താനീ ഈ സ്ത്രീയെ എന്ത് ചെയ്തു… പകരം വീട്ടാൻ ആയിട്ട്. ജീവിതത്തിൽ ആദ്യമായിട്ടാണ് കാണുന്നതുപോലും…

ചൂടൻ സാറിന്റെ പോക്കിരി പെണ്ണ്

(രചന : വിജയ് സത്യ)

ജെറാൾഡ് മാഷ് ഇ കെ എൻ മെമ്മോറിയൽ കോളേജിലെ ക്ലാസ് കഴിഞ്ഞ് വൈകുന്നേരം ചെറുവത്തൂർ ബസ് സ്റ്റാൻഡിലേക്ക് നടക്കുമ്പോഴാണ് അതിന്റെ ഭംഗിയൊക്കെ ഒന്ന് ആസ്വദിക്കുന്നത്… രാവിലെ ആദ്യമായി ഈ പട്ടണത്തിലെ കോളേജിൽ നാട്ടിൽ നിന്നും ബസ് കയറി കോളേജിൽ ജോയിൻ ചെയ്യാൻ വരുമ്പോൾ ഇതേ സ്റ്റാൻഡിൽ ആണ് ഇറങ്ങിയത്.. എങ്കിലും അപ്പോഴേക്കെ മനസ്സിൽ പുതുതായി കിട്ടിയ ആദ്യത്തെ ജോലി ദിവസമായതിന്റെ ആധി ഉണ്ടായതുകൊണ്ട് ബസ്റ്റാൻഡ് പരിസരവും ഒന്നും അങ്ങനെ കാര്യമായി ശ്രദ്ധിക്കാൻ പറ്റിയില്ല… ബസ്സിറങ്ങിയപ്പോൾ തന്നെ അവിടെ നിന്നും നോക്കിയാൽ കാണുന്ന കോളജിലേക്ക് ഒറ്റ നടത്തം ആയിരുന്നു….

അധികം വികസനം ഇല്ലെങ്കിലും വളർന്നുവരുന്ന ഒരു പട്ടണം ആണെന്ന് മാഷിന് മനസ്സിലായി… പ്രബോഷൻ കാലാവധി ആയതിനാൽ ആദ്യത്തെ രണ്ടുവർഷം ഇഷ്ടപ്പെട്ട സ്ഥലത്ത് ജോലി എടുക്കാൻ പറ്റില്ല.. തന്റെ നാടായ കാഞ്ഞങ്ങാട് നെഹ്റു ഗവൺമെന്റ് കോളേജിൽ ജോലി എടുക്കുക എന്നത് ഒരു സ്വപ്നമായിരുന്നു…..

ജെറാൾഡ് മാഷ് സ്റ്റാൻഡിൽ നിർത്തിയിട്ടിരിക്കുന്ന ബസുകൾ ഓരോന്നും ശ്രദ്ധിച്ചു..

കാഞ്ഞങ്ങാട് ഭാഗത്തേയ്ക്ക് ഉള്ള ഒരു ബസ്സിൽ കയറാൻ കാല് വെക്കവേ…

മാഷേ ഒന്ന് നിന്നേ…..

അല്പം ബലത്തിൽ തന്നെ മാഷിനെ താഴോട്ട് പിടിച്ചു വലിച്ചു കൊണ്ട് അയാൾ പറഞ്ഞു..

മാഷ് പെട്ടെന്ന് തിരിഞ്ഞു നോക്കി..

പരിചയമില്ലാത്ത ഒരാളാണ്…

എന്താ എന്താ കാര്യം.. എനിക്ക് ബസ്സിൽ പോകാനുള്ളതാണ്…

അയാൾ മാഷിന്റെ കൈക്ക് കയറിപ്പിടിച്ചു പറഞ്ഞു.

പോകാൻ വരട്ടെ സാറെ… സാറിന് കാഞ്ഞങ്ങാട് അല്ലേ പോകേണ്ടത്..? അങ്ങോട്ട്‌ ഒരുപാട് ബസ് ഉണ്ട്… ഒരു കാര്യം ചോദിക്കാനുണ്ട്..

എന്താ എന്ത് കാര്യം..

ജെരാൾഡ് മാഷ് അയാളോട് തട്ടിക്കയറി…

എനിക്കല്ല ചോദിക്കേണ്ടത്… ദേ അവിടെ നിൽക്കുന്നത് ഞങ്ങളുടെ മഞ്ജു ചേച്ചിയാ… അവർക്കാണ് ചോദിക്കാനുള്ളത്..

