ഭർത്താവായി അഭിനയിക്കേണ്ട സമയം വരെ നിന്റെ വീട്ടിൽ കഴിയുന്നതിന് വിരോധമില്ല..പ്രശ്നം അവിടെയല്ല…

ഭർത്താവിനെ വാടകയ്ക്ക് കൊടുത്ത ഭാര്യ
=====================================

(രചന : വിജയ് സത്യ)

രാധിക ചേച്ചി കുട്ടികളെ… നോക്കണേ… രണ്ടുപേരും നല്ല ഉറക്കമാണ്.. ഉണർന്നാൽ പാല് കൊടുക്കണേ… ഞാനും ഹരിയേട്ടനും ബാങ്കിൽ ഒന്ന് പോയിട്ട് വരാം..

ഉം…. ശരി…ശരി…

രാധിക അടുക്കളയിൽ കറിക്കരിയുകയായിരുന്നു..

ഹരിയുമായി പുറത്തിറങ്ങുന്ന വൈഗ അങ്ങനെ പറഞ്ഞപ്പോൾ അവളെ ഒന്ന് മുഖം കൊടുക്കുക പോലും ചെയ്യാതെ രാധിക ഒന്ന് മൂളി കൊണ്ട് പറഞ്ഞു..

വൈഗയോടൊപ്പം മുട്ടിയുരുമ്മി ചേർന്നു കൊണ്ട് വിലകൂടിയ വസ്ത്രം ധരിച്ച് ഹരിയും രാധികയേ ഒന്ന് നോക്കുക പോലും ചെയ്യാതെ പുറത്തേക്കിറങ്ങി.. ഇരുവരും പോർച്ചിൽ ഉണ്ടായിരുന്ന കാറിൽ കയറി വേഗത്തിൽ ഓടിച്ചു പോയി

സത്യത്തിൽ ഇവർക്ക് വച്ചുണ്ടാക്കി കൊടുക്കലാണോ തന്റെ ജോലി…..

അവൾ തന്റെ ദുർവിധിയോർത്ത് രാധിക കണ്ണീരൊഴുക്കി…

കാലം അവളെ ആ വലിയ വീടിന്റെ അടുക്കളയിൽ തളച്ച കഥയിലേക്ക്…

ഈ അടുക്കളയിൽ നിന്ന് തന്നെ തുടങ്ങാം…

ഈ അടുക്കളയിൽ മുമ്പുണ്ടായിരുന്നത് തങ്കമണി ചേച്ചി എന്ന് പറയുന്ന വേലക്കാരിയാണ്..

ഒരു ദിവസം പതിവുപോലെ തങ്കമണി ചേച്ചി ആ അടുക്കളയിൽ ജോലി ചെയ്യുകയാണ്.

ട്രീനിം…… ട്രീംനീം…..

 

ഹാളിൽ ഷോകേയ്‌സിൽ ഉള്ള ലാൻഡ് ഫോൺ ഉച്ചത്തിൽ അടിക്കുന്ന ശബ്ദം കേട്ട് ആ വലിയ വീടിന്റെ അടുക്കളയിലായിരുന്ന വേലക്കാരി തങ്കമണി ചേച്ചി അത്ഭുതപ്പെട്ടു..

ഇതിന് ജീവൻ ഉണ്ടായിരുന്നോ….
ഇതാരാപ്പാ ഇതിൽ വിളിക്കാൻ….

എല്ലാവരും മൊബൈൽ ഫോൺ ആണ് ഉപയോഗിക്കുന്നത്.. വേലക്കാരിയായ താൻ പോലും… വൈഗ മോളാണെങ്കിൽ ഉണർന്നിട്ടില്ല.. അതെങ്ങനെ രാത്രി മുഴുവൻ കറങ്ങിത്തിരിഞ്ഞ് പാതിരാത്രിക്ക് അല്ലേ വന്നിട്ട് കയറുന്നത്…. നട്ടുച്ച കഴിഞ്ഞെ ഉണരൂ…

പണ്ട് വലിയങ്ങുന്നു മുതലാളി ഇവിടെ ആയിരുന്നപ്പോൾ ബി എസ് എൻ എല്ലിന്റെ ആജീവനാന്ത കണക്ഷൻ എടുത്തതാണ്..അതുകൊണ്ട് ഇതുവരെ കട്ടായിട്ടില്ല…എന്ന് തോന്നുന്നു..താൻ ഇടയ്ക്ക് പൊടിയൊക്കെ തുടച്ചു വെക്കും…ആരും വിളിക്കാനോ സംസാരിക്കാനോ ഇല്ലാത്തതുകൊണ്ട് മിനിമം റെന്റ് ഫോണിന്റെ ഡിപ്പോസിറ്റ് ഇൻഷുറൻസ് തുകയിൽ നിന്നും ഓട്ടോമാറ്റിക്കായി എടുക്കുന്ന പഴയ സമ്പ്രദായത്തിലുള്ള ഫോണാണ്….

അവർ അങ്ങനെ ഓരോന്നും ചിന്തിച്ച് റിംഗ് ചെയ്യുന്ന ആ ഫോൺ റിസീവർ എടുത്ത് ചെവിയിൽ വച്ചു…

ഹലോ ആരാ…

ഹലോ ഇത് ഞാനാ… പരമേശ്വരൻ മുതലാളി മലേഷ്യയിൽ നിന്നും…നമ്മുടെ പഴയ തങ്കമണി തന്നെയല്ലേ ഇത്…

അതേ വലിയങ്ങുന്നേ….

ഭഗവാനെ……..വലിയങ്ങുന്നു മുതലാളി അങ്ങ് മലേഷ്യയിൽ നിന്നും വിളിക്കുന്നത്…എന്റമ്മോ എത്ര വർഷമായി ഈ ശബ്ദം കേട്ടിട്ട്…

ശബ്ദം കേട്ടപ്പോൾ തന്നെ തങ്കമണിക്ക് മനസ്സിലായി…

ഹലോ… തങ്കമണി…നീയെങ്കിലും ഉണ്ടോ ഈ വീട്ടിൽ….

മറു തലയ്ക്കൽ നിന്നും വലിയങ്ങുന്നിന്റെ ചോദ്യം വീണ്ടും…

മോൾ മോൾ ഉണ്ട് . മുകളിലെ റൂമിൽ.. ഉറങ്ങുകയാണ്അങ്ങുന്നെ….

ഉറങ്ങുകയോ..? ഇന്ത്യയിൽ ഇപ്പോൾ 12 മണി ആയല്ലോ… നട്ടുച്ച ആകാനായി…
ഞാൻ കുറെ നേരമായി അവളുടെ മൊബൈലിൽ വിളിക്കുന്നു… റിംഗ് ചെയ്യുന്നതല്ലാതെ അവൾ എടുക്കുന്നില്ല അതുകൊണ്ടാണ് ഇതിൽ വിളിച്ചത്…

ആണോ അങ്ങുന്നേ…. അവൾ ഇന്നലെ രാത്രി കൂട്ടുകാരിയുടെ വീട്ടിലെ ഒരു പരിപാടിക്ക് പോയി രാത്രി വരാൻ വൈകിയിരുന്നു… അതാ ഉണരാൻ താമസം.. മോൾ ഉണർന്നാൽ തിരിച്ചു വിളിക്കാൻ പറയാം..

നോക്കു തങ്കമണി ഞാൻ ഈ വീടുമായോ കുടുംബവുമായോ ബന്ധപ്പെടാതെ 20 വർഷമായി എന്ന് നിനക്കറിയാമല്ലോ…. എന്റെ മോളെ വിമലേശ്വരി ഗർഭം ധരിച്ചപ്പോൾ ഞാൻ മലേഷ്യയിൽ വന്നതാണ്.. മലേഷ്യയിൽ എന്റെ കൂടെ ഉണ്ടായിരുന്ന എന്റെ ബിസിനസ് പാർട്ണറും വിമലേശ്വരിയുടെ സഹോദരനുമായ വിശ്വനാഥ്, ഇവിടെ മലേഷ്യയിൽ തന്നെ ഞാൻ ഹൃദയ രഹസ്യമായി സൂക്ഷിച്ച ഒരു പെൺകുട്ടിയുമായി എനിക്കുണ്ടായിരുന്ന സ്നേഹബന്ധവും അതിലുള്ള കുട്ടികളുടെ കാര്യവും അവൻ അറിയാനിടയായതിനെ തുടർന്നുണ്ടായ പ്രകോപനത്തിൽ ഇവിടുത്തെ തന്റെ എല്ലാ കാര്യങ്ങളും വള്ളി പുള്ളി തെറ്റാതെ ഓതി ക്കൊടുത്തു സ്വന്തം സഹോദരിക്ക്…അതറിഞ്ഞ് പടക്കത്തിന് തീപിടിച്ചത് പോലെ നിന്ന് കത്തുന്ന അവളുടെ പ്രതികരണത്തെ തുടർന്ന് തിരികെ നാട്ടിൽ വന്ന കാണാനോ അവളെ ഒന്ന് ഫേസ് ചെയ്യാനുള്ള ധൈര്യമോ എനിക്കുണ്ടായില്ല.. അത് കൊണ്ട് ഞാൻ അങ്ങോട്ട് വന്നതേയില്ല..
20 വർഷം അങ്ങനെ കടന്നുപോയില്ലേ …ഇപ്പോൾ
ഇവിടെയുള്ള എന്റെ കുട്ടികളൊക്കെ വലുതായി വിദ്യാഭ്യാസമൊക്കെ ചെയ്തു ബിസിനസ്സിൽ സ്വയം പര്യാപ്തരായി അവരവർ കുടുംബ ജീവിതം നയിക്കുന്നു..

