ദേശം നൽകി..
ഷൈജു… പിള്ളേരെയും കൂട്ടി നീ ആ ബിരിയാണിയുടെ അരിയൊക്കെ ഒന്ന് കഴുകി എടുത്തേ…
ശരി കൊച്ചഔതചേട്ട.
ഷൈജുവും സംഘവും അരികഴുകുമ്പോൾ
ഷൈജു…. നീ കഴുകി അങ്ങ് വെളുപ്പിക്കല്ലേ ഒറ്റ കഴുകൽ മതി കേട്ടോ…
ഉടനെ അടുത്ത ആൾക്ക് നിർദ്ദേശം നൽകി.
എടാ തോമാ വണ്ടിയിൽ നിന്ന് നീ ആ നെയ്യ് ഇങ്ങോട്ട് എടുത്തെ…
പണിക്കാർക്ക് നിർദ്ദേശം നൽകുമ്പോൾ ഇയാൾക്കൊരു പ്രത്യേക ഉഷാറാണ്..
ഷൈജു അരി കഴുകുന്നതിനിടയിൽ കൂടെ ഉള്ളവർ കേൾക്കാൻ മാത്രം പിറുപിറുത്തു പറഞ്ഞു.
കൊച്ചഔത ചേട്ടാ വണ്ടിയിൽ നെയ്യ് ഒന്നുമില്ല…
യൂണിറ്റിലെ ഫുഡിന് ആവശ്യമുള്ള സാധനങ്ങൾ കൊണ്ടുവരുന്ന ഔതയുടെ ഓംനി വാനിൽ കയറി നോക്കിയ തോമസ് വിളിച്ചുപറഞ്ഞു..
കർത്താവേ… നെയ്യും ബിരിയാണിക്ക് വേണ്ട മറ്റു സാധനങ്ങളും അടങ്ങിയ ബോക്സ് ആ പൊട്ടന്മാർ അപ്പോൾ ഇതിൽ എടുത്തു വച്ചില്ലയോ.. ഇപ്പം
വെള്ളം തിളക്കുമല്ലോ… മാതാവേ… 10 കിലോമീറ്റർ എങ്കിലും കാണും ടൗണിൽ ഉള്ള ആ കടയിൽ നിന്നും ഇവിടത്തേക്ക്…
ഈ കുഗ്രാമത്തിൽ ആണല്ലോ ഷൂട്ടിംഗ്… അത്രയും നെയ്യൊന്നും വിൽക്കുന്ന വലിയ കടകൾ ഇവിടെ ഉണ്ടാവില്ല.. ഷൂട്ടിംഗ് 10 ദിവസം ഉണ്ട് ഇവിടെ.. അത്രയും ദിവസത്തേക്ക് വേണ്ടെന്ന സാധനങ്ങളുണ്ട് അതിൽ.. ഇനി പട്ടണത്തിലെ ആ സൂപ്പർമാർക്കറ്റിൽ പോയി നെയ്യ് എടുത്തു കൊണ്ടു വരുമ്പോൾ എത്ര സമയം പിടിക്കും..
കൊച്ചഔതക്ക് ആലോചിച്ചപ്പോൾ തല പെരുകി..
എന്താ ചെയ്യാ ഷൈജു നെയ്യയടങ്ങിയ ബോക്സ് എടുത്തു വച്ചില്ലടാ ആ കടയിലെ പിള്ളേര് നമ്മുടെ വണ്ടിക്കുള്ളിൽ… ഞാനാണെങ്കിൽ അത് ശ്രദ്ധിച്ചുമില്ല…
കൊച്ചഔത ചേട്ടൻ വിഷമിക്കേണ്ട ആ കടക്കാരനോട് വിളിച്ച് ഒരു ഓട്ടോ പിടിച്ചു ഇങ്ങോട്ട് വിടാൻ പറ.. അങ്ങോട്ടുള്ള യാത്ര യാത്ര ഒഴിവാക്കാമല്ലോ അത്രയും നേരത്തെ സാധനം ഇങ്ങു എത്തും…
അത് ശരിയാ ഞാൻ പറയാം…
കൊച്ചഔത തന്റെ ഉള്ളിലെ ദേഷ്യം തീരുവോളം കടക്കാരനെ വിളിച്ചു വലിയ വായയിൽ സാധനം കൃത്യമായി വണ്ടിയിൽ എടുത്തു വെക്കാത്തതിന് അയാളുടെ ജോലിക്കാരൻ കുറ്റപ്പെടുത്തി വഴക്ക് പറഞ്ഞു .ശേഷം എത്രയും പെട്ടെന്ന് ഒരു വണ്ടി വിളിച്ച് മറന്നുവെച്ച ആ സാധനം കൊടുത്തു വിടാൻ പറഞ്ഞു.