 

അയാൾ തൊട്ടപ്പുറം മാറിനിൽക്കുന്ന ചേച്ചിയെയും കൂട്ടരെയും കാണിച്ചു പറഞ്ഞു..

ജെറാൾഡ് മാഷ് അയാൾ ചൂണ്ടിക്കാണിച്ച സ്ഥലത്തേക്ക് നോക്കി… കണ്ണിൽ കലിപ്പ് കയറി ചുണ്ടൊക്കെ കുറുപ്പിച്ച് തന്നെ നോക്കുന്ന സാരിയുടുത്ത ഒരു സ്ത്രീയും തന്നെ പിടിച്ചു വലിച്ചവനെ പോലുള്ള വേറെ മൂന്ന് നാല് ആൾക്കാരും…അയാൾക്ക് ആരെയും പരിചയമില്ല…

മഞ്ജു ചേച്ചിയോ എന്ത് മഞ്ജു ചേച്ചി ….അവരൊക്കെ ആരാ.. എനിക്കറിയില്ലല്ലോ..

അതൊക്കെ വഴിയെ അറിയും തൽക്കാലം അങ്ങോട്ട് വാ…

അയാൾ മാഷിന് കൈക്ക് പിടിച്ച് അങ്ങോട്ടേക്ക് നടത്തി.

ജറാൾഡ് മാഷിനെ മഞ്ജു ചേച്ചിയുടെ മുന്നിൽ നിർത്തി അയാൾ പറഞ്ഞു

മഞ്ജു ചേച്ചി.. ഇതാണ് കക്ഷി…കയ്യോടെ പിടിച്ചു… ഒരു മിനിറ്റ് കഴിഞ്ഞിരുന്നെങ്കിൽ ഇയാൾ നാട്ടിലേക്ക് കടന്നേനെ.

ദിവാകര… ഈ കോളേജ് വാധ്യാരെ അങ്ങനെയൊന്നും വഴുതി പോവാൻ നമ്മൾ അനുവദിക്കില്ല… അങ്ങനെ പോയാലും നാളെയും അയാൾക്ക് ഈ മണ്ണിൽ കാലുകുത്തേണ്ടേ… പക്ഷേ നാളെ വരെ ക്ഷമിക്കാൻ ഈ മഞ്ജു തയ്യാറല്ല…. ഇയാൾ നോവിച്ചിരിക്കുന്നത് മഞ്ജുവിനോടാണ്.. അതുകൊണ്ട് ഇന്നുവരെ മഞ്ജുവിനോട് എന്തെങ്കിലും ചെയ്ത ആളോട് അന്നത്തെ സൂര്യൻ അസ്തമിക്കുന്നതിന് അപ്പുറം ഈ മഞ്ജു സമയം കൊടുത്തിട്ടില്ല… മഞ്ജു പകരം ചോദിച്ചിരിക്കും..

കാര്യമൊന്നുമറിയാതെ ജെറാൾഡ് മാസ്റ്റർ അന്തം വിട്ടു…

താനീ ഈ സ്ത്രീയെ എന്ത് ചെയ്തു… പകരം വീട്ടാൻ ആയിട്ട്. ജീവിതത്തിൽ ആദ്യമായിട്ടാണ് കാണുന്നതുപോലും..

അല്ല ചേച്ചി എന്താ പ്രശ്നം…. നിങ്ങൾക്ക് എന്താ വേണ്ടത്…

എടോ മാഷേ… എന്താ തന്റെ പേര്…

ജെറാൾഡ്…

ആ…. ജെറാൾഡ് മാഷെ…. താങ്കൾ എന്തിനാ ഇന്ന് ക്ലാസ് റൂമിൽ എന്റെ മകളെ ബെഞ്ചിന്റെ മുകളിൽ കയറ്റി നിർത്തിയത്…

അതുകേട്ട് ജെറാൾഡ് മാഷ് ഒരു നിമിഷം ആലോചിച്ചു..

ഓ… അതാണോ സംഭവം… ഞാൻ ഇന്ന് ജോയിൻ ചെയ്താൽ വന്നതായിരുന്നു ആ കോളേജിൽ… ക്ലാസ് റൂമിലേക്ക് കയറവേ നിങ്ങളുടെ മകൾ മീനാക്ഷി വലിയൊരു മാലപ്പടക്കം തിരികൊളുത്തി എന്റെ കാലിനടിയിലേക്ക് ഇട്ടു… എന്തൊരു തെമ്മാടിത്തം…ഭാഗ്യത്തിന് പൊള്ളിയില്ല.. കഷ്ടിച്ച് രക്ഷപ്പെട്ടു… നിലവിളിയും ശബ്ദവും കേട്ട് മറ്റു ക്ലാസിലെ കുട്ടികളും മാഷൻമാറും ഓടിക്കൂടി… എല്ലാവരുടെ മുമ്പിലും നാണം കെട്ടു ആദ്യത്തെ ദിവസം തന്നെ ഞാൻ..എന്തൊരു വൃത്തികെട്ട സ്വഭാവമാണ് ആ കുട്ടിയുടേത്..നിങ്ങളാണോ ആ കുട്ടിയുടെ മാതാവ്…

ആ അതെ എന്താ….