ഇന്ത്യയിൽ ഉള്ള എന്റെ ഒരേ ഒരു മോൾ അവിടെ എന്റെ ഭാര്യ വിമലേശ്വരിയുടെ മരണത്തിനുശേഷം തന്നിഷ്ടപ്രകാരം ജീവിക്കുകയാണെന്ന് അറിയുന്നു.. പണ്ട് ഞാൻ സമ്പാദിച്ചുകൂട്ടിയ വസ്തു വകകൾ ഒക്കെ അവൾ പരിപാലിക്കാൻ അറിയാതെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്നുള്ള വിവരം ആണ് എനിക്ക് കിട്ടിക്കൊണ്ടിരിക്കുന്നത് . അവൾക്ക് വേണ്ടി ഞാൻ ഇവിടെ നിന്നും ഒരു ചെറുക്കനെ കണ്ടെത്തിയിട്ടുണ്ട്.. അവൻ മലയാളിയാണ്.. കേരളത്തിലെ നാട്ടിൽ വന്ന് താമസിക്കാൻ അവൻ തയ്യാറാണ്…. അവനുമായി അവളുടെ വിവാഹം ചെയ്തുകൊടുത്ത് എന്റെ ഭീമമായ സമ്പത്തിന്റെ ഒരു ഷെയർ അവർക്ക് രണ്ടുപേർക്കും നൽകി അവരുടെ ജീവിതം ഒന്നും ഭംഗിയാക്കാൻ വേണ്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഞാൻ ഇപ്പോൾ വിളിക്കുന്നത്…

ആണോ വലിയയങ്ങുന്നേ… ഇനി ഇവിടെയാണോ വന്നു താമസിക്കുന്നത്..? വലിയങ്ങുന്ന് അറിഞ്ഞതൊക്കെ സത്യമാണ്…
വിമലേശ്വരി അമ്മ മരിച്ചതിൽ പിന്നെ വൈഗ മോൾ തന്നിഷ്ടപ്രകാരം നടന്നു പലയിടത്തും ഉണ്ടായിരുന്ന ചെറിയ ചെറിയ വസ്തുക്കളും സ്വത്തുക്കളും ബിൽഡിങ്ങുകളും ഓക്കേ വിറ്റ് നശിപ്പിച്ചു.ഇപ്പോൾ ഇരിക്കുന്ന ഈ ബംഗ്ലാവ് മാത്രമേ ബാക്കിയുള്ളൂ വലിയങ്ങുന്നേ.. വിമലേശ്വരി അമ്മ എനിക്ക് മുടങ്ങാതെ ശമ്പളം തരുമായിരുന്നു.. അന്നൊക്കെ കൃത്യമായി ശമ്പളം കിട്ടിയ എനിക്കിപ്പോൾ ശമ്പളം കിട്ടാതെ തന്നെ ഒരു വർഷമായി.. വൈഗ മോളോട് കുറേ ചോദിച്ചു ബഹളം വെച്ചാൽ കൈമലർത്തും… പിന്നെയാകട്ടെ എന്ന് പറയും… ഇവളെ ഇട്ടെറിഞ്ഞു പോകാൻ മനസ്സില്ലാത്തതു കൊണ്ട് മാത്രം ഞാൻ ഇവിടെ നിൽക്കുന്നു..
വൈഗ മോൾ വല്ലപ്പോഴും വച്ചുനീട്ടുന്ന പൈസ എന്തെങ്കിലും കിട്ടിയാൽ അതേയുള്ളൂ…

ഇനി തങ്കമണി പേടിക്കേണ്ട.. എന്റെ സമ്പത്തിൽ നിന്നും ഞാൻ അവൾക്കുള്ള ഷെയർ അവൾക്കു നൽകാം…

അതുകൊണ്ട് എന്ത് കാര്യം വലിയ അങ്ങുന്നെ… ഇവിടെ ഉള്ളതൊക്കെ തീർത്ത അവൾക്ക് ഇനി സമ്പത്തിന്റെ കുന്നു നൽകിയാലും അവൾ അത് ഇടിച്ചു തീർക്കും…

അതെനിക്കറിയാം തങ്കമണി…

അതുകൊണ്ടാ ഞാൻ അവൾക്കു അനുയോജ്യനായ ഒരു പയ്യനെയും കൊണ്ട് അങ്ങോട്ട് വരുന്നത്…അവനെ കെട്ടി അവൾ അവിടെ സുഖമായി ജീവിക്കട്ടെ… വല്ല ബിസിനസ് കമ്പനികളോ ഫാക്ടറിയോ നാട്ടിൽ തന്നെ തുടങ്ങട്ടെ.. വേണ്ടുന്ന ധനവും സഹായവും ഞാൻ ചെയ്യുമല്ലോ..

അത് ശരി… അങ്ങനെ തന്നെ ചെയ്തുവെങ്കിലേ അവൾ നേർവഴിക്ക് ജീവിക്കൂ….

ശരി.. തങ്കമണി…ഞാൻ ഫോൺ വയ്ക്കുന്നു അവളെ ഞാൻ മൊബൈലിൽ വിളിക്കാം ഉണർന്നതിനുശേഷം…

അന്ന് കുറെ സമയം കഴിഞ്ഞപ്പോൾ വൈഗ ഉണർന്നു…

ഏതോ അപരിചിത നമ്പറിൽ നിന്നും കുറെ കോൾ…

അവൾ തിരിച്ചു വിളിക്കാൻ നോക്കിയപ്പോൾ അത് ഐഎസ്ടി നമ്പർ ആണ്…

അവൾ ഉടനെ അത് വാട്സ്ആപ്പ് ആക്കി… വാട്സാപ്പിൽ കയറി വിളിച്ചു..

ആ മോളെ നീ ഉണർന്നോ…. ഞാൻ നിന്റെ ഡാഡിയാണ്….

ഏത് ഡാഡി….. എനിക്ക് അങ്ങനെ ഒരു ഡാഡി ഒന്നുമില്ല…. എന്റെ ഡാഡിയും മമ്മിയും എല്ലാം എന്റെ വിമലേശ്വരി മമ്മി ആയിരുന്നു… അവര് പോയി അതോടുകൂടി ഞാൻ സ്വതന്ത്രമായി… ഇപ്പോൾ സ്വതന്ത്രമായ വാനിൽ പറന്നു നടക്കുന്ന ഒരു ഫ്രീ ബേഡ് ആണ്…
ഇപ്പോൾ എങ്ങാണ്ട് നിന്നൊരു അച്ഛൻ വന്നു ആ സ്വാതന്ത്ര്യത്തെ ഇല്ലാണ്ടാക്കാൻ ഞാൻ അനുവദിക്കില്ല..

മോളെ നീ എന്തൊക്കെയാണ് ഈ പറയുന്നത്…. എന്റെ മോൾക്കു ഡാഡി എന്തെന്നോ അതിന്റെ വിലയെന്തെന്നോ അറിയില്ല. മക്കളുടെ ജീവിതം കരുപ്പിടിപ്പിക്കുന്നതിൽ മമ്മിയ്ക്കൊപ്പം അല്ലെങ്കിൽ മമ്മിയെക്കാൾ ഏറെ ഡാഡിക്കും പങ്കുണ്ട്.. മോളുടെ കാര്യത്തിൽ എനിക്കത് ചെയ്യാൻ പറ്റിയിട്ടില്ല.. ഇനിയെങ്കിലും എനിക്ക് കർത്തവ്യം നിറവേറ്റണം.. ഇല്ലാതെ എനിക്കൊരു സമാധാനവും ഈ ജന്മത്തിൽ ലഭിക്കില്ല… മോളിപ്പോൾ മമ്മി സൃഷ്ടിച്ചെടുത്ത ഡാഡിക്കെതിരെയുള്ള വൈരാഗ്യത്തിന്റെ ലോകത്തിലാണെന്നെനിക്കറിയാം.. മോള് ആ വൈരാഗ്യം ഒക്കെ ഒരു നിമിഷം ഉപേക്ഷിക്കൂ…. മോളെയെനിക്ക് വേണ്ട വിധത്തിൽ ലാളിക്കാനോ സ്നേഹിക്കാനോ എനിക്ക് അവസരം ലഭിച്ചിട്ടില്ല എന്നത് സത്യം തന്നെയാണ്…. എങ്കിലും ഞാൻ മലേഷ്യക്ക് തിരിക്കുമ്പോൾ നീ നിന്റെ മമ്മിയുടെ വയറ്റിൽ കുരുന്നു ജീവനായി ജന്മം എടുത്തിരുന്നു.. നിന്നെ മനസ്സുകൊണ്ട് സ്നേഹിക്കാത്ത ഒരു ദിനം പോലും ഇല്ല..ആ അവസ്ഥയിൽ നിന്നെക്കാണാനോ സ്നേഹിക്കാനോ പറ്റാത്ത നിസ്സഹായനായ ഒരു ഡാഡിയുടെ അവസ്ഥ നീ ചിന്തിക്കണം..
ഇപ്പോൾ ഞാൻ വിളിച്ചത് നിന്റെ ഇപ്പോഴെത്തെ അവസ്ഥ മനസ്സിലാക്കിയിട്ട് തന്നെയാണ്… ഇനിയും ഡാഡിയുടെ സുരക്ഷിതത്വമോ സഹായമോ നിനക്ക് കിട്ടിയില്ലെങ്കിൽ എന്റെ മോളുടെ ജീവിതം കൈവിട്ടു പോകും..
വിമലേശ്വരിയുടെ മരണം നിന്നെ തളർത്തി എന്നറിഞ്ഞു… അതിനുശേഷം നീ ലക്കും ലഗാനുമില്ലാതെ ജീവിക്കുകയാണെന്ന് അറിഞ്ഞപ്പോൾ എനിക്ക് വിഷമമാണ്… ഞാൻ വരുന്നുണ്ട് നാട്ടിൽ നിന്നെ സഹായിക്കാൻ..