കടക്കാരൻ തനിക്ക് പരിചയമുള്ള ഓട്ടോക്കാരനെ വിളിച്ചു ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് എത്തിക്കണമെന്ന് പറഞ്ഞ് ആ സാധനം ഏൽപ്പിച്ചു അവനെ പറഞ്ഞുവിട്ടു.
ഷൂട്ടിംഗ് ലൊക്കേഷനിലേക്കാണെന്ന് പറഞ്ഞപ്പോൾ ഒരു പ്രത്യേക ഇൻട്രസ്റ്റോടുകൂടി ആ സാധനവുമായി വരുന്ന നായകനാണ് നമ്മുടെ എബി…
നിർത്ത് നിർത്ത്… ഇങ്ങോട്ട് ആർക്കും പ്രവേശനമില്ല മടങ്ങി പോടോ..
എടോ… മര്യാദയ്ക്ക് സംസാരിക്ക്… ഞാൻ ലൊക്കേഷനിലേക്ക് വന്നതല്ല.. ഇവിടുത്തെ കിച്ചനിൽ അത്യാവശ്യമെത്തിക്കേണ്ട ഒരു സാധനമായി വന്നതാണ്..
ഓ പിന്നെ അതിനൊക്കെ കൊച്ചഔതക്കുട്ടിയുടെ വണ്ടിയുണ്ട്. തന്റെ ഈ പാട്ട ഓട്ടോറിക്ഷ വേണ്ട. അവൻ സാധനം കൊണ്ടവന്നതാണെന്ന്… ആളെ പറ്റിച്ചു അകത്തുകടക്കാൻ… ഒരു പാട്ടയുമായി ഇറങ്ങിയിരിക്കുന്നു…
എന്താടാ താൻ പറഞ്ഞ പാട്ട ഓട്ടോറിക്ഷയൊ..
എബി ഓട്ടോയിൽ ഇരുന്നു കൊണ്ട് തന്നെ ഒരു കൈകൊണ്ട് സെക്യൂരിറ്റിയുടെ കോളർ പിടിച്ചു വലിച്ചു തന്നോട് അടുപ്പിച്ചു എന്നിട്ട് പറഞ്ഞു..
എടാ തനിക്ക് ഇത് പാട്ട ആയിരിക്കും എനിക്കിതിന്റെ ചോറാ…
എന്നാൽ താൻ ഇവിടെ കിടന്നു ആ ചോറുണ്ണാൻ വരണ്ട..വല്ലോടത്തും പോയിട്ടുണ്ടാല് മതി ആ ചോറ്…… അവന്റെ കൈകളിൽ കിടന്നു പിടഞ്ഞുകൊണ്ട് സെക്യൂരിറ്റിക്കാരനും പറഞ്ഞു..
അപ്പോഴേക്കും വേറൊരു സെക്യൂരിറ്റി ഓടിവന്നു..
ചേട്ടാ വിടു വിട്….. സോറി ചേട്ടാ അയാൾ ആളറിയാതെ…
അങ്ങനെ വഴിക്ക് വാ..
സെക്യൂരിറ്റിയുടെ കോളറിന്റെ പിടിവിട്ടു എബി പറഞ്ഞു.
ഓടിവന്ന സെക്യൂരിറ്റി എബിയോട് ചൂടായ സെക്യൂരിറ്റിയോട് അല്പം ദേഷ്യത്തോടെ ചോദിച്ചു.
നിങ്ങൾ എന്തിനാ കാര്യം അറിയാതെ വണ്ടിയെ തടഞ്ഞത്…
ഈ വണ്ടി കൊച്ചഔതക്കുട്ടി പറഞ്ഞിട്ട് വരുന്നതാണ്… അടുക്കളയിലെ അത്യാവശ്യമായ എന്തോ സാധനം മറന്നു അതുകൊണ്ട് വന്നതാണ് ഇയാൾ… ചുമ്മാ കേറി കൊണക്കാതെ എന്റെ സെക്യൂരിറ്റി… ഇവിടുത്തെ നാട്ടുകാർ അല്പം പിശകാ…
എന്നിട്ട് എബിയോടായി പറഞ്ഞു..