ബെസ്റ്റ്…. പിന്നെങ്ങനെ നന്നാവും…

എനിക്കെന്താടോ കുഴപ്പം… മാത്രമല്ല ഉപചാരപൂർവ്വം
എന്റെ മകൾ മീനാക്ഷി താങ്കൾക്കൊരു സ്വീകരണം നൽകിയപ്പോൾ അതെങ്ങനെ വൃത്തികേടാകും…

പടക്കം പൊട്ടിച്ച് ഒക്കെ എന്നെ സ്വീകരിക്കാൻ ഞാൻ എന്താ ആറാട്ട് എഴുന്നള്ളത്താണോ… അതോ പുതുമണവാളൻ മണിയറ കേറുന്നതാണോ…

 

മാഷേ ഇത് നാട് വേറെയാ…ഇവിടുത്തെ രീതി ഇങ്ങനെയൊക്കെ തന്നെയാണ്…

ഓ…അങ്ങനെയുള്ള നാട്ടുകാർക്ക് ഞങ്ങൾ മാഷ് മാരുടെ ശിക്ഷയും വേറെയാ…എന്റെ രീതിയിലുള്ള ശിക്ഷയും ഞാൻ കൊടുക്കും…

ജെറാൾഡ് മാഷും ഒട്ടും വിട്ടു കൊടുത്തില്ല…

പെട്ടെന്ന് മഞ്ജു ചേച്ചിയുടെ കൂടെയുള്ള ഒരു തടിമാടൻ മാഷിന്റെ തറുതല കേട്ടപ്പോൾ മാഷിന് നേരെ കയ്യോങ്ങി..

ബെള്ളുങ്ങ.. വേണ്ട നിർത്ത്…. കയ്യാങ്കളി വേണ്ട.. ദേ…ജെറാൾഡ് മാഷേ… ഇങ്ങോട്ട് നോക്ക്… ഇതു മഞ്ജുവിന്റെ ഏരിയയാണ്.ഇവിടെ മഞ്ജു പറയുന്നതാണ് അവസാന വാക്കു.. അതുകൊണ്ട് പറയുകയാണ്…എന്റെ മകളുടെ നേരെ ഇനി താൻ എന്തെങ്കിലുമൊരു കുന്നായ്മ്മയോ കുരുത്തക്കേടോ ചെയ്തു എന്ന് ഞാൻ അറിഞ്ഞാൽ പിന്നെ താങ്കൾ ഈ നാട്ടിൽ കാലുകുത്തില്ല. കൂട്ടാനായി ആ കാലു വെച്ചേക്കില്ല.. മനസ്സിലായോ.. ഉം പൊയ്ക്കോ….

ഒരു തീബാണം പോലെ മാഷിന് നേരെ വിരൽ ചൂണ്ടി താക്കീത് നൽകിക്കൊണ്ട് ഒരു കൊടുംകാറ്റ് പോലെ മഞ്ജു നടന്നുപോയി.. കൂടെയുള്ളവരും അവളെ അനുഗമിച്ചു..

ഓ… പിന്നെ… ഇടിക്കു പേടിച്ചു… ഇനി ബളിക്ക് പേടിക്കാൻ….മാഷ് മനസ്സിൽ പറഞ്ഞു കാഞ്ഞങ്ങാടിലേക്കുള്ള ബസ്സിലേക്ക് കയറി ഇരുന്നു…