അതുകേട്ടപ്പോൾ അവൾക്ക് സന്തോഷമായി…ഡാഡി നല്ല ഡാഡിയാണ്..ഒരുപക്ഷേ മമ്മി തന്നിൽ ഡാഡിക്കെതിരെ വൈരാഗ്യ ബുദ്ധി ജനിപ്പിച്ചില്ലായിരുന്നുവെങ്കിൽ താൻ ഒരു പക്ഷെ അങ്ങോട്ട് സ്നേഹിച്ചു പോകുമായിരുന്നു…മമ്മിയാണെങ്കിൽ ഡാഡിയെ ദേഷ്യപ്പെടുത്തി നല്ലൊരു ജീവിതം നശിപ്പിച്ചു.. അതേ പാത മകളായ താനും തുടർന്നാൽ തന്റെ ജീവിതവും നശിക്കും… അവിടെ ബിസിനസ് കൊണ്ട്
മില്യണരായ ഡാഡി മലേഷ്യയിൽ നിന്നും തന്നെ സഹായിക്കാൻ വരുന്നു എന്ന് പറയുന്നത് തന്നെ തന്റെ ഭാഗ്യം… അല്ലാതെന്തു പറയാൻ..
അവൾ സന്തോഷം കൊണ്ട് മതിമറന്നു.

ശരി ഡാഡി… അമ്മ പോയതിനുശേഷം ഞാൻ ഒറ്റയ്ക്കാണ്…

അതും പറഞ്ഞപ്പോൾ തേങ്ങി കരഞ്ഞു…

അത് താങ്ങാൻ പരമേശ്വരൻ മുതലാളിക്ക് ആയില്ല.. ഫോണിലൂടെ അയാളും കരഞ്ഞുപോയി…
പിന്നെ അവളെ സന്തോഷിപ്പിക്കാൻ എന്നോണം അയാൾ പറഞ്ഞു

പിന്നെ മോളെ നിനക്കുള്ള പയ്യനെയും കൊണ്ടാണ് ഞാൻ വരുന്നത്… നിന്റെ ഇപ്പോഴത്തെ ജീവിതം ഒക്കെ ഞാൻ അറിഞ്ഞു.. പണ്ട് ഞാൻ സമ്പാദിച്ചു കൂട്ടിയ നാട്ടിലുള്ള പല ആസ്തികളും ഒക്കെ നീ വിറ്റു തീർത്തില്ലേ … പിന്നെ പറഞ്ഞിട്ട് കാര്യമില്ല… ഉപദേശിക്കാൻ ആരുമില്ല..ഒറ്റയ്ക്കായിപോയില്ലേ ആയതുകൊണ്ട് തോന്നിയത് പോലെ ജീവിച്ച് ധൂർത്തടിക്കുകയാണ്… ഇങ്ങനെ പോയാൽ ജീവിതം കൈവിട്ടുപോകും ഇനി അങ്ങനെ വേണ്ട..

എനിക്ക് എന്റെ സമ്പത്തിന്റെ വലിയ ഒരു ഷെയർ നിനക്ക് തരണമെന്നുണ്ട്.. നീ എന്റെ മകളല്ലേ… പക്ഷേ ഒറ്റയ്ക്ക് തരുന്നതിനോട് യോജിപ്പില്ല… അതാണ് ഞാൻ ഒരു പയ്യനെയും കൊണ്ട് തന്നെ വരുന്നത് അവനെ കെട്ടി അവിടെ ജീവിച്ചോളൂ..

ഏതായാലും ഒരു കല്യാണമൊക്കെ കഴിച്ചു സുഖമായി ജീവിക്കുക വേണ്ടെന്നതൊക്കെ ഞാൻ ചെയ്തു തരാം അതിനാണ് ഞാൻ വരുന്നത്..

പയ്യൻ ആരാണ് ഡാഡി…

പയ്യൻ ഇപ്പോൾ ഇവിടെയുണ്ട്…എന്റെ കൂടെ … അവന്റെ അച്ഛൻ മലേഷ്യക്കാരനായിരുന്നു..അവന്റെ അമ്മ മലയാളിയാണ്…അവർ ഇവിടെ ജോലി ചെയ്തവരായിരുന്നു..

അവനെ ഞാൻ അങ്ങോട്ട് കൊണ്ടുവരും അവനുമായുള്ള നിന്റെ വിവാഹം ഗംഭീരമായി നടത്തും നാട്ടിൽ..

ഇതുകേട്ട് അല്പനേരം വൈഗ ചിന്താകുലയായി…

പക്ഷേ കൊച്ചിയിലെ ഇത്രയും കാലത്തെ ജീവിതത്തിനിടയിൽ ഈ വൈഗ ഡാഡി ഉദ്ദേശിക്കുന്ന അത്ര മനസ്ശുദ്ധിയുള്ളവൾ അല്ല..

അവളുടെ മനസ്സിൽ പല ചിന്തകളും മഥിച്ചുകൊണ്ടിരുന്നു

തനിക്ക് വിദേശത്തൊന്നും പോയി ജീവിക്കാൻ ഇഷ്ടമല്ല..മാത്രമല്ല പരിചയമില്ലാത്ത ആൾക്കാരുമായുള്ള ഒരു ജീവിതവും ശരിയാകില്ല. കൂടെ താമസിക്കാനും ഇഷ്ടമല്ല…മാത്രമല്ല ഞാനിപ്പോൾ വിവാഹം ചെയ്യാൻ ഉദ്ദേശിക്കുന്നില്ല… പക്ഷേ ഡാഡി പറഞ്ഞത് ആദ്യം വിവാഹം എന്നാണ്…

ഉടനെ അവളിൽ ഒരു ആശയം തെളിഞ്ഞു

 

അയ്യോ ഡാഡി ഞാനിവിടെ ഒരാളെ സ്നേഹിക്കുന്നു..മാത്രമല്ല ഞങ്ങൾ തമ്മിൽ വിവാഹമൊക്കെ കഴിക്കാമെന്ന് പരസ്പരം തീരുമാനിച്ചതാണ്..

അവരെയൊക്കെ കള മോളെ…നിന്റെ കൂടെ കൂട്ടുകൂടി ധൂർത്തടിക്കുമ്പോൾ ഉണ്ടായ ആരെങ്കിലും ആയിരിക്കും അവരുടെ ബന്ധം ഒക്കെ ഉപേക്ഷിക്കും..

അയ്യോ അല്ല ഡാഡി … അവൻ ഒരു നല്ല കുടുംബത്തിലെ പയ്യനാണ്. മാത്രമല്ല അവനെ വിട്ട് എനിക്ക് വേറെ ഒരാളെ വിവാഹം കഴിക്കാൻ പറ്റില്ല..

ശരി മോളെ.. നിന്റെ ഇഷ്ടം അങ്ങനെയാണെങ്കിൽ, അവൻ നല്ലവൻ ആണെങ്കിൽ, അവനെ ത്തന്നെ വിവാഹം കഴിച്ചോളൂ .. എല്ലാം ഞാൻ അവിടെ വന്നതിനുശേഷം..എല്ലാം എന്റെ സാന്നിധ്യത്തിൽ…എങ്കിലേ ഞാൻ എന്റെ സ്വത്ത് വകകളും എഴുതിത്തരുകയും മണി ട്രാൻസ്ഫർ ചെയ്യുകയുമുള്ളൂ … നിങ്ങൾ ഭാര്യ ഭർത്താക്കന്മാരുടെ ജോയിന്റ് അക്കൗണ്ടിലാണ് പണം ഇട്ടു തരിക…നിങ്ങൾ പരസ്പരം തീരുമാനിച്ച ശേഷം മാത്രമേ പണം വിഡ്രോ ചെയ്യാൻ പറ്റുള്ളൂ… ഒരാൾക്ക് സ്വന്തം ഇഷ്ടപ്രകാരം ക്യാഷ് എടുക്കാനോ ചെലവാക്കാനോ പറ്റില്ല എന്നർത്ഥം… ഒരുപക്ഷേ നീ സംശയിക്കുന്നുണ്ടാവാം … ഡാഡി ഇതെന്തിന് എത്ര സ്ട്രിക്ട് ആക്കുന്നതെന്നാൽ, ഇപ്പോഴുള്ള നിന്റെ ജീവിതം അറിഞ്ഞു എനിക്ക് വളരെ വിഷമമുണ്ട് അതുകൊണ്ടാണ്..
നിനക്കറിയാമല്ലോ ഈ ഡാഡി പോബ്സ് ശതകോടീശ്വരന്മാരിൽ ഒരാളാണ്.. ബില്യനാരാണ്… ഇത്രയും കോടീശ്വരനായ എനിക്ക് എന്റെ ആദ്യ ഭാര്യയിൽ ഉണ്ടായ ഏക മകളായ നീ കഷ്ടപ്പെടുന്നു എന്നത് എനിക്കിപ്പോൾ ആലോചിക്കാൻ പറ്റുന്നില്ല… അതാണ് ഞാൻ നിന്നെ സഹായിക്കുന്നത്…

ശരി….ഡാഡി…ഡാഡി എപ്പോഴാ വരുന്നത്..