ഓക്കേ… ചേട്ടാ…ചേട്ടൻ ദേ ആ കാണുന്ന അടുക്കളയിലോട്ട് ചെന്നാട്ടെ… അവിടെ ആ കൊച്ചൗത ഉണ്ടാകും…
അതുകേട്ട് എബി വണ്ടി എടുത്തു നേരെ യൂണിറ്റിന്റെ അടുക്കള ഭാഗത്തേക്ക് കൊണ്ടുപോയി..
ആ വന്നോ…
കൊച്ചഔതക്കുട്ടി ശ്വാസം അടക്കി കാത്തിരിക്കുകയായിരുന്നു…
ഷൈജു ഇനി ധൈര്യമായി തിളച്ച് പൊങ്ങുന്ന ചെമ്പിലേക്ക് അരിയിട്ടോ നെയ്യ് എത്തിയെടാ..
അയാൾ തന്റെ അനുയായികളോട് ആശ്വാസത്തോട് വിളിച്ചുപറഞ്ഞു..
എബി തന്റെ വണ്ടിയിൽ നിന്നും ഔതയുടെ കൈകളിലേക്ക് ആ സാധനങ്ങൾ അടങ്ങിയ കാർട്ടൺ എടുത്ത് കൊടുത്തു..
എന്താ മോന്റെ പേര്…
ഞാൻ എബി…
ഞാൻ വിചാരിച്ചതിലും നേരത്തെ എത്തി..
ലൊക്കേഷനിലേക്ക് ആണെന്ന് പറഞ്ഞപ്പോൾ ഞാൻ കത്തിച്ചു വിട്ടു അതാ..
അതേതായാലും നന്നായി..
ഷൂട്ടിംഗ് കാണാല്ലോ… ചേട്ടാ…ഞാനൊന്ന് കണ്ടോട്ടെ..
അതിനെന്താ മോനെ..
അവിടെ ഫീൽഡിൽ അല്ലാത്ത ഒരിടത്ത് പോയി നിന്ന് കണ്ടോ.. ഈ ഔത പറഞ്ഞെന്ന് പറഞ്ഞാൽ മതി ആരു ചോദിച്ചാലും…
ശരി ചേട്ടാ… എബി റിക്ഷ ഒരിടത്ത് ഒതുക്കി ഷൂട്ടിംഗ് കാണാനായി പോയി..
വലിയ ഒരു പാണ്ടികശാലയുടെ സെറ്റിട്ടുണ്ടായിരുന്നു… കരിമരുന്നുകൾ നിറച്ച ആ പാണ്ടികശാലയ്ക്ക് ഒടുവിൽ തീപിടിക്കുന്ന സീനും കൂടി ഷൂട്ട് ചെയ്തു പേക്കപ്പ് പറഞ്ഞു ആ ഗ്രാമം വിടാൻ ആയിരുന്നു ഡയറക്ടറുടെ പരിപാടി… ഇന്ന് സന്ധ്യയ്ക്ക് ആണ് ആ ഷൂട്ട് നടക്കേണ്ടത്..
തീപിടുത്തത്തിന് മുമ്പുള്ള ഷൂട്ട് ആണ് ഇപ്പോൾ പാണ്ടികശാലയ്ക്ക് അകത്തു നടക്കുന്നത്… എബി ഒരിടത്ത് മാറിനിന്ന് ഷൂട്ടിംഗ് വീക്ഷിച്ചു.
ഉച്ചയായപ്പോൾ എടുത്ത ഷെഡ്യൂളുകൾ കഴിഞ്ഞ് ഡയറക്ടർ ഭക്ഷണത്തിനുവേണ്ടി ബ്രേക്ക് അപ്പ് പറഞ്ഞു..
അപ്പോഴാണ് ഷൂട്ടിംഗിലുണ്ടായിരുന്ന പല നടന്മാരും ഫ്രീ ആയത്… അവർ തമ്മിൽ കുശലം പറഞ്ഞു സിഗരറ്റുകൾ പുകച്ചും ഫോണിൽ സംസാരിച്ചു നിൽക്കവേ ഷൂട്ടിംഗ് കാണാൻ വന്നിരിക്കുന്ന പലർക്കും സെൽഫിക്കും മറ്റും നിന്ന് കൊടുക്കുന്നതും കൂടി എബി കണ്ടു..
അവനും കൊതിയായി അവനും ഇഷ്ടപ്പെട്ട ചില സഹതാരങ്ങളോടൊപ്പം സെൽഫി ഒക്കെ എടുത്തു…. ഇന്നത്തെ ഓട്ടം സ്വാഹ.. കാരണം.