പിറ്റേദിവസം കോളേജിലെ സ്റ്റാഫ് റൂമിൽ എത്തിയപ്പോൾ സഹപ്രവർത്തകർ ചോദിച്ചു…

സാറിന് ഇന്ന് വരാൻ പറ്റിയോ… മഞ്ജുവിന്റെ ആൾക്കാർ കാലോ കയ്യോ തല്ലിയോടിച്ചിട്ടുണ്ടാകും എന്നാ ഞങ്ങളൊക്കെ കരുതിയത്… മാഷ് ഇന്നലെ വൈകിട്ട് പോയ ഉടനെ മീനാക്ഷിയുടെ അമ്മ മഞ്ജുവും കൂട്ടരും മീനാക്ഷിയെ ബഞ്ചിന് മുകളിൽ നിർത്തിയത് അറിഞ്ഞ് പ്രകോപിതരായി അക്രമാസക്തരായി ഇവിടെ വന്ന് ബഹളം വച്ചിരുന്നു.അപ്പോഴാ സാർ നാട്ടിൽ പോകാനായി ബസ്റ്റാന്റിലേക്ക് പോയിട്ടുണ്ടെന്ന് അറിഞ്ഞിട്ട് അങ്ങോട്ട് പുറപ്പെട്ടത്…. സാറിനെ കണ്ടില്ലായിരുന്നോ അവർ…

ആ… കണ്ടു അവർ… ബസ് കയറാൻ നേരം എന്നെ തടഞ്ഞു..

എന്നിട്ടോ…. എന്നിട്ടോ…

മാഷന്മാർക്ക് ആകാംക്ഷയായി..

എന്തുണ്ടാവാൻ പുലി പോലെ വന്നത് എലി പോലെ പോയി..

ങേ… അതങ്ങനെ സംഭവിച്ചു…

ജെറാൾഡ് മാഷ് ഹാൻസമ്മല്ലേ.. പിന്നെ സുന്ദരനും.. അങ്ങനെ കയറി കൈവെക്കാൻ ആർക്കും തോന്നില്ല…

റീന ടീച്ചറാണ് അത് പറഞ്ഞത്..

ഓ പിന്നെ..മോഹൻലാലിനെ വരെ അടിച്ച ഗുണ്ടകളാണ് മഞ്ജുവിന്റെ കൂടെ ഉള്ളത്…

അല്പം സൗന്ദര്യമുള്ള മോഹനൻ മാഷ് റീന ടീച്ചർ ജനറൽഡ് മാഷിനെ പൊക്കി പറയുന്നത് കണ്ടു അല്പം നീരസത്തോടെ പറഞ്ഞു…

അതൊക്കെ സിനിമയിൽ അല്ലേ…മാഷേ..
ലാലേട്ടൻ ഇവിടെയെങ്ങാണ്ട് ഷൂട്ടിങ്ങിന് വന്നപ്പോൾ ഒരു അടിപിടി സീനിൽ അവരെയൊക്കെ ചുമ്മാ പിടിച്ചു കയറ്റിയതല്ലേ..

അത് പിന്നെ…

എന്ന് പറഞ്ഞ് അയാൾ തപ്പി..

ജെറാൾഡ് മാഷ് പിന്നെ എന്തുണ്ടായി..

അപ്പോഴേക്കും ക്ലാസ് തുടങ്ങാനുള്ള ബെൽ മുഴങ്ങി…

റീന ടീച്ചർക്ക് കൗതുകം വർദ്ധിച്ചു..

പിന്നെ എന്തുണ്ടാകാൻ… മാഡം……അവരെ പിന്നെ ഏതാണ്ടൊക്കെ പറഞ്ഞു ബഹളം വെച്ച് തിരിച്ചു പോയി… നെഹ്റു കോളേജിൽ പഠിക്കുമ്പോൾ ഞാൻ ഇതൊക്കെ എത്ര കണ്ടതാ…

ജെറാൾഡ് മാഷു സംഭവത്തെ നിസ്സാരവൽക്കരിച്ചു പറഞ്ഞു റഫർ പുസ്തകവുമായി ക്ലാസ് റൂമിലേക്ക് നടന്നു..

ക്ലാസ് റൂമിന്റെ വാതിൽക്കൽ ആൾക്കൂട്ടം..

ഇന്നലത്തെപ്പോലെ ഇന്നും കരിമരുന്ന് പ്രയോഗം ഉണ്ടാകുമോ വാതുക്കൽ ആൾക്കൂട്ടത്തെ കണ്ട് ജെറാൾഡ് മാഷ് സംശയിച്ചു..

മാഷെ കണ്ടപ്പോൾ അവരൊക്കെ ഓടി അകത്തു കയറി…

ക്ലാസ് റൂമിനകത്ത് കയറിയ ജെറാൾഡ് മാഷ് അത്ഭുതപ്പെട്ടുപോയി..