മകളെ ഞാൻ അടുത്ത തിങ്കൾ ആഴ്ച വരും …

വന്ന ഉടനെ നിങ്ങളുടെ കല്യാണം… അതുകഴിഞ്ഞ് പ്രോപ്പർട്ടി രജിസ്ട്രേഷനും മണി ട്രാൻസ്ഫറേഷനും അതുകഴിഞ്ഞ് ഡാഡിയ്ക്ക് വീണ്ടും മലേഷ്യയിലേക്ക് പോകണം

ശരി ഡാഡി ..

അവൾ ഫോൺ വെച്ചു..

എന്തൊരു സന്തോഷം… അവൾക്ക് അടക്കാനാവുന്നില്ല..

ഡാഡിയുടെ ഫോൺ വച്ച് കുറച്ച് ആലോചിച്ചപ്പോഴാണ് അവൾ ഓർത്തത്…
അയ്യോ അപ്പോൾ പ്രേമിക്കാൻ ഒരു പയ്യനെ വേണം, എന്നിട്ട് കെട്ടാനും….
അങ്ങനെ ഒരാളെ കണ്ടു പിടിക്കണം..

അവളുടെ മനസ്സിൽ ഇപ്പോഴുള്ള പല താൽക്കാലിക കൂട്ടുകാരുടെ മുഖം തെളിഞ്ഞു വന്നു..

ഒക്കെ കള്ളന്മാരാ… കൂടെ കൂട്ടിയാൽ പിന്നെ ചതിക്കും…

ചുരുങ്ങിയ ദിവസത്തിനുള്ളിൽ അതിനു പറ്റിയില്ലെങ്കിൽ എന്ത് ചെയ്യുക അവൾക്ക് അത് ഓർത്തപ്പോൾ തല ചൂടായി…

ഒന്ന് രണ്ട് ദിവസം വല്ല ചെക്കന്മാരെയും ചൂണ്ടയിടാനായി അവൾ നടന്നു.. പലരെയും പരീക്ഷിച്ചു… പക്ഷേ ആരിലും തൃപ്തിയായില്ല..

അവൾ പബുകളിലും ഹമ്പുകളിലും ചെക്കന്മാരെ അന്വേഷിച്ചു നടന്നു.. പലരും തെമ്മാടികളും ദുർനടപ്പുകാരുമാണ്.. ഇവരിൽ ആരെയും സ്വീകരിക്കാൻ അവർ തയ്യാറല്ല.. നാട്ടിൻപുറത്തു നിന്നും നല്ല ആൺപിള്ളേരെ കിട്ടണം.. അവരെ അങ്ങനെ തന്നെ പ്രേമിക്കണം അല്ലെങ്കിൽ വിലക്ക് എടുക്കണം ഇത് രണ്ടിൽ ഏതെങ്കിലും ഒന്ന് നടത്തിയേ പറ്റൂ. ആകെ ഇനി അഞ്ചു ദിവസമായി ബാക്കിയുള്ളത്..

അവൾ തങ്കമണിയെ സമീപിച്ചു..
കാര്യങ്ങളൊക്കെ പറഞ്ഞു…

തങ്കമണിചേച്ചി നിങ്ങൾക്കറിയാമല്ലോ ഡാഡി ഈ തിങ്കളാഴ്ച തന്നെ വരികയാണ് മലേഷ്യയിൽ നിന്നും..
ഡാഡി അദ്ദേഹത്തിന്റെ വെൽത്തിന്റെ ഭീമമായ ഒരു ഷെയർ എനിക്ക് നൽകും പക്ഷേ അത് കല്യാണം കഴിച്ചിട്ട് മാത്രം..

വലിയങ്ങുന്നു എന്നോടും പറഞ്ഞിരുന്നു കാര്യങ്ങൾ.. ചെറുക്കനെ അന്വേഷിച്ചു നമ്മൾ എവിടെ പോകും..

അതിനെന്താ കല്യാണം കഴിക്കണം പെണ്ണേ
മോള് അങ്ങേര് കൊണ്ടുവരുന്ന പയ്യനെ തന്നെ കെട്ടിക്കോ…

അയ്യേ എനിക്ക് ഇവിടുത്തെ കൾച്ചറും സംസാരവും ഉള്ള ആളെയാണ് ഇഷ്ടം.. ഒരു ജീവിതകാലം ഇഷ്ടമില്ലാത്ത ആളുടെ കൂടെ കഴിയാൻ ആവില്ല..അതുകൊണ്ടാണ് ഡാഡി കൊണ്ടുവരുന്ന പയ്യനെ കെട്ടാൻ ഇഷ്ടമില്ലാത്തത്… മാത്രമല്ല അങ്ങേരുടെ കളിപ്പാവ ആയിരിക്കും അവൻ. അതുകൊണ്ട് എനിക്കൊരു പ്രയോജനവും ഉണ്ടാകില്ല..

എന്റെ തങ്കമണി ചേച്ചി ഡാഡി അഞ്ചു ദിവസം കൊണ്ട് വരും അതിനിടയിൽ എനിക്ക് കാമുകനുണ്ടെന്ന് കാണിക്കണം ഞാൻ ഡാഡിയോട് പ്രേമിക്കുന്നുണ്ടെന്നാണ് പറഞ്ഞത്..

എന്തിനാ മോൾ പ്രേമിക്കുന്നുണ്ടെന്ന് കള്ളം പറഞ്ഞത്…

ചേച്ചി…കാരണം ഡാഡി മലേഷ്യയിൽ നിന്നും ഒരു പയ്യനെയും കൂട്ടിയാണ് വരുന്നതു.. അവനെ ഒഴിവാക്കാൻ വേണ്ടിയിട്ടാണ് ഞാൻ പ്രേമകര്യം പറഞ്ഞത്..
ചെക്കനെ ഞാൻ കണ്ടു വെച്ചിട്ടില്ല എന്ന് പറഞ്ഞാൽ തീർച്ചയായിട്ടും ഡാഡി കൊണ്ടുവരുന്നവനെത്തന്നെ കെട്ടേണ്ടി വരും..ചേച്ചി.. എനിക്ക് അതൊന്നുമിഷ്ടമല്ല..

അത് ഇഷ്ടമല്ലെങ്കിൽ ശരി…ഇവിടെ നിന്നും ഡാഡി വന്നതിനുശേഷം ഡാഡിയുമായി ചേർന്ന് അന്വേഷിച്ച് നാട്ടിലുള്ള വേറെ പയ്യന്മാരെ അന്വേഷിച്ച് കെട്ടാമല്ലോ…

അങ്ങനെ കഴിച്ചാലും ഡാഡി പ്രോപ്പർട്ടിയും പണവും ഞങ്ങൾ രണ്ടുപേർക്കുമല്ലേ തരൂകയുള്ളൂ

അതിനെന്താ രണ്ടുപേരുംകൂടി സുഖമായി ജീവിച്ചു തിന്നോ കുടിച്ചോ തീർക്കണം..
കുഞ്ഞ് പ്രേമം ഉണ്ടെന്നു പറഞ്ഞതല്ലേ എല്ലാത്തിനും കാരണം

സമ്പത്തൊക്കെ എനിക്ക് ഒറ്റയ്ക്ക് കിട്ടുണം..

അവൾ തങ്കമ്മണി ചേച്ചിയോട് സത്യാവസ്ഥ പറഞ്ഞു..

ഇനിയിപ്പോൾചേച്ചി അഞ്ചുദിവസമേയുള്ളൂ തങ്കമണിചേച്ചി എന്നെ മനസ്സറിഞ്ഞ് ഒന്ന് സഹായിക്കണം പ്ലീസ്..

കാര്യമൊക്കെ ശരിതന്നെ…. ഞാൻ സഹായിക്കാം പക്ഷേ എനിക്കും ഒരു ഓഹരി കാശും കിട്ടണം.. ഇതിപ്പോൾ
മോള് എനിക്ക് തരാനുള്ള സാലറി പോലും തന്നിട്ടില്ല..

തങ്കമണി ചേച്ചി എന്തിനാ പേടിക്കുന്നത് കോടികൾ എനിക്ക് വരുമ്പോൾ അതിൽ നിന്നും ഒരു ഷെയർ തങ്കമണി ചേച്ചി
ക്കും കൂടി എന്റെ കൂടെ നിന്ന് അനുഭവിക്കാമല്ലോ.. എന്തുവേണമെങ്കിലും ചെയ്യാം ഉറപ്പ്..