ഉച്ചയ്ക്ക് ശേഷമാണ് നായകന്റെ രംഗപ്രവേശനവും നായികയുമൊത്തുള്ള ഷൂട്ടിംഗും…
അതു കാണാതെ പോകാൻ പറ്റില്ല.. ടൗണിൽ സ്റ്റാൻഡിൽ ഓട്ടോയുമായി ഇന്നലെ നിൽക്കുമ്പോൾ ഷൂട്ടിംഗ് വാഹനങ്ങൾ കടന്നു പോകുന്നത് കണ്ടിരുന്നു.. ഷൂട്ടിംഗ് ഈ ഗ്രാമത്തിൽ വെച്ചാണ് നടക്കുന്നതു എന്നും അറിയാം.. പക്ഷേ എങ്കിലും ഓട്ടോ ഓടാതെ എങ്ങനെ .. വൈകിട്ട് പോകാം എന്നൊക്കെ കരുതിയായിരുന്നതായിരുന്നു.. ഭാഗ്യത്തിന് ലൊക്കേഷനിലേക്ക് സാധനങ്ങൾ കൊണ്ടു പോകാൻ വിളിച്ചതു.
ഇനി ഏതായാലും ഇന്നത്തെ ഷൂട്ടിംഗ് കഴിഞ്ഞു തന്നെ നാട്ടിലേക്ക് പോകാം.. അവൻ അങ്ങനെ കരുതി.. സിനിമ ഭ്രാന്തുള്ള തന്റെ മറ്റൊരു സുഹൃത്തിനെ വിളിക്കാൻ ഫോൺ എടുക്കുകയായിരുന്നു…
ഭൂ.. മ്… കൂടെ പൊട്ടിത്തെറിയുടെ ശബ്ദവും
പാണ്ടിക ശാലക്കുള്ളിൽ നിന്നും ഒരു വലിയ പൊട്ടിത്തെറി കേട്ടു.. അഗ്നിജ്വാലകൾ ആളിപ്പടർന്നു വീണ്ടും ഒരു പൊട്ടിത്തെറിയോടുകൂടി.. പാണ്ടികശാല മൊത്തം കാത്തി പടരാൻ തുടങ്ങി…
അകത്തുണ്ടായിരുന്ന പലരും ചാടി ഇറങ്ങി ഓടി…
വീണ്ടും പൊട്ടിത്തെറികൾ തുടർന്നപ്പോൾ ആ പരിസരത്ത് നിന്ന് തന്നെ ആൾക്കാർ മാറിനിൽക്കാൻ തുടങ്ങി..
അയ്യോ നായിക നടി അതിനുള്ളിലാണ്…
ആരോ വിളിച്ചുപറഞ്ഞു…
പടരുന്ന അഗ്നി ജ്വാലകൾ ആകാശം മുട്ടേ വളർന്നു കണ്ടപ്പോൾ ആരും അങ്ങോട്ട് അടുത്തില്ല.
എനിക്ക് ഏറെ ഇഷ്ടമുള്ള ആദരിയാണ് നായിക. അവരെ ഒരു നോക്കു കാണാൻ വേണ്ടിയാണ് താൻ ഇവിടെ നിന്നത്… അവർ അതിനകത്ത് പെട്ടിട്ടും സഹപ്രവർത്തകരൊക്കെ ഓടി മണ്ടുന്നതല്ലാതെ ആരും അവരെ രക്ഷിക്കാൻ കൂട്ടാക്കിയില്ല…
ഈ സമയം എബി ധൈര്യപൂർവ്വം പാണ്ടികശാലയ്ക്ക് ഉള്ളിലേക്ക് ചെന്നു..
എടോ തനിക്കെന്താ വട്ടാണോ… കത്തി അമർന്ന് വീഴും തന്റെ മേല്ക്ക്….