ഒരു ബർത്ത് ഡേ സിറമണിയുടെ സെറ്റപ്പ്…

ടേബിളിൽ ബർത്ത് ഡേ കേക്ക്…
ചുറ്റും സ്റ്റുഡൻസ്…

ആ സാർ വന്നു ഇനി കേക്ക് കട്ട് ചെയ്യാം…
സാറേ വന്നോട്ടെ വന്നോട്ടെ…

കുട്ടികൾ മാഷെ അങ്ങോട്ട് ക്ഷണിച്ചു

 

എന്തോന്നാ ഇത് അടുത്ത വല്ല കളിപ്പീരും ആയിരിക്കുമോ…

മാഷ് സംശയിച്ചുകൊണ്ട് ടേബിളിൽ അരികിലേക്ക് ചെന്നു..

ബർത്ത് ഡേ ഗേൾ നമ്മുടെ മീനാക്ഷിയാണ്…

മീനാക്ഷി കേക്ക് കട്ട് ചെയ്തോളൂ ആരോ ഓർഡർ നൽകി..

ഹാപ്പി ബർത്ത് ഡേ മീനു…

ഹാപ്പി ബർത്ത് ഡേ മീനുക്കുട്ടി..

ഹാപ്പി ബർത്ത് ഡേ മീനാക്ഷി…

കുട്ടികൾ കൂട്ടത്തോടെ ബർത്ത് ഡേ ഗാനം മുഴക്കി…

ആരവങ്ങൾക്കിടയിൽ മീനാക്ഷി കേക്ക് കട്ട് ചെയ്തു…

കട്ട് ചെയ്ത അവൾ കേക്ക് കഷ്ണം മീനാക്ഷി ഉയർത്തുമ്പോൾ ആൺകുട്ടികളിൽ നിന്നും ആരോ ഒരാൾ അതിൽ നിന്നും ഒരു കഷണം എടുത്ത് ബർത്ത്ഡേ ഗേളിന്റെ വായയിൽ വച്ചു കൊടുത്തു…
അവളത് സന്തോഷത്തോടെ നുണഞ്ഞു..

അവൾ വീണ്ടും ഒരു കഷണം കട്ട് ചെയ്ത് ജെറാൾഡ് മാഷിനെ നേരെ നീട്ടി…

ജെറാൾഡ് മാഷ് അതിൽ നിന്നും ഒരു കഷണം അടർത്തി എടുത്തു അവളുടെ വായയിൽ വച്ചുകൊടുത്തു.. മീനാക്ഷി മാഷ് നൽകിയ കേക്ക് വായ പിളർന്ന കഴിക്കുന്നതിനിടയിൽ മാഷുടെ വിരലും വായയിൽ ചേർത്ത് വായ അടച്ചു കളഞ്ഞു… ഒരു നിമിഷം അങ്ങനെ കഴിഞ്ഞുപോയി… മാഷിന്റെ കയ്യിലുള്ള കേക്ക് കഷ്ണം ചുണ്ടുകൾക്കുള്ളിൽ വച്ചു അവൾ നാവുകൊണ്ട് നുണഞ്ഞിറക്കി.. ജെറാൾഡ് മാഷിന് അന്തരാത്മാവിൽ ഒരു ഉൾപ്പളകം മിന്നി മറഞ്ഞു.. ഒരു സ്പാർക്ക് അകത്ത് കയറിയത് പോലെ വല്ലാണ്ടായി..വെണ്ണയിൽ നിന്നും താമര നൂല് വലിച്ചെടുക്കുന്നതുപോലെ മാഷ് പെട്ടെന്ന് അവളുടെ ചുണ്ടുകൾക്കിടയിൽ നിന്നും കൈ വലിച്ചു കളഞ്ഞു..ശേഷം മീനാക്ഷി നീട്ടി പിടിച്ച കേക്ക് കഷണം വാങ്ങി അയാൾ കഴിച്ചു..എന്നിട്ട് ബാക്കിയുള്ള കൈക്ക് പറ്റിയ കേക്കിന്റെ പേസ്റ്റ് അവളുടെ കവിളിന്റെ ഒരു കോണിൽ ഉരച്ചു.. മീനാക്ഷി അത് ശ്രദ്ധിച്ചു.. അവൾക്ക് സന്തോഷമായി..

തുടർന്ന് മീനാക്ഷി ഒരു കഷണം കൂടി മുറിച്ച് അവളുടെ പ്രിയപ്പെട്ട കൂട്ടുകാരി ജിൻസിയുടെ നേരെ നീട്ടി,..അപ്പോൾ ജിൻസി അതിൽനിന്ന് ഒരു കഷണം എടുത്ത് ബർത്ത് ഡേ ഗേളിന്റെ വായയിൽ വച്ചു കൊടുത്തു..