വൈഗ വാക്കു കൊടുത്തു

ശരി എങ്കിൽ നോക്കാം കുഞ്ഞു സമാധാനപ്പെട്

 

അങ്ങനെ പിറ്റേന്ന് തങ്കമണി തനിച്ചു രാധികയുടെ അടുത്തെത്തി .

പറയൂ രാധികേ… ഞാൻ എന്താ ചെയ്യേണ്ടത്..

തങ്കമണിയുടെ അടുത്ത ഫ്രണ്ട് ആണ് രാധിക.. ചെറുപ്പക്കാരി… തങ്കമണി ഒന്നു പറഞ്ഞ കാര്യം അവളെ ഏറെനേരം ചിന്തിപ്പിച്ചു

ചേച്ചി പറഞ്ഞത് പ്രകാരം നന്നായി അഭിനയിക്കാനും ഒക്കെ കഴിവ് വേണം..
എങ്കിലേ മലേഷ്യ ക്കാരനായ അവളുടെ ഡാഡിയുടെ മുമ്പിൽ പിടിച്ചുനിൽക്കാൻ പറ്റുള്ളൂ…മാത്രമല്ല ചേച്ചി പറഞ്ഞത് പ്രകാരം ഒരു വിവാഹത്തിന് പോലും തയ്യാറാക്കേണ്ടി വരും..
ഈ ചുരുങ്ങിയ അഞ്ചുദിവസത്തിനുള്ളിൽ ആരെയാണ് കിട്ടുക..

നമുക്ക് ഹരിയെ കൊണ്ട് ചെയ്താലോ അവൻ ആണെങ്കിൽ നല്ല ആക്ടർ അല്ലെ? തീയേറ്ററിൽ ഒക്കെ നന്നായി നാടകം ചെയ്യുന്ന ആൾ..

അയ്യോ എന്റെ ഭർത്താവോ..

അതുകേട്ട് രാധിക ഒന്ന് പൊട്ടി ചിരിച്ചു…

തൽക്കാലം പിന്നെ എന്താ ചെയ്യുക..

എന്നിട്ട് സംഭവങ്ങൾ ഒന്ന് ഉച്ചത്തിൽ പറഞ്ഞു

അതായത് ആദ്യം കല്യാണം എന്ന ഒരു ഡ്രാമ… അതുകഴിഞ്ഞ് സ്വത്ത് രജിസ്ട്രേഷൻ മണി ട്രാൻസ്ഫർ രണ്ടാളുടെ പേർക്കും…
ഈ രണ്ട് ചടങ്ങും കഴിഞ്ഞ് അവളുടെ ഡാഡി മലേഷ്യയ്ക്ക് തിരിച്ച് പോയതിനുശേഷം ഇതൊക്കെ തിരിച്ച് ഒറ്റക്ക് അവൾക്ക് എഴുതി കൊടുക്കണം…

ഇത്രയല്ലേ കാര്യങ്ങൾ..

അതെയതെ തങ്കമണി ചേച്ചി ശരിവെച്ചു.

പക്ഷേ എനിക്ക് പേടി അതല്ല… വിമലേശ്വരി അമ്മ മരിച്ചതിനുശേഷം അവൾ എത്ര സ്വത്ത് വകകളാണ് വിറ്റു ധൂർത്തടിച്ചത്… അയാൾ വന്ന നൽകിയ സ്വത്ത് വകകൾ
ഒറ്റയ്ക്ക് അവളുടെ പേരിൽ ആവുന്ന ആ നിമിഷം അവൾ നശിപ്പിക്കല്ലേ… മാത്രമല്ല ഭർത്താവ് എവിടെ എന്ന് പ്രശ്നം ഉദിക്കും..അവൾ അത് ധൂർത്തടിച്ചു തീർത്താൽ മലേഷ്യ ക്കാരനായ ഡാഡി ഇവിടെ വന്ന് ചെയ്ത കാര്യങ്ങളൊക്കെ വൃഥാവിൽ ആവില്ലേ.. ആ ഡാഡി പേടിച്ചത് തന്നെ സംഭവിക്കും..
ഏതായാലും ഈ നാടകത്തിനൊക്കെ നിൽക്കുന്നവൻ ആണൊരുത്തനും നല്ല വിശ്വസ്തനായിരിക്കണം..

ഞാൻ നാളെ വരാം അതു പറഞ്ഞ് തങ്കമണി ചേച്ചി അവിടെ നിന്നും ഇറങ്ങി.

തങ്കമണി ചേച്ചി വൈകിട്ട് വൈഗയോട് പറഞ്ഞു

നമുക്ക് പറ്റിയ ഒരാളുണ്ട്… അവരുടെ ഭാര്യയോട് സംസാരിച്ചിട്ടുണ്ട്

നാളെ നമുക്ക് ഒരിടത്ത് പോകാം..

പിറ്റേന്ന് വീണ്ടും തങ്കമണി വൈഗയെയും കൂട്ടി രാധികയുടെ അടുത്തെത്തി..
.
മൂവരും ഏറെനേരം കാര്യങ്ങൾ പറഞ്ഞതിനുശേഷം ആലോചിച്ചിരുന്നു..

പിന്നെയിപ്പോൾ എന്താ ചെയ്യുക

വഴിയറിയാതെ എല്ലാവരും കുടുങ്ങിയിരിക്കെ രാധികയുടെ ഭർത്താവ് ഹരി അങ്ങോട്ട് വന്നു.

അത്രയും വിശ്വസ്തനായ ഒരാളെ കൊണ്ട് മാത്രമേ ഈ കാര്യം ചെയ്യാൻ പറ്റൂ..

ഇന്നലെ ചേച്ചി തമാശരൂപേണ പറഞ്ഞില്ലേ ഞാൻ അതേക്കുറിച്ച് ആലോചിച്ചു..

തൽക്കാലം എന്റെ ഭർത്താവു ഹരി ഏട്ടനെ വാടകയ്ക്ക് കൊടുക്കുക വലിയ തുകയ്ക്ക്..

അതാണ് ഇപ്പോൾ എല്ലാവരുടെയും മുമ്പിലുള്ള വഴി..

അതിന് ഹരി ഇത് സമ്മതിക്കുമോ..

തങ്കമ്മണി ചേച്ചി ചിരിച്ചുകൊണ്ട് ചോദിച്ചു.

സമ്മതിക്കും… ഞാൻ ഇന്നലെ രാത്രി സൂചിപ്പിച്ചിട്ടുണ്ട്.. ഒക്കെ വിശദമായി കേട്ടപ്പോൾ പുള്ളിക്കും താല്പര്യമുണ്ട്..തമാശ രൂപത്തിൽ എന്നോട് ചോദിച്ചു ഞാൻ ത്തന്നെ പോയാൽ എന്താ എന്ന്…ചേച്ചിക്ക് അറിയാമല്ലോ
എനിക്കും ഹരിക്കും പണത്തിന് ഒരുപാട് ആവശ്യമുള്ള സമയമാണ്… എങ്ങനെയെങ്കിലും ഒരു വീട് ഉണ്ടാക്കണം വാടക കെട്ടിടത്തിലാണ് ഉള്ളത്.. ഭർത്താവായി അഭിനയിക്കേണ്ട സമയം വരെ നിന്റെ വീട്ടിൽ കഴിയുന്നതിന് വിരോധമില്ല..പ്രശ്നം അവിടെയല്ല…
പക്ഷേ കല്യാണം ഒക്കെ കഴിക്കുക എന്ന് പറയുമ്പോൾ നാലാള് കൂടുന്ന സംഭവമല്ലേ പലരും കാണാൻ ഇട വരില്ലേ… എന്റെ ഹരിയേട്ടനെ എല്ലാവരും അറിയില്ലേ..

അതിനൊരു വഴിയുണ്ട് കല്യാണം ദൂരെയുള്ള സ്റ്റാർ ഹോട്ടലിൽ വെച്ച് നടത്താം…

വൈഗ പറഞ്ഞു..

മാത്രമല്ല നമുക്കു സ്വാധീനമുള്ള ആൾക്കാരെ വാടകയ്ക്ക് എടുക്കാം..
വൈഗയുടെ ആ ഉപാധി എല്ലാവർക്കും ഇഷ്ടമായി..

ഹരിയെ കാര്യം ധരിപ്പിച്ചു… കാർഷിക കാര്യമോർത്തപ്പോൾ അവനും ത്രില്ലടിച്ചു…

ഏതായാലും സിനിമ സ്റ്റൈലിൽ കാമുകനായും പിന്നെ വിവാഹം കഴിഞ്ഞ് ഭർത്താവായും ലൈഫ് … കല്യാണത്തിന് ശേഷം രജിസ്ട്രേഷൻ.. ശേഷം അച്ഛൻ മലേഷ്യ മടങ്ങിപ്പോകും വരെ അത് തുടരുക.. അതാണ് ഡ്യൂട്ടി… ഞാൻ റെഡി..
എന്റെ ഭാര്യക്ക് കുഴപ്പമില്ല പിന്നെ എനിക്കെന്ത് കുഴപ്പം…

അങ്ങനെ രാധിക തന്റെ ഭർത്താവിനെ വൈഗയുടെ കാമുകനായും പിന്നെ ഭർത്താവായും അഭിനയിക്കാനുമായി വാടകയ്ക്ക് വിറ്റു… അതിനുള്ള എഗ്രിമെന്റ് ഉണ്ടാക്കി..