പൊട്ടിത്തെറിയെ ഭയന്ന് ദൂരെ മാറിനിൽക്കാൻ ഓടുന്ന ഒരുത്തൻ വിളിച്ചുപറഞ്ഞു
പലരും അവരവരുടെ ജീവൻ രക്ഷിക്കാൻ സ്ഥലം വിട്ടു ഓടുന്നു…
ഭക്ഷണം കഴിക്കാനായി ബ്രേക്കപ്പ് പറഞ്ഞപ്പോൾ തന്നെ ഒരുക്കി കൊണ്ടുണ്ടായ മേക്കപ്പ് മാൻ ഭക്ഷണം കഴിക്കാനായി പോയി… മേക്കപ്പിൽ ആയതുകൊണ്ട് ആദരിയുടെ കൂടെ വന്നരൊക്കെ പുറത്താണ്… കുറേസമയം മേക്കപ്പ് മാൻടെ മുന്നിൽ ഇരുന്നതിനാൽ ഒന്ന് ഫ്രഷ് ചെയ്യാൻ വേണ്ടി പാണ്ടികശാലയുടെ മറ്റേ വശത്ത് താൽക്കാലികമായി തയ്യാറാക്കിയ ബാത്റൂമിലേക്ക് പോയതായിരുന്നു നായികയായ ആദരി
ഫ്രഷായി വീണ്ടും പാണ്ടികശാലയ്ക്ക് അകത്തുകൂടി പുറത്തേക്ക് പോകാൻ ഒരുങ്ങവേ ആണ് ഈ പൊട്ടിത്തെറിയും തീപിടുത്തവും ഉണ്ടായത്..
പൊട്ടിത്തെറിയുടെ പ്രകമ്പനത്തിൽ ചിതറിത്തെറിച്ച ഒരു മരപ്പലക കഷണം അവരുടെ തലയിൽ തട്ടി.. അതിന്റെ ആഘാതത്താൽ ബോധമറ്റ് ആദരി കുറ്റിക്കാട്ടിലേക്ക് തെറിച്ചു വീണിരുന്നു.
അകത്തു കയറിയ എബി സസൂക്ഷ്മം വീക്ഷിച്ചു…
പാണ്ടികശാലക്കുള്ളിൽ മനുഷ്യരാരും ഇല്ല.. പക്ഷേ തീ ജ്വാലകൾ അതിനുള്ളിൽ ഉള്ള പല വസ്തുവകകളെയും വിഴുങ്ങി കൊണ്ട് പടരുകയാണ്..
പാണ്ഡിക ശാലയുടെ അടർന്നു വീണ ഓലപ്പാളികൾക്കിടയിലൂടെ മറ്റ് അറ്റത്ത് ഒരു കുറ്റിക്കാട്ടിൽ വീണു കിടക്കുന്ന നായികയെ കാണുന്നു… ഏതാനും നിമിഷങ്ങൾ കൊണ്ട് കത്തി അമരുന്ന പാണ്ടികശാല അവരുടെ മേൽ വീഴും…
എബി ഒരു നിമിഷം പോലും പാഴാക്കാതെ പിറകുവശത്തോടെ ഓടി പാണ്ടികശാലയുടെ മറ്റേ വശത്ത് എത്തി….
ബോധം അറ്റ് കിടക്കുന്ന നായികയെ താങ്ങിയെടുത്ത് വരവേ വലിയ ഒരു ശബ്ദത്തോടെ പാണ്ഡികശാല നായിക ബോധമറ്റ് വീണുകിടന്ന സ്ഥലത്തേക്ക് വീണു കത്തി അമർന്നു ..
ഒരു രക്ഷകനെ പോലെ നായികയെ താങ്ങിയെടുത്തു കൊണ്ടുവരുന്ന എബി യെ ദൂരെ നിന്നും യൂണിറ്റ് അംഗങ്ങൾ കണ്ടു..
നായിക ബോധം കിടന്ന സ്ഥലത്താണ് പാണ്ഡിക ശാല കത്തിയമർന്നു വീണതെന്ന സത്യം എബിയെ പോലെ അവരും തിരിച്ചറിഞ്ഞു…. മോൾ എവിടെ എന്ന് പോലും അറിയാതെ നായികയുടെ കൂടെ വന്ന മാതാപിതാക്കൾ വിരണ്ടു നിൽക്കുമ്പോൾ ഒരു രക്ഷകനെ പോലെ എബി അവർക്കു മുമ്പിൽ താങ്ങിയെടുത്ത മകളെയും കൊണ്ട് പ്രത്യക്ഷപ്പെട്ടത്… അവർക്ക് അങ്ങേയറ്റം അവനോട് സ്നേഹം തോന്നി…
യൂണിറ്റിന്റെ വണ്ടി അങ്ങോട്ടു കുതിച്ചെത്തി
എത്രയും പെട്ടെന്ന് അവരെല്ലാം കൂടി അവരെ പൊക്കിയെടുത്ത് ഹോസ്പിറ്റലിൽ കൊണ്ടുപോയി…
നായികയെ പൊക്കിയെടുത്ത് സ്ട്രക്ചറിൽ കിടത്തി കാഷ്യാലിറ്റിയിൽ കൊണ്ടുപോയതും എബിയാണ്..