ഇതിനിടെ മീനാക്ഷി കയ്യിൽ പറ്റിയ കേക്ക് പെയ്സ്റ്റ് ജെറാൾഡ് മാഷിന്റെ മുഖത്ത് നേരെ ഉരയ്ക്കാനായി കൈ കൊണ്ടുപോയപ്പോൾ മാഷ് അവളുടെ കയ്യിൽ കയറി പിടിച്ചു… അറിയാതെ ആണെങ്കിൽ അവളുടെ കൈവിരലുകൾ ചെന്ന് പതിച്ചത് മാഷിന്റെ ചുണ്ടുകൾക്കുള്ളിൽ…. ഒരു നിമിഷം വായയിലുള്ള അവളുടെ വിരൽ മാഷ് അറിയാതെ നുണഞ്ഞുപോയി..

താൻ ചെയ്തതിന് മാഷ് പകരം വീട്ടീയതെന്ന് മനസ്സിലായി..അവൾ ആത്മനിർവതിയോടെ പതിയെ മാഷിന്റെ വായിൽ നിന്നും വിരലുകൾ പുറത്തേക്ക് വലിച്ച് എടുത്തു…

തിരക്കിനിടയിൽ ആരും ഇതൊന്നും കണ്ടില്ല…

മീനാക്ഷിയും കൂട്ടുകാരും പിന്നെ ചുരുങ്ങിയ സമയം കൊണ്ട് ആ ഫംഗ്ഷൻ വൈൻഡ് അപ്പ് ചെയ്തു..ജെറാൾഡ് മാഷ് ക്ലാസ് ആരംഭിച്ചു..

ക്ലാസ് കഴിഞ്ഞു വീട്ടിൽ ചെന്നിട്ടും മീനാക്ഷിക്ക് അത് തന്നെ ചിന്തയായിരുന്നു… ഹാളിലെ സോഫയിൽ ചടഞ്ഞിരുന്ന് അവൾ ആ ഫംഗ്ഷനിലെ മുഹൂർത്തങ്ങൾ വീണ്ടും വീണ്ടും ഓർത്തെടുത്ത് സ്വയം ചിരിച്ചുകൊണ്ടിരുന്നു..

ഈ പെണ്ണിന് ഇതെന്തുപറ്റി..

മാഷിനെ കുറിച്ച് വല്ല കുറ്റവും കുറവും കേൾക്കാൻ കാതോർത്തിരുന്ന മഞ്ജുവിന് അവളുടെ ഭാഗത്തുനിന്നുള്ള ഒരു തണുപ്പൻ പ്രതികരണം കണ്ടപ്പോൾ അവർ കുത്തി കുത്തി ചോദിച്ചു..

അയാൾ വീണ്ടും പ്രശ്നം ഉണ്ടാക്കിയോ… വല്ല കുത്തുവാക്കും പറഞ്ഞ ആരും അറിയാതെ വേദനിപ്പിക്കുന്നുണ്ടോ…

ഏയ് അങ്ങനെയൊന്നുമില്ല അമ്മേ…

ഉണ്ടാവില്ല… ഇനി മോളോട് പഞ്ച പുച്ഛം അടക്കിയെ പെരുമാറുള്ളൂ.. അതിന് തക്ക ഞാൻ കൊടുത്തിട്ടുണ്ട്..

അമ്മ അമ്മ എന്ത് ചെയ്തു… അമ്മ മാഷുടെ അടുത്ത് ചെന്ന് പ്രശ്നങ്ങൾ ഉണ്ടാക്കിയോ…
അതിനാണോ ഇന്നലെ ഞാൻ ആ വിവരം തമാശ രൂപേണ ഇവിടെ വന്ന് പറഞ്ഞപ്പോൾ തന്നെ വേറെ എവിടെയോ പോകാനുണ്ടെന്ന് പറഞ്ഞു പോയത്…

പിന്നെ എന്റെ മകളെ ഇത്ര ആൾക്കാരുടെ മുമ്പിൽ വച്ച് അപമാനിച്ച ആ മാഷിനോട് ഞാൻ ചുമ്മാ ഇരിക്കണോ..

അപ്പൊ അമ്മ പോയി പ്രശ്നമുണ്ടാക്കി അല്ലേ? പക്ഷേ മാഷ് ഒന്നും പറഞ്ഞില്ല…
എന്തിനാ അമ്മ ഇങ്ങനെയൊക്കെ…. ഞാൻ നഴ്സറി കുട്ടിയാണോ…? പണ്ടുമുതലേ ഉള്ള ശീലമാണ് അമ്മയ്ക്ക് ഇതു… എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടായാൽ ഉടനെ മുൻപിൻ ചിന്തിക്കാതെ സ്കൂളിലും കോളേജിലും ചെന്നു വിരട്ടലും പേടിപ്പിക്കലും ഒക്കെ…
ഇനി അതൊക്കെ നിർത്തണം..