കൃത്യം തിങ്കളാഴ്ച തന്നെ മലേഷ്യയിൽ നിന്നും പരമേശ്വരൻ മുതലാളി എത്തി…

വിമലേശ്വരിയുടെ ശവകുടീരത്തിൽ പോയി പ്രാർത്ഥിച്ചു..

ശേഷം മകളെ കണ്ടു മകളെ കണ്ടു കെട്ടിപ്പിടിച്ച് ലാളിച്ച് കുറെ വർത്തമാനം പറഞ്ഞു..

നേരത്തെയുള്ള തയ്യാറാക്കിയ പദ്ധതി പ്രകാരം രാധികയുടെ ഭർത്താവ് ഹരി അണിഞ്ഞൊരുങ്ങി വൈഗ മോളുടെ കാമുകനായി അവിടെ എത്തിച്ചേർന്നു…

ഹരിയും പരമേശ്വരൻ മുതലാളിയും തമ്മിൽ കണ്ടു

നല്ല വ്യക്തിത്വം അയാൾ അവനെ അഭിനന്ദിച്ചു..

അയാൾക്ക് ഹരി എന്ന മകളുടെ കാമുകന് ഏറെ ഇഷ്ടപ്പെട്ടു. നല്ല തമാശയും ഹൂമർ ഒക്കെയുള്ള നാട്ടിൻപുറത്തുകാരൻ പയ്യൻ.

മോളെ.. ഈ ഹരി നിനക്ക് എന്തുകൊണ്ടും നിനക്ക് ചേർന്നവൻ തന്നെ എനിക്കും ഇഷ്ടപ്പെട്ടു..
ഏതായാലും നിങ്ങൾ എത്രയും പെട്ടെന്ന് ഒന്നിക്കണം..

അങ്ങനെ അവിടുത്തെ വലിയൊരു പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ച് ഹരിയുടെ ബന്ധക്കാർ എന്ന് പറഞ്ഞ് എത്തിച്ചേർന്നവരുടെ സാന്നിധ്യത്തിൽ നാട്ടിലുള്ള വൈഗയുടെ അല്പം ബന്ധുക്കളും ചേർന്ന് ആ ശുഭമുഹൂർത്തത്തിൽ ഹരി വൈഗയുടെ കഴുത്തിൽ താലി ചാർത്തി.. വൈഗയും വരണ്യം മാല്യം ഹരിയെ ചാർത്തി.. ശേഷം അവർ വീട്ടിലേക്ക് മടങ്ങി..

രാത്രി ഡാഡിയോടൊത്ത് ഭക്ഷണം കഴിഞ്ഞതിനുശേഷം

മോളെ വൈഗ…ഹരി മോനെയും കൂട്ടി പോയി കിടന്നോളൂ

പരമേശ്വരൻ മുതലാളി താഴെ റൂമിലേക്ക് കടക്കാൻ പോകുമ്പോൾ അവരോട് പറഞ്ഞു..

ഹരിയും വൈഗയും അവർ വിവാഹത്തിന്റെ ആദ്യ രാത്രി കൊണ്ടാടാൻ
രണ്ടുപേരും അപ്പ്സ്റ്റെയറിലുള്ള അവരുടെ ബെഡ്റൂമിൽ എത്തി..

ഞാനൊന്ന് ഫ്രഷ് ആവട്ടെ എന്ന് പറഞ്ഞ് ഫ്രഷ് റൂമിൽ കയറി…

ഈ സമയം രാധിക ഹരിയെ ഫോണിൽ വിളിച്ച് കാര്യങ്ങൾ നിർദ്ദേശിക്കുകയായിരുന്നു..

മനുഷ്യ…ആദ്യരാത്രി ആണെന്ന് പറഞ്ഞു അവളുടെ കൂടെ കേറി കിടക്കരുത്

റൂമിൽ തന്നെ വേറെ ബെഡ് പിരിവിരിച്ച് കിടന്നാൽ മതി..

അത് പിന്നെ ഞാൻ അങ്ങനെയല്ലേ ചെയ്യുള്ളു എന്റെ രാധികേ…ഇതൊരു നാടകമല്ലേ..

ഉം…അതെപ്പോഴും മനസ്സിൽ വേണം ഹരിയേട്ടാ അവൾ തേങ്ങി.,

ഭർത്താവിന് ജാഗ്രത നിർദ്ദേശം നൽകി രാധിക ഫോൺ വച്ചു

വൈഗ ഫ്രഷ് ആയി പുറത്തുവന്നപ്പോൾ

ഞാൻ വേറൊരു റൂമിൽ കിടന്നോളാം ഹരി പറഞ്ഞു..

അയ്യോ ഹരിയേട്ടാ അത് പറ്റില്ല… ഡാഡി ഇടയ്ക്ക് വന്ന് നോക്കിയാലോ..

ഓ അത് ശരിയാണ്…അങ്ങനെ ഒരു കുഴപ്പമുണ്ട് അല്ലേ…

 

അങ്ങനെയാണെങ്കിൽ ഞാൻ റൂമിൽ വേറെ ഒരിടത്ത് കിടന്നോളാം..

വേണ്ട വേണ്ട… ഹരി ഞാൻ താഴെ കിടന്നോളാം

വൈഗ പറഞ്ഞു..

അയ്യോ… വൈഗയുടെ ബെഡിൽ ഞാൻ കിടക്കുന്നത് ശരിയല്ല.. എനിക്കൊരു വിരിപ്പും തലയിണയും തന്നാൽ മതി ഞാൻ താഴെ കിടന്നു കൊള്ളാം..

അങ്ങനെ വൈഗ ബെഡിൽ കിടന്നു… വാടകക്കാരൻ ഭർത്താവായ ഹരി താഴെ തുണി വിരിച്ചു കിടന്നു..

ലൈറ്റ് ഓഫ് ആയി

എത്ര ശ്രമിച്ചിട്ടും രണ്ടുപേർക്കും ഉറക്കം വന്നില്ല..

രണ്ടുപേരും എങ്ങനെയൊക്കെ നേരം വെളുപ്പിച്ചു..

മകളുടെ കൂടെ കുറച്ചു ദിവസം എനിക്ക് സന്തോഷിക്കണം.. പരമേശ്വരൻ മുതലാളി പറഞ്ഞു..

അതിനെന്താ ഡാഡി ഞങ്ങളുടെ കൂടെ വന്നോളു

അന്ന് പകൽ അത്യാവശ്യവും പോകുന്ന സ്ഥലങ്ങളിലൊക്കെ ആ ദമ്പതികളുടെ കൂടെ ആ ഡാഡി ഉണ്ണ്ടായിരുന്നു

പല സ്ഥലങ്ങളും അവർ വാഹനത്തിലൂടെ കറങ്ങി..

ദൂരെ പോയപ്പോൾ പല സ്ഥലങ്ങളിലും ഒന്നോ രണ്ടോ ദിവസം ചില ഹോട്ടലുകളിൽ റൂമെടുത്തു താമസിച്ചു

ചെറിയ മധുവിധു ട്രിപ്പ് കഴിഞ്ഞു വീട്ടിലേക്ക് മടങ്ങി..
ഇതിനിടയിൽ പരമേശ്വരൻ മുതലാളി മകൾക്ക് നൽകേണ്ടസ്വത്തുക്കളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. കാര്യങ്ങൾ മുന്നോട്ടു പോയി.

കേരളത്തിൽ കുറച്ച് സ്ഥലങ്ങളും കാര്യങ്ങളും അയാൾ ഈ അടുത്ത് എടുത്തിട്ടുണ്ടായിരുന്നു അതിന്റെയൊക്കെ രജിസ്ട്രേഷൻ മകളുടെയും മരുമകന്റെയും പേരിൽ നടത്തി..

രണ്ടുപേരുടെയും ജോയിന്റ് അക്കൗണ്ടിലേക്ക് അയാൾ 200 കോടി രൂപ ട്രാൻസ്ഫർ ചെയ്തു..

ഇനി പരമേശ്വരൻ മുതലാളിക്ക് മലേഷ്യയിലേക്ക് തിരിച്ചു പോകാൻ ഒരു ദിവസമേ ബാക്കിയുള്ളൂ.

നാളെ ഞാൻ പോവുകയാണ് മക്കളെ..
നിങ്ങൾ സന്തോഷകരമായി ജീവിക്കണം കേട്ടോ

നല്ലൊരു ബിസിനസ് പ്രോജക്ട് തയ്യാറാക്കി അത് നടത്തി കാണിക്കുക.. പണം വേണമെങ്കിൽ ഇനിയും തരാം..
പിന്നെ ദിവസവും വിളിക്കണം വീഡിയോയിൽ എനിക്ക് എപ്പോഴും കാണണം

അത് കേട്ടതോടുകൂടി രണ്ടുപേരും കുടുങ്ങി

കുഴപ്പമില്ല.. ഗൂഗിൾ മീറ്റ് ചെയ്യാം വൈഗ ഐഡിയ കണ്ടുപിടിച്ചു..
ഡാഡി വിളിക്കുമ്പോൾ ഒക്കെ രണ്ടുപേരും വ്യത്യസ്ത സ്ഥലങ്ങളിലാണ് എന്ന് പറഞ്ഞ് അഡ്ജസ്റ്റ് ചെയ്യാം…അങ്ങനെ ആകുമ്പോൾ ഗൂഗിൾ മീറ്റ് ഫോൺ ചെയ്യാം എന്നാണ് മനസ്സിൽ അങ്ങനെ പറഞ്ഞത്..