ആദരിയെ ചികിത്സിച്ച അത്യാഹിത വിഭാഗത്തിന്റെ ഡോർ തുറന്ന് ഡോക്ടർ പുറത്തേക്ക് വന്നു
പേടിക്കാൻ ഒന്നുമില്ല ചെറിയൊരു ആഘാതമാണ് തലയിൽ ഏറ്റതു..
ബോധം വന്നിട്ടുണ്ട്..
സ്കാനിങ് ഒക്കെ ചെയ്തു കുഴപ്പമില്ല എങ്കിൽ ഇന്ന് തന്നെ പോകാം…
അത് കേട്ടതോടെ ആദരിയുടെ മാതാപിതാക്കൾക്ക് ആശ്വാസമായി..
അവർ അവളെ അതിനകത്ത് ചെന്ന് കണ്ടു….
ബാത്റൂമിൽ നിന്നും വരവേ വലിയൊരു പൊട്ടിത്തെറി ഉണ്ടാവുകയും എന്തോ ഒന്ന് തന്നെ മേൽപ്പിക്കുകയും താൻ ബോധം കെട്ടു വീഴുകയും ചെയ്തത് അവൾക്ക് ഓർമ്മയുണ്ട്…
ശേഷമുള്ള കാര്യങ്ങളൊക്കെ മാതാപിതാക്കൾ പറഞ്ഞു…
ദൈവത്തെപ്പോലെ നന്മയുള്ള ഒരു ചെറുപ്പക്കാരനാണ് നിന്നെ അഗ്നി ജ്വാലകൾ ഒന്നും വകവയ്ക്കാതെ അതിനകത്ത് കയറി തിരഞ്ഞ് കണ്ടെത്തിയത്… നീ ബോധമറ്റ് വീണ് കിടക്കുന്നിടത്തേക്കാണ് ആ പാണ്ടികശാല മൊത്തം വന്ന് കത്തി വീണമർന്നത്..
ആ കൊച്ചനില്ലായിരുന്നുവെങ്കിൽ എന്ന് ഞങ്ങളുടെ മോൾ…. അതും പറഞ്ഞ് അവർ കരഞ്ഞു..
അവൾ അവനെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു..
എബിയും അകത്തേക്ക് കയറി അവളെ കണ്ടു…
അവൾ എബിയെ നോക്കി പുഞ്ചിരിച്ചു…
സ്കാനിങ്ങും മറ്റു ടെസ്റ്റുകളും ഒക്കെ കഴിഞ്ഞ് വലിയ പ്രശ്നം ഒന്നും ഇല്ല എന്ന ഡോക്ടർ അറിയിച്ചപ്പോൾ ആദരിയെയും കൊണ്ട് മാതാപിതാക്കൾ ഡിസ്ചാർജ് ചെയ്തു പോകാൻ ഒരുങ്ങി…
അപ്പോൾ എബി അവരുടെ കൂടെ തന്നെ ഹോസ്പിറ്റലിൽ ഉണ്ടായിരുന്നു..
ഇനി മോൻ പൊയ്ക്കോ ഞങ്ങൾ പോവുകയാണ്….
അവരുടെ മാതാപിതാക്കൾ അവനെ അല്പം പൈസ ഏൽപ്പിക്കാൻ ശ്രമിച്ചു..
അയ്യോ വേണ്ട അമ്മേ അച്ഛാ… ഇതിനെ അങ്ങനെയൊന്നും കാണരുത്… എന്നാല് പറ്റുന്ന ഒരു സഹായം,അത് ഞാൻ ചെയ്തു. ഒരു ജീവൻ രക്ഷിക്കാൻ ആയല്ലോ അതുതന്നെ വലിയ പുണ്യം..
എബിയുടെ നമ്പർ പറഞ്ഞേ..
ആദരി അത് പറഞ്ഞപ്പോൾ അവൻ ഭവ്യതയോടെ തന്റെ ഫോൺ നമ്പർ പറഞ്ഞു കൊടുത്തു..