എടി നീ മഞ്ജുവിന്റെ മകളാണ് എന്ന ഭയം എല്ലാവർക്കും ഉണ്ടാകണം…

അമ്മ ഒരു പെണ്ണല്ലേ… പലിശയ്ക്ക് പണം കൊടുത്തും
കള്ള വാറ്റും കഞ്ചാവ് ഗുളിക ഉണ്ടാക്കിയുമൊക്കെ വിറ്റു കാശുണ്ടാക്കുന്നത് ഈ നാട്ടുകാർക്ക് അറിയാം..
പോരാത്തതിന് ഒരു മടിയും ഇല്ലാതെ എന്ത് വൃത്തികേട് ചെയ്യാനും പണം പിരിക്കാനും ഒരു ഗുണ്ടാ സംഘവും… ഈ ചെറുവത്തൂർ പട്ടണത്തിൽ ഒരു മിനി കൊച്ചി ആക്കി മാറ്റുകയല്ലേ അമ്മ ചെയ്യുന്നത്… നിർത്തിക്കൂടെ ഇതെല്ലാം…

എടി എടി മൂധേവി… നീ കളിച്ചു കളിച്ച് അമ്മയുടെ കൊരവള്ളി പിടിച്ചുകളിക്കാൻ തുടങ്ങിയോ… വെച്ചേക്കില്ലാ ഞാൻ അടങ്ങി ഒതുങ്ങി നിന്നില്ലെങ്കിൽ..

അമ്മയുടെ പൈസാചിക രൂപം ഉണർന്നപ്പോൾ മീനാക്ഷി മൗനം പാലിച്ചു..

അവൾക്കു ഒരു കാര്യം ഉറപ്പായിരുന്നു, ഈ സ്ത്രീയുടെ മകളായതുകൊണ്ട് തന്നെ കെട്ടാൻ ആൺപിള്ളേർ ആരും ധൈര്യപ്പെടുത്തില്ല… തന്റെ ഭാവി അധോഗതി.. ഇനി അഥവാ ആരെങ്കിലും തന്നെ കെട്ടാൻ തയ്യാറാണെങ്കിൽ തന്നെ നിസ്സാര പ്രശ്നങ്ങൾക്കൊക്കെ ഇവർ വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ച ജീവിതം തകർക്കും..
തന്റെ പ്രശ്നങ്ങൾ മനസ്സിലാക്കി തന്റെ കൂടെ നിൽക്കാൻ തയ്യാറുള്ള ആരെങ്കിലും ഒരാൾ ഉണ്ടാകും… അങ്ങനെ ഒരാളെ സങ്കൽപ്പിക്കുമ്പോൾ ആദ്യം കടന്നു വരിക ക്ലാസ് റൂമിൽ വച്ച് കേക്ക് മുറിക്കുമ്പോൾ ഉണ്ടായ അനുഭൂതിയാണ്..

തുടർന്നുള്ള ദിവസങ്ങളിൽ അവൾ സ്മരണകളിൽ കോളേജിൽ പോയി കൊണ്ടിരുന്നു..

അവൾക്ക് മനസ്സിലായി.. ജെറാൾഡ് മാഷേ താൻ പ്രണയിക്കുകയാണ്…

ഒരു ദിവസം ജെറാൾഡ് മാഷു ലാബിൽ പോകുന്നത് അവൾ ശ്രദ്ധിച്ചു.. അവൾ അങ്ങോട്ട് നടന്നു.ലാബിൽ തനിച്ചു നിൽക്കുന്ന ജറാൾഡ് മാഷേ അവൾ കണ്ടു.. മാഷിനെ പ്രിപോസ് ചെയ്യാൻ തീരുമാനിച്ചു അങ്ങോട്ട് കടന്നു ചെന്നു..

ഏതോ ആസിഡ് ലായനിയിൽ വെള്ളം കൂട്ടി നേർപ്പിക്കുന്ന മാഷെ അവൾ സമയം കുറെ നേരം നോക്കി നിന്നു…

മാഷ് വർക്കിൽ മുഴുകിയിരിക്കുകയാണ്..

എങ്ങനെയാ ഇപ്പൊ പറയുക… എന്താ പറയുക… ഒരുപക്ഷേ വഴക്ക് കേൾക്കുമോ…

 

ജെറാൾഡ് മാഷ് അവളെ കണ്ടു…

ഇത് മീനാക്ഷിയുടെ പിരീഡ് അല്ലല്ലോ പിന്നെന്തിനാ അവൾ തനിച്ച് ഇവിടെ…
മാഷ് അവളെ ഇവിടെ കണ്ട് സംശയത്തോടെ ചോദിച്ചു..