അങ്ങനെ അയാൾ പോകേണ്ട ദിവസം വന്നെത്തി..

എയർപോർട്ടിൽ ഡാഡിയെ യാത്രയാക്കി വൈഗയും ഹരിയും മടങ്ങി..

ഇനി ഹരിയേട്ടന്റെ ഭർത്താവ് എന്ന കഥാപാത്രത്തിന്റെ മുഖവരണം കഴിച്ചു വയ്ക്കുന്ന
പരിപാടിയാണ് വൈഗ പറഞ്ഞു…

ആ സമയത്താണ് ജാതികളുടെ ഫോണിൽ നിന്നും ഹരിയുടെ ഫോണിലേക്ക് ഒരു കോൾ വന്നത്..

രാധിക ചേച്ചി ഹോസ്പിറ്റലിലാണ്..
രാധിക ചേച്ചി സഞ്ചരിച്ച സ്കൂട്ടറിനെ ബസ് ഇടിച്ചു തെറിപ്പിച്ചു..

അയ്യോ… ഈശ്വര…

ഹരി നടുങ്ങി അവൻ നിലവിളിച്ചു

ഹോസ്പിറ്റലിൽ എത്തിയപ്പോൾ അറിഞ്ഞു രാധികയുടെ ഇടത്തെ കണംകാലിന്റെ ആസ്തിയും വലത്ത് തുടഎല്ലും ഒരുപോലെ ഒടിഞ്ഞിരിക്കുന്നു… മൾട്ടിപ്പിൾ ഫങ്ക്ച്ചർ..

രാധികയെ പരിചരിക്കാൻ ഹരി ഏട്ടൻ ഹോസ്പിറ്റൽ ആയപ്പോൾ വൈഗക്ക് വല്ലാത്ത നിരാശ തോന്നി…

ഹരി ഹോസ്പിറ്റലിൽ നിന്നപ്പോൾ ഈ സമയം അത്രയും വൈഗ സ്വന്തം വീട്ടിൽ എരിപിരി കൊള്ളുകയായിരുന്നു
ഒടുവിൽ വൈഗയും ഹോസ്പിറ്റലിൽ പോയി..അവിടെ നിന്നു.

വൈഗയ്ക്കു ഇപ്പോൾ ഹരിയെ പിരിയാൻ മനസ്സില്ല.. നാടകമാണെങ്കിലും കുറെ നാളായി കൂടെ നല്ല സ്നേഹവും പെരുമാറ്റവും..

പക്ഷേ ഹരി രാധിക ചേച്ചിയുടെ ഭർത്താവാണ്. കേവലം വാടകക്കാണ് അദ്ദേഹത്തെ എടുത്തിട്ടുള്ളത്.. എന്ന ബോധം അവൾക്കുണ്ട്..

വൈഗയ്ക്ക് സ്വത്തു കാര്യങ്ങളും പണങ്ങളും എല്ലാം സ്വന്തം പേരിൽ അയി കിട്ടണം അതിനുള്ള തത്രപ്പാടിലാണ് അവൾ..

ഹരിയെ കൂടാതെ അവൾക്കൊന്നും ഒറ്റയ്ക്ക് ആവില്ല… ഡാഡി അമ്മാതിരി ഒരു കുടുക്കിലാണ് അവളെ ഇട്ടിട്ടുള്ളത്..

എത്രയും പെട്ടെന്ന് ഹരിയോട് അതൊക്കെ തനിക്ക് എഴുതി തരാൻ പറയണം..

ഇതിനിടെ വിവാഹം ചെയ്തതിന്റെ സർട്ടിഫിക്കറ്റ് രജിസ്റ്റർ ആയി പോസ്റ്റിലൂടെ വൈഗയുടെ കയ്യിൽ കിട്ടി.

ഈശ്വരാ വിവാഹം കഴിച്ചതിനുള്ള രേഖയും ആയി…. ഇതെല്ലാം കൂടി ആകുമോ എന്ന് വൈഗയ്ക്ക് ഭയവും ഉണ്ട്..

സത്യത്തിൽ രാധികയും ഹരിയും തമ്മിൽ പ്രേമിച്ചു ഒളിച്ചോടുകയായിരുന്നു.. അവർ ഏതോ അപരിതമായ ഒരു ക്ഷേത്രത്തിൽ നിന്നും താലികെട്ടിയത് അല്ലാതെ ഔദ്യോഗികമായ സർട്ടിഫിക്കറ്റ് ഒന്നും ഉണ്ടാക്കിയില്ല..

വൈഗയുടെയും ഹരിയുടെയും വിവാഹ സർട്ടിഫിക്കറ്റ് ലഭിച്ച പ്രകാരം ഇനി
ഡിവോസ് ആവാണ്ട് ഹരിക്കോ വൈഗക്കോ പേഴ്സണലായിട്ട് സ്വത്ത് അങ്ങോട്ടുമിങ്ങോട്ടും ചെയ്തു ഇഷ്ടദാനം ചെയ്തു കൊടുക്കാൻ നിയമപരമായി ആവില്ല..

അതേക്കുറിച്ച് അന്വേഷിച്ചു വൈഗ രജിസ്റ്റർ ഓഫീസിൽ ചെന്നപ്പോൾ
രജിസ്ട്രാർ കട്ടായം പറഞ്ഞു

അങ്ങനെ അവൾ വീണ്ടും കുടുങ്ങി

പക്ഷേ എങ്കിലും ആവശ്യമുള്ള പണം രണ്ടുപേരും ഷെയർ ചെയ്ത് ആവശ്യത്തിന് എടുത്തു..

ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആകുന്ന രാധികയെയും കൊണ്ട് ഹരി വാടക വീട്ടിൽ പോയാൽ കൂടുതൽ പ്രശ്നമാകും..
രാധികയേ പരിചരിക്കുകയും ആവശ്യപ്പെടുന്ന പല സമയങ്ങളിലും ഹരി രാധികയുടെ കൂടെ ആയാൽ പിന്നെ കാണാൻ കിട്ടൂല.. ആയതിനാൽ രാധികയെ തൽക്കാലം വൈഗയുടെ വീട്ടിലേക്ക് കൊണ്ടുവന്നു..

വാടക റൂമിൽ സൗകര്യം കുറവാണെങ്കിലും രാധികയ്ക്ക് അവിടെ നിന്നാൽ മതിയെന്ന് തോന്നി.. ഇവിടെ വൈഗയുടെ കൂടെ എപ്പോഴും ഹരിയേട്ടനെ കാണുമ്പോൾ ചിലപ്പോൾ അവൾക്ക് ദേഷ്യം വന്നു…

കരാർ പ്രകാരം അവളുടെ ഭർത്താവുദ്യോഗം കഴിഞ്ഞില്ലേ പിന്നെന്തിനാ എപ്പോഴും അവളുടെ കൂടെ തന്നെ പോകുന്നത് എന്ന് ചോദിച്ചു തുടങ്ങി

എടി രാധികേ അവൾക്ക് വല്ല പണവും എടുക്കാൻ ഇനി ഫുൾ ടൈം എന്റെ ആവശ്യമുണ്ട് ഞാനില്ലാതെ അവൾക്ക് ഒരു രൂപയുടെ പണം പോലും കിട്ടില്ല..

നിങ്ങളിനി അതിനൊന്നും നിൽക്കേണ്ട അവളുടെ ഭർത്താവ് ഉദ്യോഗം ഒഴിവാക്കിയിട്ട് എല്ലാം അവൾക്ക് എഴുതിക്കൊടുത്തേര്..
നമുക്ക് കോട്ടേഴ്സിലേക്ക് പോകാം..

അത് പറ്റില്ലടി ചില നിയമപ്രശ്നങ്ങൾ ഉണ്ട്…
എന്ത് നിയമ പ്രശ്നങ്ങൾ…
നിങ്ങൾ എന്തുകൊണ്ട് അവൾക്ക് പ്രോപ്പർട്ടി എഴുതി കൊടുത്തു ഒഴിഞ്ഞു വരാത്തത്..

എടി.. ഞാനും അവളുമായുള്ള മാരേജിന്റെ സർട്ടിഫിക്കറ്റ് വന്നു.. ഇനി അതുപ്രകാരമായ കാര്യങ്ങൾ നടക്കൂ.. എനിക്ക് അങ്ങനെ സമ്പത്ത് എല്ലാം അവളുടെ പേരിൽ ഒഴിഞ്ഞു കൊടുക്കാൻ പറ്റില്ല. ആ രീതിയിലാണ് ഉള്ള എഗ്രിമെന്റ് ഡാഡി ചെയ്തു വച്ചത്..

അപ്പോൾ നമ്മൾ ഒരു എഗ്രിമെന്റ് ഉണ്ടാക്കിയിട്ടുണ്ടല്ലോ… നിങ്ങളും വൈഗയും താൽക്കാലിക ഭാര്യ ഭർത്താക്കന്മാരായി അഭിനയിക്കുന്നത് പൈസക്ക് വേണ്ടിയിട്ട്… എന്നുള്ള..