ശരി വിളിക്കാം കേട്ടോ എബി…
ആദരി മാതാപിതാക്കൾക്കൊപ്പം അവരുടെ വണ്ടിയിൽ കയറി പോയി…
എബി സന്തോഷത്തോടെ കൂടി തന്റെ വീട്ടിലേക്കും…
ഈ സംഭവത്തിനുശേഷം ആ ഗ്രാമത്തിലുള്ള ഈ പടത്തിന്റെ ഷൂട്ടിംഗ് മുടങ്ങി എന്ന് തോന്നുന്നു…
കൃത്യം ഒരാഴ്ചയ്ക്ക് ശേഷം എവിടെ ഫോണിൽ ഒരു കോൾ വന്നു..
ഹലോ ആരാണ്…
ഞാനാണ് ആദരി…
ഹലോ മാഡം സുഖാണോ ഇപ്പോൾ എവിടെയാണ് ഷൂട്ടിംഗ്…
ആ പടം മുടങ്ങി… പൊട്ടിത്തെറിയും തീപിടുത്തവും ഉണ്ടായതിനെ തുടർന്ന് ആർ ഡി എക്സ് കൈവശം വെച്ചതിന്റെ പേരിലും അശ്രദ്ധമായി ലൊക്കേഷൻ കൈകാര്യം ചെയ്തതിന്റെ പേരിൽ നിർമാതാവിന്റെ പേരിൽ കേസ് ആണ് ഇപ്പോൾ… ഞാൻ വേറെ ഷൂട്ടിംഗിലാ.. എനിക്ക് സംഭവം മറക്കാൻ പറ്റുന്നില്ല കേട്ടോ…
ആ ബോധമറ്റ് കിടക്കുമ്പോൾ ഞാൻ എന്തൊക്കെയോ കാണുകയായിരുന്നു…
എന്നെ ശൂന്യതയിലേക്ക് വലിച്ചിഴക്കുന്ന ഒരുകൂട്ടം കറുത്ത കുതിരകൾ… അവർക്ക് വിട്ടു കൊടുക്കാതെ എന്നെ രക്ഷിക്കാൻ ശ്രമിക്കുന്ന ഒരു മാലാഖ…
മാലാഖയാണ് എനിക്ക് എബി.. കേട്ടോ ഞാൻ ഇനിയും വിളിക്കും…
ആയിക്കോട്ടെ മേഡം..
എബി തീരെ പ്രതീക്ഷിച്ചില്ല.. ആ കോള്… ചുമ്മാ വെറുതെ നമ്പർ വാങ്ങി പോയതായിരിക്കും എന്ന് അവൻ കരുതി… പക്ഷേ ആദരിക്കാൻ അവനോട് സ്നേഹമായിരുന്നു… അല്ല പ്രണയം തന്നെ… ഒരാൾക്ക് അത് വന്നു തുടങ്ങിയാൽ പിന്നെ രക്ഷ ഇല്ലല്ലോ… അവൾ എന്നും വിളിക്കും… ഷൂട്ടിംഗ് ലൊക്കേഷനിലെ എല്ലാ കാര്യവും വള്ളി പുള്ളി വിടാതെ അവനോട് പറയും.. ഒരു ആരാധകനോടുള്ള ഇഷ്ടമല്ല തന്റേത്… എനിക്ക് എബിയെ ഇഷ്ടമാണ് എന്ന് അവൾ ഒരു ദിവസം തുറന്നു പറഞ്ഞപ്പോൾ അവന്റെ കിളി പറന്നുപോയി…
പക്ഷേ അവൻ ആണാണല്ലോ… പ്രേമിക്കുന്ന പെണ്ണ് എത്ര വലിയ ആളായാലും ആണൊരുത്തന് അവൾ തന്റേതാണെന്ന് തോന്നിത്തുടങ്ങിയാൽ പിന്നെ അവൻ വരുന്ന ഒരു കോൺഫിഡന്റ് ഉണ്ടല്ലോ…. അത് പിന്നെ ഭയങ്കരമായിരിക്കും… ഏതാണ്ട് നമ്മുടെ എബിയും ആ ലെവലിലേക്ക് എത്തിക്കഴിഞ്ഞു.. ഒരു ഹൈടെക് പ്രണയിനിയുടെ സാമ്പത്തിക സ്ഥിതിയിലേക്ക് തന്റെ പ്രേമം ഉയർത്തണമെങ്കിൽ സാധാരണഗതിയിൽ ഒരുപാട് ചെലവുണ്ട്… പക്ഷേ അവളുടെ ഉള്ളിലുള്ളത് അവനോടുള്ള ശരിയായ സത്യമായ പ്രണയം ആയതുകൊണ്ട് ആകാശത്തുള്ള നക്ഷത്രം മണ്ണിലുള്ള പുൽക്കൊടിയിലേക്ക് ഇറങ്ങി വന്നതുപോലെ അവനെ കാണാൻ പറ്റുന്ന സാഹചര്യങ്ങളും അവൾ സ്വയം സൃഷ്ടിച്ചു കൊടുത്തു….