 

എന്താ മീനാക്ഷി?

എനിക്ക് സാറിനെ ഒരുപാട് ഇഷ്ടമാണ്.. സാറീന് എന്നെ ഇഷ്ടമാണോ എന്ന് ചോദിക്കാനാണ് മനസ്സിൽ വിചാരിച്ചത് എങ്കിലും

ജെറാൾഡ് മാഷിന്റെ ആകാംക്ഷ നിറഞ്ഞ വിടർന്ന കണ്ണുകൾ കണ്ടപ്പോൾ

 

മാഷേ സൾഫ്യൂരിക് ആസിഡിൽ വെള്ളം കൂട്ടിയാൽ നേർക്കുമോ…?

എന്നാണ് വായിൽ നിന്നും വന്നത്…

നേര്ക്കും.. പക്ഷേ സൾഫ്യൂരിക് ആസിഡിലേക്ക് അല്ല വെള്ളമൊഴിക്കേണ്ടത്… മറിച്ച് അല്പാല്പമായി വെള്ളത്തിലേക്കാണ് ആസിഡ് ഒഴിക്കേണ്ടത്….

അവൾക്ക് അപ്പോൾ ഒരു കാര്യം പിടികിട്ടി…

അവൾ ചോദിച്ചു..

എന്നെയും അമ്മയെയും കുറിച്ച് എന്താണ് മാഷിന്റെ അഭിപ്രായം…

നിങ്ങളുടെ ഈ ആസിഡ് അല്ലേ…ദേ ഈ ആസിഡിനെ പോലെ…. തൊട്ടാൽ പൊള്ളും..

അപ്പം മാഷോ…

നമ്മളൊക്കെ പച്ചവെള്ളം അല്ലേ? നല്ല ഫ്യൂവർ വാട്ടർ…

എങ്കിലേ ആ വാട്ടറീലേക്ക് ഞാൻ ഇത്തിരി ആസിഡു അങ്ങ് ഒഴിക്കുകയാണ്…

മനസ്സിലായില്ല…

എനിക്ക് എ ജെറാൾഡ് മാഷേ വലിയ ഇഷ്ടമാണ്…

വൗ… അടിപൊളി…അപ്പോൾ പ്രിപോസ്റ്റ് ചെയ്യാൻ വന്നതാ..

ഉം…

അവൾ മൂളി..

എനിക്ക് കിട്ടിയ ഏറ്റവും എക്സ്ട്രീം ആയ ഒരു പ്രീപോസൽ എന്ന് തന്നെ പറയാം..
ഓക്കേ മീനാക്ഷി… അപ്പോ നിന്റെ അമ്മ…
അവരോടൊന്നും ഫൈറ്റ് ചെയ്യാൻ ഞാനില്ല..

സാർ അമ്മ ഞാൻ പറഞ്ഞത് കേൾക്കും..

ഉറപ്പാണോ…

100%.. (ഹൺഡ്രഡ് പേഴ്സൺഡ്)

മാഷ് അയാളുടെ കയ്യിലുള്ള ലിറ്റ്മസ് പേപ്പർ ആസിഡ് വെള്ളത്തിൽ മുക്കി..

വയലറ്റ് നിറമുള്ള അത് ചുവപ്പ് നിറമായി..

അത് ചേർത്തുവച്ച് ഒരു ഫ്ലവർ രൂപത്തിൽ ആക്കി അയാളതവൾക്ക് നൽകി…

അവളത് ഏറ്റുവാങ്ങിയത് പ്രേമപൂർവ്വം..

ഇന്ന് തൊട്ട് നമ്മൾ കമിതാക്കൾ ആയിരിക്കും..മീനാക്ഷി.. ഒന്നിച്ചു ജീവിക്കാൻ ജീവിക്കാൻ ഒരുമിച്ചു പോരാടും.. ആരെതിർത്താലും…

 

ജെറാൾഡ് മാഷ് മീനാക്ഷിയേ പ്രണയാർദ്ര പൂർവ്വം തന്നോട് ചേർത്തു നിർത്തി..ആലിംഗനം ചെയ്തു… തന്റെ പ്രണയം സാക്ഷാൽക്കരിച്ച നിർവൃദ്ധിയോടെ അവളും സ്നേഹപൂർവ്വം മാഷെ തന്റെ കരങ്ങൾ കൊണ്ട് ചേർത്തണച്ചു..

.
.

രചന : വിജയ് സത്യ