 

അത് ചുമ്മാ നൂറു രൂപയുടെ കടലാസ് അഗ്രിമെന്റ്….ഇത് അങ്ങനെയല്ല ഞാനും അവളും പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ച് കഴിഞ്ഞ കല്യാണത്തിന്റെ പേരിൽ മേരേജ് സർട്ടിഫിക്കറ്റ് ആയി കിട്ടി..

അതിനു നമ്മളല്ലേ കല്യാണം ശരിക്കും കഴിഞ്ഞത്..നമുക്കല്ലേ സർട്ടിഫിക്കറ്റ് വേണ്ടത്..

എന്നിട്ട് നമ്മുടെ കയ്യിൽ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടോ…

ഇല്ലേ…

എവിടെ…നമ്മൾ ഒളിച്ചോടി ഏതോ ക്ഷേത്രത്തിൽ പോയി നടയിൽ വച്ച് താലികെട്ടിയിട്ട് വന്നതല്ലേ.. നമ്മൾ വിവാഹമാണെന്ന് ഔദ്യോഗികമായി ആരെയെങ്കിലും അറിയിച്ചിട്ടുള്ള പോലുമില്ല..നമ്മൾ തുടർന്ന് മേരേജ് രജിസ്റ്റർ ചെയ്യാൻ പഞ്ചായത്തിൽ പോലും പോയില്ലല്ലോ.. പിന്നെ എങ്ങനെ കിട്ടും സർട്ടിഫിക്കറ്റ്..

അപ്പോൾ ചുരുക്കി പറഞ്ഞാൽ ഞാൻ ഔട്ട് നിങ്ങളും വൈകയും ഭാര്യാ ഭർത്താവും അല്ലേ….ശരിക്കും പറഞ്ഞാൽ ഔദ്യോഗികമായി നിങ്ങളാണ് വൈകയുടെ ഭർത്താവ് അല്ലേ..

അതെയതെ നീ ഇപ്പോൾ എന്റെ ആരുമല്ല നിയമപ്രകാരം..

അത് കേട്ടതോടെ രാധിക അലറി കരയാൻ തുടങ്ങി..

കരയാതെടി പെണ്ണെ…ഞാൻ ചുമ്മാ പറഞ്ഞതാ…എനിക്ക് നീയാണ് എപ്പോഴും ഭാര്യ..

അപ്പോ അവളെ നമ്മളിൽ നിന്നും എങ്ങനെ ഒഴിവാക്കും

ഏതായാലും ഞാൻ നാളെ വക്കിലിനെ കണ്ടു ഡൈവേഴ്സിന് കൊടുക്കാൻ ആലോചിക്കുകയാണ്…

അയ്യോ ഡിവോഴ്സ് ഒക്കെ വേണോ

പിന്നിലാണ്ട്.. ഇത് പിള്ളേര് കളിയാണോ ഭർത്താവിനെ വാടകയ്ക്ക് കൊടുത്തിട്ട് കല്യാണം കഴിപ്പിച്ചിട്ട് ഇപ്പോൾ നിന്ന് ചിലയിക്കുന്നോ രാധികേ…നീ..

അയ്യോ ചേട്ടാ ഇതൊക്കെ ഇത്ര കുരിശാകും എന്ന് ഞാൻ അറിഞ്ഞില്ല..

കുരിശല്ല ശ്രദ്ധിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ ഭർത്താവിനെ തന്നെ നിനക്ക് നഷ്ടപ്പെടും കേട്ടോ..ഞാൻ ആണെങ്കിൽ കോടീശ്വരിയുടെ ഭർത്താവ്…. അല്ല ഞാൻ തന്നെ ഇപ്പോൾ കോടീശ്വരനാണ്….

നീ വല്ല വേലക്കാരിയായും ആ വീട്ടിൽ കൂടിക്കോ

അതും പറഞ്ഞു ചിരിച്ചു ഹരി പൊട്ടിച്ചിരിച്ചു

ഏതായാലും അങ്ങനെ തന്നെ ചെയ്യാം..

തങ്കമണിയൊക്കെ ഇവിടുന്ന് വേണ്ടുന്ന ഷെയർ നൽകിയപ്പോൾ തങ്കമണി ജോലി ഉപേക്ഷിച്ചു പോയി..

കുറച്ചു മാസങ്ങൾക്ക് ശേഷം രാധികയുടെ കാലു രണ്ടും സുഖമായി..

വീട്ടിലെ ജോലി ചെയ്യാൻ ആളില്ലാതായപ്പോൾ
അവിടുത്തെ അടുക്കള ഭരണം രാധിക ഏറ്റെടുത്തു…

സ്വന്തമായി വീട് കെട്ടാൻ മോഹിച്ചിട്ട് സ്വന്തം ഭർത്താവിനെ വാടകയ്ക്ക് കൊടുത്ത അവളിപ്പോൾ ആ വീട്ടിലെ വേലക്കാരിയായി കഴിയുന്നു..

ഹരിയേട്ടനും വൈഗക്കും ഡിവോഴ്സ് കിട്ടും വരെ നമ്മൾ ഈ വീട്ടിൽ തുടരും അല്ലേ ഹരിയേട്ടാ..

രാധിക വേദനയോടെ ചോദിച്ചു…

അതെ അതെ….

അങ്ങനെ കുറെ ദിവസങ്ങളിലായി രാധിക അടുക്കള ജോലിയിലും ഹരി വൈഗയെ പലകാര്യങ്ങളിൽ സഹായിച്ചും അവിടെ കഴിഞ്ഞു കൂടി..

അങ്ങനെയിരിക്കെ വൈഗയുടെ കുറെ ബന്ധുക്കൾ അവിടെ വിരുന്നു വന്നു… അവർ കുറേ ദിവസം അവിടെ തങ്ങിയിട്ടാണ് പോയത്…ആ സമയങ്ങളിലും
രാത്രികാലങ്ങളിൽ ഹരിക്ക് വൈഗയുടെ റൂമിൽ കിടക്കേണ്ടി വന്നു..

ഒരു ദിവസം വൈഗ ഗർഭിണിയാണെന്ന വിവരം രാധിക അറിഞ്ഞു..

ഇതുപോലെ വൈഗയുടെ പല ബന്ധുക്കൾ വന്ന് താമസിക്കുന്ന ദിവസങ്ങളിൽ ഏതോ ഒരു ദിവസം മദ്യപിച്ച ഹരി അവളെ പ്രാപിച്ചു എന്നാണ് അവൾ പറഞ്ഞത്…

വളരെ വൈകി അറിഞ്ഞതുകൊണ്ട് അബോർഷന് പോലും സമയം കിട്ടിയില്ല.. വൈഗ രണ്ട് ഇരട്ടക്കുട്ടികളെ പ്രസവിച്ചു..

ഇതിനിടയിൽ മകൾ പ്രസവിച്ച വിവരമറിഞ്ഞ് മലേഷ്യയിൽ നിന്നും പരമേശ്വരൻ മുതലാളി വന്നു താമസമാക്കി.. ഒന്നു രണ്ടുമാസം അങ്ങനെയും അവിടെ നിരന്തരം വൈഗയുടെ റൂമിൽ ഹരിക്ക് താമസിക്കേണ്ടിവന്നു.. ഈ കാലയളവിൽ പരിപൂർണ്ണമായും ഹരി വൈഗയുടെ ഭർത്താവായി മാറി കഴിഞ്ഞിരുന്നു.. വൈഗയുടെ കുഞ്ഞുങ്ങളുടെ അച്ഛൻ സ്ഥാനം പിന്നെ അവനും നിഷേധിക്കാനായില്ല…

രാധിക തലയ്ക്കു അടിയേറ്റ പട്ടിയെ പോലെ ഒന്നും ചെയ്യാനാവാതെ ആ വീട്ടിൽ ഒരു വേലക്കാരിയെ പോലെ തുടർന്ന് കഴിയേണ്ടി വന്നു…

അടുക്കളയുടെ തൊട്ടടുത്തുതന്നെയുള്ള ബെഡ്റൂമിൽ രാധികയ്ക്ക് സ്ഥാനമുണ്ട്…

ആദ്യകാലങ്ങളിൽ ഹരി അവിടെ രാധികയുടെ റൂമിൽ പോയി കിടന്നിരുന്നു…. അവളുമായി സംഗമിച്ചിരുന്നു..

കുട്ടികളായ ശേഷം വൈഗ ഹരിയിൽ സ്ഥിരമായി ഭർതൃ അവകാശം കയ്യടക്കിയതോടുകൂടി
ഇപ്പോൾ അവിടെ പ്രവേശനമില്ല.. ഹരിയേട്ടൻ തന്നെ ചതിച്ചു വൈഗയെ ഗർഭിണിയാക്കിയപ്പോൾ രാധികയാണ് തന്റെ റൂമിലേക്ക് ഇനി ഹരി വരുന്നത് തടഞ്ഞതെങ്കിൽ… ഇപ്പോൾ വൈഗയാണ് രാധികയുടെ റൂമിലേക്ക് പോകുമ്പോൾ ഹരിയെ തടയുന്നത്.. അവനെ അവളുള്ള പരിസരത്തേക്ക് വൈഗ അടുപ്പിക്കുന്നില്ല..

താൻ കുഴിച്ച കുഴിയിൽ വീണ രാധിക ഇടയ്ക്കിടെ ഈ പഴയ കഥകൾ ഓർത്തു കണ്ണീർ വാർക്കും..
.

.
രചന : വിജയ് സത്യ