അല്ല കുട്ടി നിന്നെ രക്ഷിച്ചു എന്ന് കരുതി അവനെത്തന്നെ പ്രേമിച്ച് വിവാഹം കഴിക്കണം എന്നൊക്കെ പറയുന്നത് വിഡ്ഢിത്തം അല്ലേ…
ആദരിയുടെ മനസ്സ് മുഴുവൻ എബിയിലാണെന്ന് സത്യം മനസ്സിലാക്കിയ അവളുടെ അമ്മ ഒരു ദിവസം ചോദിച്ചു…
ഞാൻ അവനെ ഇഷ്ടപ്പെടുന്നു…അവന്റെ തൊഴിൽ ഒന്നും എനിക്ക് പ്രശ്നമല്ല.ഞാൻ അവനിലെ വ്യക്തിയെയാണ് ഇഷ്ടപ്പെടുന്നത്….
നാട്ടുകാരുടെ മുൻപിൽ നമ്മൾ ഏതു വിധം തരംതാഴ്മെന്ന് നിനക്കറിയുമോ..?
നിങ്ങൾ പറയുന്ന നാട്ടുകാർ എല്ലാം നാട്ടിലും ഒരുപോലെയാണ്. ഇതുപോലുള്ള ഒരു നാട്ടുകാരുടെ മുന്നിലല്ലേ ആ പാണ്ടികശാല കത്തി വീണത്… അപ്പോൾ ഈ പറയുന്ന നാട്ടുകാർ ഒന്നും രക്ഷിക്കാൻ വന്നില്ലല്ലോ എന്നെ.അവിടെ കിടന്നു കത്തി കരിഞ്ഞു പോകേണ്ട എന്നെ രക്ഷിച്ചത്… ഞങ്ങൾ തമ്മിൽ എന്തോ മുജ്ജന്മ ബന്ധമുണ്ട്.. ആ ബോധം പോയതളർച്ചയിൽ ഞാൻ കണ്ട അതേ മുഖമാണ് എബിക്ക്.. എനിക്കവനെ മറക്കാനോ, ഒഴിവാക്കാനോ പറ്റില്ല അമ്മേ… നാളെ അവൻ എന്റേതായി കഴിഞ്ഞാൽ അവനെ ഞാൻ ഏതു ലെവലിലേക്കും ഉയർത്തും… അത് അമ്മയ്ക്കും അച്ഛനും അറിയാവുന്നതല്ലേ.. ഒരു പരിചയവും ഇല്ലാത്ത ഏതെങ്കിലും ഒരു ബിസിനസുകാരനാണു അല്ലെങ്കിൽ അമേരിക്കയിൽ നിന്നും ലണ്ടനിൽ നിന്നും പാരീസിൽ നിന്നും എന്നൊക്കെ പറഞ്ഞു വരുന്ന, നാലുദിവസം വിവാഹം കഴിച്ചു നമ്മളെ ഒഴിവാക്കി പോകുന്ന പണച്ചാക്കുകളെക്കാൾ സമാധാനത്തോടെ ഒരു സെലിബ്രേറ്റിയായ പെണ്ണിന് നല്ലത്,നമ്മളെ ആത്മാർത്ഥമായി സ്നേഹിക്കുന്ന, പാവപ്പെട്ടവൻ ആയിട്ടും നമ്മൾക്ക് അങ്ങോട്ട് സ്നേഹമുള്ള,നമ്മളെ അറിയുന്ന ഏതെങ്കിലും നല്ല മനസ്സുള്ള പുരുഷനെയല്ലേ…
മകളുടെ ചോദ്യത്തിന് മുമ്പിൽ ആ മാതാപിതാക്കൾ തലകുനിച്ചു….
എല്ലാം മോൾടെ ഇഷ്ടം…
അങ്ങനെ ഒരു ശുഭമുഹൂർത്തത്തിൽ സിനിമാ നടിയായ ആദരിയും ഓട്ടോക്കാരനായ എബിയും ഒന്നായി തീർന്നു..
.
..
രചന : വിജയ് സത്യ